Just In
Don't Miss
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Automobiles
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബനാറസി സാരിയില്‍ സുന്ദരിയായി നവ്യ നായര്‍
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് നവ്യനായര്‍. എപ്പോഴും അടുത്ത വീട്ടിലെ കുട്ടി എന്ന അടുപ്പം മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്നിട്ടും നവ്യയോട് തോന്നുന്നുണ്ട് എന്നത് തന്നെയാണ് നവ്യയെ നമ്മള് ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം. നന്ദനം എന്ന സിനിമയിലെ ബാലാമണി തന്നെയാണ് പ്രിയപ്പെട്ടവര്ക്കെന്നും നവ്യ. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും പ്രിയപ്പെട്ടവയും എന്നും പ്രേക്ഷകര്‍ക്കായി പങ്ക് വെക്കാറുണ്ട് നമ്മുടെ പ്രിയതാരം.
ബുള്‍ബുള്‍ ലുക്കുമായി താരം അഡ്വ: പിങ്കി കണ്ണന്
നാടന്‍ ലുക്കും മോഡേണ്‍ ലുക്കും ഒരുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്നുള്ളതാണ് നവ്യയുടെ പ്രത്യേകത. ഇത് രണ്ടും ചേരും എന്നതും നവ്യയെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. നവ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാ വിധത്തിലും അതിസുന്ദരിയായി എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും നവ്യയുടെ ഈ ചിത്രങ്ങള്‍ കണ്ടാല്‍.
വയലറ്റ് നിറത്തിലുള്ള ബനാറസി സാരിയാണ് നവ്യ ധരിച്ചിരിക്കുന്നത്. ബനാറസി ബ്രോക്കേഡ് സാരി എന്ന് എടുത്ത് പറയേണ്ടി വരും. അത്രയും സന്തോഷം നിറയുന്ന മുഖത്തോടെയാണ് നവ്യയുടെ ഓരോ ചിത്രങ്ങളും നമുക്ക് കാണാനാവുക. സാരി സ്റ്റോര്‍സ് ബൈ മിഥിലയാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാരിയോടൊപ്പം മിനിമല്‍ മേക്കപ് തന്നെയാണ് ഈ ലുക്കിലെ പ്രത്യേകത. മെറൂണ്‍ നിറത്തിലുള്ള ലിപ്സറ്റിക്കും കാജലും കറുത്ത പൊട്ടും തൊട്ട് തനി നാടന്‍ ലുക്കിലാണ് നവ്യ.
സാരിക്ക് ചേരുന്ന വിധത്തിലുള്ള നല്ലൊരു മികച്ച നെക്പീസും നവ്യ ധരിച്ചിട്ടുണ്ട്. ബ്ലാക്ക്മെറ്റല്‍ ആണ് നെക്ലേസിന്റെ പ്രത്യേകത. ഇത്ത കൂടാതെ അതിന് യോജിക്കുന്ന തരത്തിലുള്ള കമ്മലും ബ്ലാക്ക്മെറ്റല്‍ ചേരുന്ന വളയും ഒരു കൈയ്യില്‍ വാച്ചുമാണ് ആക്സസറീസ്. മുല്ലപ്പൂ വെച്ച് മുടി ഒതുക്കി വെച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ഈ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.