For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതിയൂറും മലയാളി വിഭവങ്ങള്‍

|

കേരളമെന്ന കൊച്ചുനാട് രുചിയ്ക്കു പ്രസിദ്ധമാണ്. മലയാളികളുടെ രുചിഭേദങ്ങള്‍ ഇഷ്ടപ്പെടുന്നവരില്‍ അന്യദേശക്കാരും ഉള്‍പ്പെടും. കേരളത്തിനു പുറത്ത് മലയാളി ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകള്‍ വര്‍ദ്ധിയ്ക്കുവാനുള്ള ഒരു കാരണവും ഇതു തന്നെ.

പലഹാരങ്ങളാണെങ്കിലും നോണ്‍ വെജ്, വെജ് വിഭവങ്ങളാണെങ്കിലും മലയാളി രുചിയോട് കിട പിടിയ്ക്കാന്‍ വൈവിധ്യമുള്ള രുചിഭേദങ്ങള്‍ ചുരുക്കം തന്നെയാണെന്നു പറയാം.

രുചി നിറയും ബംഗാളി വിഭവങ്ങള്‍രുചി നിറയും ബംഗാളി വിഭവങ്ങള്‍

കൊതിയൂറുന്ന ചില മലയാളി വിഭവങ്ങള്‍ കാണൂ,

ഇടിയപ്പം

ഇടിയപ്പം

ഇടിയപ്പം കേരളത്തിന്റെ മാത്രമായ ഒരു പലഹാരമാണെന്നു പറയാം. ആകൃതി കാരണം ഇതിന് നൂലപ്പമെന്നും പേരുണ്ട്.

 മീന്‍ പൊരിച്ചത്

മീന്‍ പൊരിച്ചത്

തനി നാടന്‍ രീതിയില്‍ മീന്‍ പൊരിച്ചത് കേരളത്തിന്റെ ഒരു വിഭവമാണ്.

മട്ടന്‍ കുറുമ

മട്ടന്‍ കുറുമ

മട്ടന്‍ കുറുമ നോണ്‍ വെജിറ്റേറിയന്‍ പ്രേമികള്‍ക്കു ചേര്‍ന്ന ഒരു രുചി ഭേദമാണ്.

കേരളാ പൊറോട്ട

കേരളാ പൊറോട്ട

കേരളത്തില്‍ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും കേരളാ പൊറോട്ടയ്ക്ക് ആരാധകരേറെയാണ്.

ചെമ്മീന്‍ മസാല

ചെമ്മീന്‍ മസാല

ചെമ്മീന്‍ മസാല കേരളാസ്‌റ്റൈലില്‍ വച്ചാല്‍ ഇതിനോടു കിട പിടിയ്ക്കാന്‍ മറ്റേതു വിഭവമുണ്ട്.

കോട്ടയം സ്റ്റൈല്‍ ഡ്രൈ ഫിഷ് കറി

കോട്ടയം സ്റ്റൈല്‍ ഡ്രൈ ഫിഷ് കറി

തേങ്ങാ ചേര്‍ത്ത് ഗ്രേവി വറ്റിച്ചെടുക്കുന്ന കോട്ടയം സ്റ്റൈല്‍ ഡ്രൈ ഫിഷ് കറി കാണൂ.

മട്ടന്‍ കറി

മട്ടന്‍ കറി

തനി നാടന്‍ സ്റ്റൈലിലുള്ള മട്ടന്‍ കറിയും കേരളത്തിന്റെ തനതായ ഒരു വിഭവമാണ്

അവിയല്‍

അവിയല്‍

തേങ്ങയുടേയും കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും മണം മുന്നിട്ടു നില്‍ക്കുന്ന അവിയല്‍ കേരളത്തിലെ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ പ്രസിദ്ധമാണ്.

പരിപ്പു കറി

പരിപ്പു കറി

പരിപ്പു കറിയിലും കേരളാ സ്റ്റൈല്‍ പ്രസിദ്ധം തന്നെ. സദ്യയ്ക്ക് ആദ്യം വിളമ്പുന്ന പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണിത്.

