വേനല്‍ തണുക്കാന്‍ കുക്കുമ്പര്‍ വിഭവങ്ങള്‍

Posted By:
Subscribe to Boldsky

വേനലിലെ ചൂടിനൊപ്പം നമ്മുടെ ശരീരവും ചൂടാകുന്നത് സ്വാഭാവികമാണ്. ചൂട് അസ്വസ്ഥതകള്‍ക്കൊപ്പം പലതരം അസുഖങ്ങളും വരുത്തി വയ്ക്കുകയും ചെയ്യും.

വേനലില്‍ അസുഖങ്ങള്‍ അകറ്റുന്നതിനും ശരീരം തണുപ്പിയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വഴി ഇതിനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ്.

ആലൂ-ടമാറ്റര്‍ റെസിപ്പി

ശരീരം തണുപ്പിയ്ക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ കൊണ്ട് വേനല്‍ക്കാലത്ത് ഉണ്ടാക്കാവുന്ന വിവിധ തരം വിഭവങ്ങളെന്തൊക്കെയെന്നു നോക്കൂ,

കുക്കുമ്പര്‍ സൂപ്പ്

കുക്കുമ്പര്‍ സൂപ്പ്

വേനലില്‍ കുക്കുമ്പര്‍ സൂപ്പ് തയ്യാറാക്കിക്കഴിയ്ക്കാം. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. വയറിന് സുഖം നല്‍കാനും തടി കുറയ്ക്കാനും ഇത് നല്ലതാണ്.

കുക്കുമ്പര്‍ സാലഡ്

കുക്കുമ്പര്‍ സാലഡ്

കുക്കുമ്പര്‍ സാലഡ് വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന മറ്റൊരു വിഭവമാണ്. ഇതിനൊപ്പം തക്കാളിയും ചേര്‍ക്കാം.

കീര കേ ചാട്ട്

കീര കേ ചാട്ട്

കീര കേ ചാട്ട് എന്നൊരു വിഭവമുണ്ട്. കുക്കുമ്പര്‍ ഗ്രേറ്റ് ചെയ്ത് ഇതിനൊപ്പം ചെറുനാരങ്ങാനീര്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കുക്കുമ്പര്‍ ഗോജു

കുക്കുമ്പര്‍ ഗോജു

കുക്കുമ്പര്‍ ഗോജു കര്‍ണാടകയില്‍ നിന്നുള്ള ഒരു വിഭവമാണ്. ഇത് കാര പൊങ്കലിനൊപ്പമാണ് കഴിയ്ക്കുക.

കുക്കുമ്പര്‍ റെയ്ത്ത

കുക്കുമ്പര്‍ റെയ്ത്ത

കുക്കുമ്പറില്‍ തൈരൊഴിച്ച് കുക്കുമ്പര്‍ റെയ്ത്ത ഉണ്ടാക്കാം.

കുക്കുമ്പര്‍ ചിക്കന്‍

കുക്കുമ്പര്‍ ചിക്കന്‍

നോണ്‍ വെജ് നിര്‍ബന്ധമായവര്‍ക്ക് കുക്കുമ്പര്‍ ചിക്കന്‍ പരീക്ഷിയ്ക്കാം. ചിക്കന്‍ ചൂടു വര്‍ദ്ധിപ്പിയ്ക്കുമ്പോള്‍ ഇത് കുറയക്കാന്‍ കുക്കുമ്പര്‍ സഹായിക്കും.

കുക്കുമ്പര്‍ ചീസ് സാന്റ്‌വിച്ച്

കുക്കുമ്പര്‍ ചീസ് സാന്റ്‌വിച്ച്

സാന്റ്‌വിച്ചിലും കുക്കുമ്പര്‍ പരീക്ഷിയ്ക്കാം. കുക്കുമ്പര്‍ ചീസ് സാന്റ്‌വിച്ച് പരീക്ഷിച്ചു നോക്കൂ.

കുക്കുമ്പര്‍ ചന്ന ദാല്‍

കുക്കുമ്പര്‍ ചന്ന ദാല്‍

കുക്കുമ്പര്‍, കടലപ്പരിപ്പ് എന്നിവ ചേര്‍ത്ത് കുക്കുമ്പര്‍ ചന്ന ദാല്‍ ഉണ്ടാക്കാം.

English summary

Cucumber Recipes To Beat Summer Heat

To enjoy the seasonal crunchy and juicy vegetable to the fullest, here are some of the best cucumber recipes that you can prepare at home. Take a look,
Story first published: Thursday, April 17, 2014, 15:22 [IST]