For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉച്ചയൂണിന് രുചികൂട്ടും പപ്പായ സാമ്പാര്‍

പപ്പായ സാമ്പാര്‍ വളരെ എളുപ്പത്തില്‍ ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കാം എന്ന് നോക്കാം

|

പപ്പായ സാമ്പാര്‍, കേട്ടിട്ട് തന്നെ അത്ഭുതമാകുന്നുവോ. പപ്പായ കൊണ്ട് സാമ്പാര്‍ ഉണ്ടാക്കാം. അതും വളരെ രുചികരമായ രീതിയില്‍. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് പപ്പായ. അതുകൊണ്ട് തന്നെ പപ്പായ കിട്ടുന്നില്ല പറഞ്ഞ് യാതൊരു തരത്തിലും വിഷമിക്കേണ്ട ആവശ്യം വരുന്നില്ല.

തഴച്ച് വളര്‍ന്ന് മുറ്റത്ത് നില്‍ക്കുന്ന പപ്പായ പൊട്ടിച്ച് എങ്ങനെ രുചികരമായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം. സാമ്പാര്‍ മാത്രമല്ല അവിയലും കൂട്ടുകറിയും എല്ലാം ഉണ്ടാക്കാന്‍ പപ്പായ നല്ലതാണ്. എങ്ങനെ രുചികരമായ പപ്പായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം.

Raw Papaya Sambar Recipe

ആവശ്യമുള്ള സാധനങ്ങള്‍

പപ്പായ- ഒന്ന് ചെറുത്
ചുവന്നുള്ളി- നൂറ് ഗ്രാം
പച്ചമുളക്- മൂന്നെണ്ണം
തുവരപ്പരിപ്പ്- നൂറ് ഗ്രാം
മഞ്ഞള്‍പ്പൊടി-പാകത്തിന്
പുളി- നെല്ലിക്ക വലിപ്പം
സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം.

ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്‍പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്. സാമ്പാര്‍ പൊടിയുടെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്.

English summary

Raw Papaya Sambar Recipe

How to make Raw Papaya Sambar read on to know more about it
X
Desktop Bottom Promotion