For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂ

|

പലരുടെയും ഇഷ്ടഭക്ഷണമാണ് മയോണൈസ്. മാംസഭക്ഷണത്തിനൊപ്പം പലരും ഇത് കഴിക്കുന്നു. എന്നാല്‍ ഇത് കഴിക്കാന്‍ മാത്രമല്ല, നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ചര്‍മ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മയോണൈസ്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ ശക്തമായ പവര്‍ഹൗസാണ് മയോണൈസ്. ഇത് ചര്‍മ്മത്തിന്റെ പാളികളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും കേടായ ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ചെയ്യുന്നു.

Most read: ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരംMost read: ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരം

വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, പ്രോട്ടീനുകള്‍ എന്നിവയും ഉയര്‍ന്ന അളവില്‍ ഇതിലുണ്ട്. ഇത് ചര്‍മ്മത്തിലെ കൊളാജനെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിച്ച് ചര്‍മ്മം സുന്ദരമാക്കാന്‍ മയോണൈസ് എങ്ങനെ ഉപയോഗിക്കണമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കറുത്ത പാടുകള്‍ നീക്കാന്‍ മയോണൈസ്, തേന്‍, നാരങ്ങ

കറുത്ത പാടുകള്‍ നീക്കാന്‍ മയോണൈസ്, തേന്‍, നാരങ്ങ

മയോണൈസ്, തേന്‍ എന്നിവ നിങ്ങളുടെ ചര്‍മ്മം തിളങ്ങാനായി ഉപയോഗിക്കാം. ഇത് കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്. മയോണൈസ്, തേന്‍, നാരങ്ങ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഒരു ഫേസ് പാക്ക് തയാറാക്കി ഉപയോഗിക്കാം. 2 ടേബിള്‍സ്പൂണ്‍ മയോണൈസ്, 2 ടീസ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ എടുത്ത് ഒരു പാത്രത്തിലിട്ട് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളഞ്ഞ് മുഖം ഉണക്കുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക.

ചര്‍മ്മം മികച്ചതാക്കാന്‍ മയോണൈസ്, ഗോതമ്പ് ഓയില്‍, ടീ ട്രീ ഓയില്‍

ചര്‍മ്മം മികച്ചതാക്കാന്‍ മയോണൈസ്, ഗോതമ്പ് ഓയില്‍, ടീ ട്രീ ഓയില്‍

ഗോതമ്പ് ഓയിലില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, സോറിയാസിസ്, എക്‌സിമ, വരണ്ടതും കേടായതുമായ ചര്‍മ്മം തുടങ്ങിയ പല ചര്‍മ്മപ്രശ്‌നങ്ങള്‍ തടയാനും ഇത് ഫലപ്രദമാണ്. 1 ടേബിള്‍സ്പൂണ്‍ മയോണൈസ്, 1 ടീസ്പൂണ്‍ ഗോതമ്പ് ഓയില്‍, 1 ടീസ്പൂണ്‍ ടീ ട്രീ ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കുറച്ച് മയോണൈസും ഗോതമ്പ് ഓയിലും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുറച്ച് ടീ ട്രീ ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം കഴിഞ്ഞ് വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്

വരണ്ട ചര്‍മ്മത്തിന് മയോണൈസ്, ബേക്കിംഗ് സോഡ

വരണ്ട ചര്‍മ്മത്തിന് മയോണൈസ്, ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് വരണ്ടതും കേടായതുമായ ചര്‍മ്മത്തെ നന്നാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്തുകയും ചര്‍മ്മത്തിലെ ചെതുമ്പല്‍ തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. 1 ടീസ്പൂണ്‍ മയോണൈസ്, 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് വിടുക. ശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകി ഉണക്കുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ മയോണൈസ്, ഓട്സ്, പഞ്ചസാര

ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ മയോണൈസ്, ഓട്സ്, പഞ്ചസാര

ഓട്സ് ഒരു സ്വാഭാവിക ചര്‍മ്മ എക്‌സ്‌ഫോളിയേറ്ററാണ്. ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റാനും ചര്‍മ്മത്തെ മൃദുവാക്കാനും ഇത് സഹായിക്കുന്നു. ഓട്സ്, പഞ്ചസാര, മയോന്നൈസ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സ്‌ക്രബ് തയാറാക്കാം. 1 ടീസ്പൂണ്‍ മയോണൈസ്, 1 ടീസ്പൂണ്‍ ഓട്‌സ്, 1 ടീസ്പൂണ്‍ പഞ്ചസാര എന്നിവ ഒരു പാത്രത്തിലിട്ട് യോജിപ്പിച്ചെടുക്കുക. മിശ്രിതം ഒരു വലിയ അളവില്‍ എടുത്ത് ഏകദേശം 3-5 മിനിറ്റ് നേരം മുഖത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് മറ്റൊരു 15 മിനിറ്റ് വിട്ടശേഷം മുഖം നന്നായി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

Most read:മുടികൊഴിച്ചിലകറ്റി മുടി കട്ടിയോടെ വളരാന്‍ ചായ പ്രയോഗംMost read:മുടികൊഴിച്ചിലകറ്റി മുടി കട്ടിയോടെ വളരാന്‍ ചായ പ്രയോഗം

ചര്‍മ്മസുഷിരങ്ങള്‍ ശക്തമാക്കാന്‍ മയോണൈസ്, മുട്ട

ചര്‍മ്മസുഷിരങ്ങള്‍ ശക്തമാക്കാന്‍ മയോണൈസ്, മുട്ട

നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കുന്ന രേതസ് ഗുണങ്ങള്‍ മുട്ടയിലുണ്ട്. ഇത് സുഷിരങ്ങള്‍ ചുരുങ്ങാന്‍ സഹായിക്കുന്നു. മയോണൈസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് ചെയ്യാം. 1 ടേബിള്‍സ്പൂണ്‍ മയോണൈസ്, 1 മുട്ട എന്നിവ പേസ്റ്റ് രൂപത്തിലാകുന്നതുവരെ അടിച്ചെടുക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറോളം വയ്ക്കുക. അതിനുശേഷം വെള്ളത്തില്‍ മുഖം നന്നായി കഴുകി ഉണക്കുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

 മുഖക്കുരു പരിഹരിക്കാന്‍

മുഖക്കുരു പരിഹരിക്കാന്‍

മുഖക്കുരു അകറ്റാന്‍ മികച്ച പ്രതിവിധിയാണ് മയോണൈസ്. മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന വിവിധ തരം ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് എല്ലാ പോഷകങ്ങളും ധാതുക്കളും നല്‍കുന്നു. ഇതില്‍ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നു.

Most read:താരനും അകാലനരയും നീക്കി മുടി നല്ല സുന്ദരമാക്കാന്‍ ഇതാണ് എളുപ്പവഴിMost read:താരനും അകാലനരയും നീക്കി മുടി നല്ല സുന്ദരമാക്കാന്‍ ഇതാണ് എളുപ്പവഴി

English summary

Ways To Use Mayonnaise To Get Beautiful Skin in Malayalam

Here are some amazing benefits of mayonnaise for skin and ways to use them. Take a look.
Story first published: Tuesday, November 15, 2022, 18:30 [IST]
X
Desktop Bottom Promotion