കേരളാ സ്റ്റൈല്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ

കേരളാ സ്റ്റൈല്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ

കുരുമുളകു രുചിയില്‍ തയ്യാറാക്കുന്ന കേരളാ സ്റ്റൈല്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ വായില്‍ വെള്ളമൂറിയ്ക്കുന്ന ഒരു വിഭവമാണ്.

വറുത്തരച്ച മുട്ടക്കറി

വറുത്തരച്ച മുട്ടക്കറി

തേങ്ങാ ചേര്‍ത്ത് വറുത്തരച്ച മുട്ടക്കറിയും കേരളത്തിന്റെ ഒരു പ്രത്യേക രുചി തന്നെയാണ്.

കേരളാ സ്റ്റൈല്‍ സാമ്പാര്‍

കേരളാ സ്റ്റൈല്‍ സാമ്പാര്‍

വറുത്തരച്ച് കേരളാ സ്റ്റൈല്‍ സാമ്പാറിന്റെ രുചി മറ്റേതു സ്ഥലങ്ങളിലെ സാമ്പാറിനുമില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

ഉണ്ണിയപ്പം

ഉണ്ണിയപ്പം

പലഹാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണ്ണിയപ്പം.

പുട്ട്

പുട്ട്

പുട്ട് കേരളത്തിലെ പ്രധാന ബ്രേക്ഫാസ്റ്റില്‍ പെടുന്ന ഒന്നാണ്.

കാളന്‍

കാളന്‍

കാളന്‍ കേരളാ സദ്യകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭമാണ്.

മലബാര്‍ ഫിഷ് കറി

മലബാര്‍ ഫിഷ് കറി

വടക്കിന്റെ രുചിഭേദം നല്‍കുന്ന മലബാര്‍ ഫിഷ് കറിയും കേമം തന്നെ.

റ്റഫ്ഡ് ഇറച്ചി പത്തിരി

റ്റഫ്ഡ് ഇറച്ചി പത്തിരി

മലബാറിലെ പ്രസിദ്ധ വിഭവമാണ് സ്റ്റഫ്ഡ് ഇറച്ചി പത്തിരി.

കൂട്ടുകറി

കൂട്ടുകറി

അല്‍പം മധുരമുള്ള കൂട്ടുകറി മറ്റൊരു വിഭവമാണ്.

പാല്‍പായസം

പാല്‍പായസം

പാല്‍പായസം കേരളത്തിന്റെ മാത്രം സ്റ്റൈല്‍ പായസമാണെന്നു പറയാം.

പരിപ്പുപ്രഥമന്‍

പരിപ്പുപ്രഥമന്‍

പരിപ്പുപ്രഥമന്‍ കേരളത്തിലെ മറ്റൊരു പ്രധാന മധുരം.

കായ വറുത്തത്‌

കായ വറുത്തത്‌

കായ വറുത്തതാണ് മറ്റൊരു കേരളാ വിഭവം.

ചക്ക വറുത്തത്‌

ചക്ക വറുത്തത്‌

ചക്ക വറുത്തതും കേരളത്തില്‍ മാത്രം കാണുന്ന ഒന്നാണ് .

പപ്പടം

പപ്പടം

പപ്പടം പല നാട്ടിലുമുണ്ടെങ്കിലും പൊള്ളച്ചു വരുന്ന കേരളാ പപ്പടത്തിന്റെ സ്വാദ് ഒന്നു വേറ തന്നെയെന്നു പറയാം.

ഓണവിഭവങ്ങളിലേക്ക്.....ഓണവിഭവങ്ങളിലേക്ക്.....

English summary

Famous Kerala Dishes

Kerala recipes have a touch of coastal bliss in them. These south Indian recipes are distinct. Especially the Kerala fish recipes are very popular all over
Story first published: Monday, February 17, 2014, 12:51 [IST]
X
Desktop Bottom Promotion