ഓണത്തിന് കുറുക്കു കാളന്‍

Posted By:
Subscribe to Boldsky

കുറുക്കു കാളന്‍ സദ്യകള്‍ക്കു പ്രധാനപ്പെട്ട ഒന്നാണ്. തലേ ദിവസം തന്നെ ഉണ്ടാക്കി വച്ചാല്‍ കുറുക്കു കാളന് രുചി കൂടും.

കല്‍ച്ചട്ടിയില്‍ ഒന്നാം ഓണത്തിനു തന്നെ ഇതു തയ്യാറാക്കി വയ്ക്കൂ. ഇടത്തരം പുളിയുള്ള തൈര് വേണം ഇതിനുപയോഗിയ്ക്കാന്‍

കുറുക്കു കാളന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നറിയണോ,

Kurukku Kalan

ചേന-1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്)

നേന്ത്രക്കായ-1 കപ്പ് (നാലാക്കി നുറുക്കിയത്)

തൈര്-അരക്കപ്പ്

നാളികേരം-1 മുറി(ചിരകിയത്)

പച്ചമുളക്-2

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

കുരുമുളകു പൊടി-1 സ്പൂണ്‍

ജീരകം-1 സ്പൂണ്‍

ഉപ്പ്

കറിവേപ്പില

കൊല്ലമുളക്

വെളിച്ചെണ്ണ

കടുക്

ഉലുവ

ചേനയും കായയും ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തൈരൊഴിച്ച്‌ വറ്റിച്ചെടുക്കുക.

നാളികേരം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഈ കൂട്ട് വേവിച്ച പച്ചക്കറികളിലൊഴിച്ച് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക. കൂടുതല്‍ നേരം വേവരുത്.

വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, കൊല്ലമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടണം.

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

Kurukku Kalan Recipe For Onam

Kurukku Kalan is an important dish for Onam. It is easy to make. Try this Kurukku Kalan Recipe,