Latest Updates
-
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും!
ബുള്‍ബുള്‍ ലുക്കുമായി താരം അഡ്വ: പിങ്കി കണ്ണന്
ബുള്‍ ബുള്‍ എന്ന സിനിമ കണ്ടവരാരും അതിലെ പ്രധാന കഥാപാത്രമായ ബുള്‍ബുള്‍ മറന്നിട്ടുണ്ടാവില്ല. ഇതേ മേക്കോവര്‍ ലുക്കുമായി എത്തിയിരിക്കുകയാണ് ജീവിതനൗക സീരിയല്‍ താരം അഡ്വ: പിങ്കി കണ്ണന്. തൃപ്തി ഡിമ്രി എന്ന താരമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മേക്കോവര്‍ ഹബ്ബാണ് ഈ മേക്കോവറിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

ഫോട്ടോറെഫറന്സ് വെച്ചാണ് ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് തുടങ്ങിയത്. കോണ്‍സപ്റ്റ് ഫോട്ടോഷൂട്ട് എന്ന നിലയില്‍ മികച്ച അഭിപ്രായമാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുള്‍ ബുള്‍ സിനിമയിലെ താരത്തിനോട് കിടപിടിക്കുന്ന ലുക്കിലാണ് പിങ്കി എത്തിയിരിക്കുന്നത്. ജീവിതനൗക എന്ന സീരിയയില്‍ വളരെയധികം പ്രാധാന്യമുള്ള കഥാപാത്രമാണ് പിങ്കി ചെയ്യുന്നത്. പിങ്കിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ നമുക്ക് നോക്കാം.

ബുള്‍ ബുള്‍ ലുക്ക്
ബുള്‍ ബുള്‍ സിനിമ കണ്ടവരില്‍ ഒരിക്കലും മാറാതെ നില്ക്കുന്ന ഒന്നാണ് അവരുടെ വസ്ത്ര ധാരണരീതികളും ഓര്‍ണമെന്റ്സും എല്ലാം. ബുള്ബുള്ളില് നായിക ചെയ്ത അതേ ലുക്കില്‍ തന്നെയാണ് അതിന്റെ ഫൈനല്‍ പ്രോഡക്റ്റ് എന്ന് നമുക്ക് ചിത്രങ്ങള്‍ കാണിച്ച് തരുന്നുണ്ട്. സിനിമയില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള ഓര്‍ണമെന്റ്സും വസ്ത്രങ്ങളും കൊണ്ട് തന്നെ മികച്ച ഒരു മേക്കോവര്‍ ലുക്കില്‍ തന്നെയാണ് പിങ്കി എത്തിയിരിക്കുന്നത്.

ബുള്‍ ബുള്‍ ലുക്ക്
സൃഷ്ടി മേക്കോവര്‍ ഹബ്ബാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഗീതു സൃഷ്ടിയാണ് മേക്കപ് ചെയ്തിരിക്കുന്നത്. ഉമേഷ് സൃഷ്ടിയെന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണില്‍ വിരിഞ്ഞ ചിത്രങ്ങള്‍ ഇന്ന് പിങ്കിയുടെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അരുണ്‍ദേവ് എന്ന
സെലിബ്രിറ്റിഫോട്ടോഗ്രാഫറുടെ പങ്കും ഇതില്‍ എടുത്ത് പറയേണ്ടതാണ്. പിങ്കിയെ ബുള്‍ബുള്‍ ലുക്കിലേക്ക് എത്തിക്കുന്നതിന് ഇവരുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.

സാരിയില്‍ തിളങ്ങി
ബുള്‍ ബുള്‍ സിനിമയില്‍ നായിക ധരിച്ചിരുന്ന അതേ നിറത്തിലുള്ള സാരി തന്നെയാണ് തന്റെ മേക്കോവര്‍ ലുക്കില്‍ പിങ്കിയും ധരിച്ചിരുന്നത്. ഗ്രേ നിറത്തിലുള്ള ഈ സാരിയില്‍ സ്വര്‍ണക്കസവുള്ള ബോര്‍ഡറും പിങ്ക് നിറത്തിലുള്ള മാച്ചിംങ് ബ്ലൗസും പിങ്കിയെ ഒന്നു കൂടി ആ ലുക്കിലേക്ക് കൊണ്ട് വന്നു എന്ന് നമുക്ക് നിസംശയം പറയാവുന്നതാണ്.

