മാങ്ങാച്ചട്‌നി, വ്യത്യസ്ത സ്‌റ്റൈലില്‍

Posted By:
Subscribe to Boldsky

മാമ്പഴക്കാലമാണ്. പച്ചമാങ്ങയും പഴുത്ത മാങ്ങയുമെല്ലാം സുലഭം.

പച്ചമാങ്ങ കൊണ്ടുള്ള മാങ്ങാച്ചമ്മന്തി വളരെ എളുപ്പമാണ്. മിക്കവാറും പേര്‍ക്ക് ഇതെക്കുറിച്ച് അറിയുകയും ചെയ്യാം.

കീമ മട്ടി, മട്ടന്‍ സ്‌നാക്‌സ്...

പച്ചമാങ്ങ ഉപയോഗിച്ച് അല്‍പം വ്യത്യസ്തമായ സ്റ്റൈലില്‍ ചട്‌നിയുണ്ടാക്കാം. മാങ്ങയുടെ പുളിയ്‌ക്കൊപ്പം ഒരല്‍പം മധുരവുമുള്ള ഒരു ചട്‌നി. ഇതെങ്ങനെയെന്നു നോക്കൂ,

Mango Chutney

പുളിയുള്ള പച്ചമാങ്ങ-1

മുളകുപൊടി-1 ടീസ്പൂണ്‍

ഉലുവ-ഒരു നുള്ള്

ജീരകം-ഒരു നുളള്

കടുക്-ഒരു നുളള്

വയനലിയ-1

മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍

പഞ്ചസാര-2 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

വെള്ളം

ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് വയനയിലയും കടുക്, ഉലുവ, ജീരകം എന്നിവയും ഇട്ടു മൂപ്പിയ്ക്കുക.

പിന്നീട് മാങ്ങ തൊലി കളഞ്ഞു ചെത്തി ഇതിലേയ്ക്കിടാം.

ബാക്കിയുള്ള ചേരുവകള്‍ ഇതിലേയ്ക്കിട്ട് ഇളക്കുക. പാകത്തിന് വെള്ളവും ഒഴിയ്ക്കാം.

ഇത് പ്രഷര്‍ കുക്കറില്‍ നല്ലപോലെ വേവിച്ചെടുക്കാം.

പുളിയും മധുരവുമുള്ള മാങ്ങാചട്‌നി തയ്യാര്‍

English summary

Raw Mango Chutney Recipe

Aam ki chutney is a very quick recipe which is prepared using raw green mangoes. This Indian side dish is sweet, tangy and lip smacking.
Story first published: Friday, April 18, 2014, 14:40 [IST]