For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നയന്‍സ് ബ്രൈഡല്‍ ലുക്കില്‍ തിളങ്ങിയത് ഇങ്ങനെ

|

തെന്നിന്ത്യന്‍ താരം നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹം ആഘോഷങ്ങളോടെ പ്രൗഡിയില്‍ തന്നെ നടന്നു. എന്നാല്‍ എല്ലാവരുടേയും മനം കവര്‍ന്നത് നയന്‍സിന്റെ ലുക്ക് തന്നെയായിരുന്നു. പരമ്പരാഗത ശൈലിയിലും മോഡേണ്‍ ലുക്കിലും ആണ് നയന്‍ എത്തിയത്. ഫാഷന്‍ ലോകം കണ്ണും നട്ടിരിക്കുകയായിരുന്നു ഈ ദിനത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയാണ് അണിഞ്ഞൊരുങ്ങുന്നത് എന്നറിയാന്‍. മലയാള സിനിമയില്‍ നിന്നും അന്യ ഭാഷയിലേക്ക് ചേക്കേറി തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് നയന്‍താര.

നയന്‍-വിക്കി വിവാഹദിനത്തില്‍ അവരുടെ ലുക്ക് തന്നെയായിരുന്നു എല്ലാവരും കാത്തിരുന്ന വിവാഹ സമ്മാനവും. വളരെയേറെ പ്രതീക്ഷകളോടെയാണ് ഓരോ ആരാധകനും അവരെ കാണുന്നതിന് വേണ്ടി കാത്തിരുന്നത് എന്ന് നമുക്ക് ഉറപ്പിക്കാം. രാജകീയ പ്രൗഡിയില്‍ ആണ് നയനും വിക്കിയും എത്തിയത് എന്ന് നമ്മള്‍ കണ്ടു. ഈ ദിനത്തിലെ വധുവിന്റേയും വരന്റേയും ലുക്ക് നമുക്ക് നോക്കാം.

ബനാറസി സാരിയില്‍ സുന്ദരിയായി നവ്യ നായര്‍

പാരമ്പര്യചുവപ്പില്‍

പാരമ്പര്യചുവപ്പില്‍

പാരമ്പര്യ ചുവപ്പില്‍ രാജകീയ പ്രൗഡിയിലാണ് നയന്‍ തന്റെ വിവാഹ ദിനത്തില്‍ വേദിയിലെത്തിയത്. നയന്‍സ് ഏത് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കും എന്നത് വരെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന വസ്തുതയാണ്. ഈ അടുത്ത കാലത്ത് വരെ താരങ്ങളുടെ വിവാഹ വസ്ത്രങ്ങളില്‍ ട്രെന്‍ഡിംങ് ആയി നിന്നിരുന്നത് ഇളം നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് നയന്‍സ് തിരഞ്ഞെടുത്തത്.

പരമ്പരാഗത ശൈലി

പരമ്പരാഗത ശൈലി

പരമ്പരാഗത ശൈലിയില്‍ ഉള്ള വസ്ത്രങ്ങളും ആഭരണങ്ങളും തന്നെയാണ് ഈ ദിനത്തില്‍ പ്രിയതാരത്തെ വ്യത്യസ്തയാക്കിയത്. വെര്‍മിലിയന്‍ റെഡ് എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള ഹാന്റ് ക്രാഫ്റ്റഡ് സാരിയായിരുന്നു വിവാഹ ദിനത്തില്‍ നയന്‍ ധരിച്ചിരുന്നത്. ഹോയ്‌സാള ക്ഷേത്രത്തിന്റെ കൊത്തുപണികള്‍ പോലെയുള്ള വര്‍ക്കുകളും സാരിയില്‍ ചെയ്തിരുന്നു. ഇതുകൂടാതെ നയന്‍സിന്റേയും വിക്കിയുടേയും പേരും സാരിയില്‍ ചെയ്തിരുന്നു.

പരമ്പരാഗത ശൈലി

റൗണ്ട് ടൈറ്റ് നെക്കില്‍, ഫുള്‍സ്ലീവ് ചെയ്തതായിരുന്നു ബ്ലൗസ്. ഡിസൈനേഴ്‌സ് ആയ കരിഷ്ടമയുടേയും മോനിക്കയുടേയും കരവിരുതിലാണ് നയന്‍സ് ഒരുങ്ങിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതിന് തീരുമാനിച്ചത്. ഇതോടൊപ്പം നീളന്‍വെയിലും താരത്തെ അതിസുന്ദരിയാക്കി.

മരതക ആഭരണങ്ങള്‍

മരതകത്തിന്റെ ആഭരണങ്ങളാണി വിവാഹ ദിനത്തില്‍ നയന്‍സിനെ സുന്ദരിയാക്കിയത് എന്നത് എടുത്ത് പറയേണ്ടതാണ്. ലെയര്‍ ചെയിന്‍, മരതകപ്പച്ചയില്‍ തിളങ്ങിയ ചോക്കര്‍, അതിന് അനുസൃതമായ നെറ്റിച്ചുട്ടി, കമ്മല്‍, മൂക്കുത്തി, മോതിരം എന്നിവയായിരുന്നു നയന്‍സിന്റെ ആഭരണ കളക്ഷന്‍. ഇനി വിവാഹങ്ങളില്‍ ഇതൊരു ട്രെന്‍ഡ് ആയി തന്നെ മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മേക്കപ്പ്

മേക്കപ്പിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കിയിരിക്കുന്നു. മിനിമല്‍ മേക്കപ് ആണ് തിരഞ്ഞെടുത്തത്. നല്ലതുപോലെ കണ്ണെഴുതി, ചുവന്ന പൊട്ട് തൊട്ട്, മുടി വട്ടത്തില്‍ കെട്ടി മുല്ലപ്പൂവും ചൂടിയാണ് നയന്‍സ് മണ്ഡപത്തിലേക്ക് എത്തിയത്. കൈകളില്‍ മെഹന്ദിയും ഇട്ടിരുന്നു. ഇതില്‍ രണ്ട് പേരുടേയും പേരും എഴുതിയിട്ടുണ്ടായിരുന്നു.

വിഘ്‌നേഷ് ലുക്ക്

കസവ് മുണ്ടും കുര്‍ത്തയുമാണ് വിഘ്‌നേഷ് ധരിച്ചിരുന്നത്. കൈത്തറിയില്‍ ചെയ്തതായിരുന്നു ഇത് രണ്ടും. ഇതോടൊപ്പം തന്നെ ഷാളും ഉപയോഗിച്ചിരുന്നു. തമിഴ് പാരമ്പര്യം വിഘ്‌നേഷിന്റെ വസ്ത്രത്തിലും ആ പ്രൗഡി നല്‍കി എന്നത് എടുത്ത് പറയേണ്ടതാണ്.

English summary

Nayanthara- Vignesh Shivan Marriage : Nayanthara Wedding Look Goes Viral

Nayanthara- Vignesh Shivan Marriage : Nayanthara Wedding Look Goes Viral. Know what she wore for her big day.
Story first published: Friday, June 10, 2022, 14:19 [IST]
X
Desktop Bottom Promotion