ആഭരണങ്ങളിലെ പ്രത്യേകത
ആഭണത്തിന്റെ കാര്യത്തിലും ഇതേ സാമ്യം നിലനിര്‍ത്തുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. കമ്മലും വളയും മാലയും എല്ലാം തന്നെ ട്രെഡീഷണല്‍ ആന്റിക്ക് ലുക്കില്‍ ഉള്ളതായിരുന്നു. മേക്കപ്പിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിച്ചിരുന്നു എന്നുള്ളത് ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കേളി ഹെയര്‍ ചെയ്ത് മിനിമല്‍ മേക്കപ്പിലാണ് ബുള്‍ബുള്‍ ലുക്കില്‍ പിങ്കി എത്തിയത്.

ബ്രൈഡല്‍ ലുക്ക്
ബുള്‍ ബുള്‍ ലുക്കിന് ശേഷം ബംഗാളി ബ്രൈഡല്‍ ലുക്കിലും പിങ്കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ബുള്‍ ബുള്‍ ലുക്കിനേക്കാള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത് ഈ ലുക്കിനെയാണോ എന്ന് നമുക്ക് തന്നെ സംശയം വരുന്നതിനുള്ള സാധ്യതയുണ്ട്. ബംഗാളി പെണ്‍കുട്ടിയുടെ അതേ ലുക്ക് കൊണ്ട് വരുന്നതില്‍ 100 ശതമാനവും പിങ്കിയുടെ മേക്കോവര്‍ ലുക്ക് വിജയിച്ചു എന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്.

സാരിയും ആഭരണങ്ങളും
ടൊമാറ്റോ റെഡ് നിറത്തിലുള്ള സാരിയാണാ പിങ്കി ധരിച്ചിരുന്നത്. അതിന് ചേരുന്ന തരത്തില്‍ വയലറ്റ് നിറത്തിലുള്ള കോണ്ട്രാസ്റ്റ് ബ്ലൗസ് ആണ് ഈ ലുക്കിനെ വ്യത്യസ്തമാക്കിത്. ട്രെഡീഷണല്‍ ലുക്കിലുള്ള ആഭരണങ്ങള്‍ തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകതയും. ബംഗാളി ലുക്കിന് വേണ്ടി അനുയോജ്യമായ മേക്കപ് തന്നെയായിരുന്നു പിങ്കിയുടേതും.

ബംഗാളി ലുക്ക്
ബംഗാളി ലുക്ക് തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകത. മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയായാണ് നമ്മുടെ പ്രിയതാരം എത്തിയിരിക്കുന്നത്. ബംഗാളി വധു അണിഞ്ഞൊരുങ്ങുന്നതുപോലെയാണ് സാരിയുടുത്തതും. ടൊമാറ്റോ റെഡ് നിറത്തിലുള്ള സാരിയും കോണ്ട്രാസ്റ്റ് ബ്ലൗസും അതിനനുസരിച്ച് ഹെയര്‍സ്റ്റൈലും മുടിയിലെ ചുവന്ന പൂവും താരത്തെ പൂര്‍ണമായും ഒരു ബംഗാളി വധുവാക്കി ഒരുക്കി എന്ന് നിസ്സംശയം പറയാം.

ആഭരണങ്ങളിലെ പ്രത്യേകത
ആഭരണങ്ങളിലും ബംഗാളി ടച്ച് കൊണ്ട് വരുന്നതിന് ഡിസൈനര്‍ക്ക് കഴിഞ്ഞു. കോസ്റ്റിയൂംസ് എല്ലാം സ്വന്തമായി തന്നെയാണ് പിങ്കി തിരഞ്ഞെടുത്തത്. എങ്കിലും ഇതിലും ഒരു പ്രൊഫഷണല്‍ ലുക്ക് എത്തിക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍ വിജയിച്ചു. ചോക്കറും, ലോംഗ് ചെയിനും ഇരുകൈകളിലേയും വളകളും മൂക്കുത്തിയും അതിന് ചേരുന്ന കമ്മലും എല്ലാം കൊണ്ടും നയനാന്ദകരമായിരുന്നു പിങ്കിയുടെ ബംഗാളി വധുവിന്റെ ലുക്ക്.



Click it and Unblock the Notifications