For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരെ വെല്ലാന്‍ ചിലര്‍....

|

മോഷണം പലവിധത്തിലുണ്ട്. പക്ഷേ പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ നടത്തുന്ന പല മോഷണങ്ങളുമുണ്ട്. പക്ഷേ എങ്ങനെയായാലും മോഷണം മോഷണം തന്നെയാണ്. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഏത് തരത്തില്‍ അണിഞ്ഞൊരുങ്ങാനും ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ തയ്യാറാവും. ബോളിവുഡിലെ പരസ്യമായ രഹസ്യങ്ങള്‍

ഇന്നത്തെ തലമുറയില്‍ ആണിനേയും പെണ്ണിനേയും വേഷവിധാനം കൊണ്ട് ഒരിക്കലും തിരിച്ചറിയാന്‍ പറ്റില്ലെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്ത്രീ സമത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് വസ്ത്രധാരണത്തിലും സ്ത്രീസമത്വം കൊണ്ടു വരുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!

ഫാഷന്‍ ലോകത്ത് ഓരോ മിനിറ്റിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ പെണ്‍കൊടികള്‍ ആണ്‍ പ്രജകളില്‍ നിന്നും കടമെടുത്ത ചില ഫാഷന്‍ ടിപ്‌സ് ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം....

 ഹെയര്‍സ്‌റ്റൈല്‍

ഹെയര്‍സ്‌റ്റൈല്‍

ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ ഓര്‍മ്മയില്ലേ. ആണ്‍കുട്ടികളുടേയതു പോലെ മുടി വെട്ടിയ പാര്‍വ്വതി മേനോനെ. അതു തന്നെയാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും വെല്ലുവിളി. ഇപ്പോഴത്തെ മുട്ടോളം നീണ്ട മുടി സങ്കല്‍പ്പത്തെ പുച്ഛിച്ചു തള്ളുകയാണ് നമ്മുടെ പെണ്‍മണികള്‍.

ഷര്‍ട്ടില്‍ നിന്നും തുടക്കം

ഷര്‍ട്ടില്‍ നിന്നും തുടക്കം

ഷര്‍ട്ടെന്താ ആണുങ്ങളുടെ മാത്രം കുത്തകയാണോ? പ്രേമം സിനിമ പുറത്തിറങ്ങിയപ്പോള്‍ കറുത്ത ഷര്‍ട്ടിന് ആരാധകര്‍ കൂടിയെന്നത് ശരി തന്നെ. എന്നാല്‍ അതിനു മുന്‍പു തന്നെ പെണ്‍കുട്ടികളുടെ ഇഷ്ടക്കാരായി മാറിയിരുന്നു ഷര്‍ട്ട്. ഇതും ആണുങ്ങളില്‍ നിന്ന് കടമെടുത്ത സ്റ്റൈല്‍ തന്നെ.

ജീന്‍സെന്ന ഇഷ്ടക്കാരന്‍

ജീന്‍സെന്ന ഇഷ്ടക്കാരന്‍

ഗ്രാമമായാലും നഗരമായാലും ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് ഒരു കുറവുമില്ല. പണ്ടു കാലത്ത് ആണ്‍കുട്ടികളുടെ കുത്തകയായിരുന്നു ജീന്‍സും. എന്നാല്‍ ഇപ്പോള്‍ ധരിക്കാനെളുപ്പമുള്ളതായതു കൊണ്ടും പെണ്‍കുട്ടികളുടെ വാര്‍ഡ്രോബില്‍ സ്ഥിരമായി സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ മഹാന്‍.

ബ്ലേസേഴ്‌സ് ഒരു ഗമ തന്നെ

ബ്ലേസേഴ്‌സ് ഒരു ഗമ തന്നെ

പണ്ട് ആണ്‍കുട്ടികള്‍ മാത്രമാണ് ബ്ലേസേഴ്‌സ് അഥവാ പുറങ്കുപ്പായം ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആണ്‍കുട്ടികളുടെ ഈ ഇഷ്ടക്കാരനെ പെണ്‍കുട്ടികളും തോളോടു ചേര്‍ത്തിട്ടുണ്ട്. ജീന്‍സിനൊപ്പവും ഷോര്‍ട്ട് സ്‌കര്‍ച്ചിനൊപ്പവും ധരിച്ചാലുള്ള ലുക്ക് ഒന്നു വേറെ തന്നെ.

ഡെനിം ജാക്കറ്റുകള്‍

ഡെനിം ജാക്കറ്റുകള്‍

ഡെനിം ജാക്കറ്റുകള്‍ ഒരു സമയത്ത് ആണ്‍കുട്ടികളുടെ കുത്തകയായിരുന്നു. എന്നാല്‍ ഇന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നതും പ്രത്യേകതയാണ്. ആരാലും ഒന്നു ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഡെനിം ജാക്കറ്റ് ധരിക്കാന്‍ ആരംഭിച്ചോളൂ.

 ജംമ്പ് സ്യൂട്ട്

ജംമ്പ് സ്യൂട്ട്

ജംബ് സ്യൂട്ട് ഡിസൈന്‍ ചെയ്തത് തന്നെ പുരുഷ കേസരികള്‍ക്കു വേണ്ടിയാണ്. എന്നാല്‍ നമ്മള്‍ പാവം സ്ത്രീകളും ഇപ്പോള്‍ ഇതില്‍ പിടിമുറുക്കിക്കഴിഞ്ഞു.

ലോഫേഴ്‌സ്

ലോഫേഴ്‌സ്

ലോഫേഴ്‌സ് ഷൂ ഉണ്ടാക്കിയിരിക്കുന്നതു തന്നെ പുരുഷന്‍മാര്‍ക്കു വേണ്ടിയാണ്. എന്നാല്‍ ഇതിലും ഇപ്പോള്‍ സ്ത്രീകള്‍ പിടിമുറുക്കിയിരിക്കുകയാണ്.

പാട്യാലയും സ്വന്തമാക്കി

പാട്യാലയും സ്വന്തമാക്കി

പാട്യാല നമ്മുടെ സുന്ദരിക്കുട്ടികള്‍ സ്വന്തമാക്കിയിട്ട് കാലം കുറച്ചായി. ശരിക്കും പഞ്ചാബിലെ രാജകീയ കുടുംബാംഗങ്ങളില്‍ ആണുങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രമാണ് പാട്യാല.

വാച്ചിലും രക്ഷയില്ല

വാച്ചിലും രക്ഷയില്ല

വലിയ ഡയലുള്ള വാച്ചുകളാണ് ഇന്നത്തെ സുന്ദരിമാരുടെ കൈയ്യില്‍ കാണുന്നതെല്ലാം. ആണ്‍കുത്തകയായിരുന്ന ഈ വാച്ച് ഇപ്പോള്‍ പെണ്‍കുട്ടികളുടേയും സ്വന്തമാണ്.

English summary

9 Fashion Styles Women Stole From Men

High heels, which are considered to be the emblem of femininity and elegance, were originally made for Men! Surprised? 9 Hot Fashion Trends Gifted by Guys to Gals.
Story first published: Wednesday, October 28, 2015, 15:25 [IST]
X