Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 6 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കണ്ണൂര് വിമാനത്താവളത്തില് പ്രതിമാസ യാത്രക്കാര് 1 ലക്ഷം കഴിഞ്ഞു; ജൂണിലും വര്ധനവിന് സാധ്യത
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
കണ്തടത്തിന് വേണം കൂടുതല് സംരക്ഷണം; അതിനുള്ള വഴികളിത്
ഇന്നത്തെ തിരക്കിട്ട ജീവിതശൈലി കാരണം പലരും ഡാര്ക് സര്ക്കിള് പ്രശ്നം അനുഭവിക്കുന്നു. നിങ്ങള് ചെറുപ്പമാണെങ്കിലും ഡാര്ക് സര്ക്കിള് നിങ്ങളെ പ്രായക്കൂടുതലുള്ളതായി തോന്നിക്കുന്നു. ഇത് പലര്ക്കും വലിയ ആശങ്കയുണ്ടാക്കുന്ന ചര്മ്മ പ്രശ്നമാണ്. ഉടനടി ചികില്സിച്ചില്ലെങ്കില് ഇവ വാര്ധക്യസഹജമായ പ്രശ്നങ്ങള്ക്കും കാരണമാകും.
Most
read:
കരുത്തുറ്റ
ശക്തമായ
മുടിക്ക്
ഉത്തമം
ഈ
മാമ്പഴ
ഹെയര്
മാസ്ക്
കണ്ണുകള്ക്ക് താഴെയുള്ള ചര്മ്മം ഏറ്റവും കനംകുറഞ്ഞതാണ്, ഇത് കാലക്രമേണ എളുപ്പത്തില് ചര്മ്മത്തെ ഇരുണ്ടതാക്കുന്നു. ഹൈപ്പര്പിഗ്മെന്റേഷന്, മോശം രക്തചംക്രമണം, വിറ്റാമിന് സിയുടെ നഷ്ടം എന്നിവ കാരണം ഡാര്ക് സര്ക്കിള് വരാം. കണ്ണിന് താഴെയുള്ള ചര്മ്മത്തെ സംരക്ഷിക്കാനായി നിങ്ങള്ക്ക് പിന്തുടരാവുന്ന ചില സൗന്ദര്യ സംരക്ഷണ വഴികള് ഇതാ.

ചര്മ്മത്തിന് തിളക്കം നല്കുന്ന ക്രീമുകള്
കണ്ണുകള്ക്ക് താഴെയുള്ള ചര്മ്മം കനംകുറഞ്ഞതിനാല്, ഇതിന് ടെന്ഡര് ചികിത്സ ആവശ്യമാണ്. വിറ്റാമിന് സി, റെറ്റിനോയിഡുകള്, ഹൈലൂറോണിക് ആസിഡ് എന്നിവയാല് സമ്പന്നമായ ക്രീമുകള് കണ്ണിന് താഴെയുള്ള കറുത്ത പാടുകള് കുറയ്ക്കുന്നതിന് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല് നിങ്ങളുടെ കണ്തടം സംരക്ഷിക്കാന് ഇത്തരം ക്രീമുകള് ഉപയോഗിക്കാം.

ഗ്ലോ ക്രീം
നേര്ത്ത വരകളും ഡാര്ക് സര്ക്കിളും വീക്കവും കുറയ്ക്കാന് അണ്ടര് ഐ ക്രീം സഹായിക്കുന്നു. ഇവയിലെ ജലാംശം നല്കുന്ന ചേരുവകള് വീക്കത്തെ ശമിപ്പിക്കാന് സഹായിക്കുന്നു. സുരക്ഷിതവും ഫലപ്രദവുമായ ഈ ഫോര്മുല ഉപയോഗിച്ചാല് 3-6 ആഴ്ചയ്ക്കുള്ളില് പ്രകടമായ വ്യത്യാസം കാണാനാകും. ക്രീമുകള് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, എല്ലായ്പ്പോഴും ചര്മ്മരോഗവിദഗ്ദ്ധനെ സമീപിക്കുക, കാരണം ചില ഉല്പ്പന്നങ്ങള് നിങ്ങളുടെ ചര്മ്മ തരത്തിന് ചേര്ന്നതായിരിക്കില്ല.
Most
read:തല
ചൊറിച്ചിലിന്
ഉത്തമ
പ്രതിവിധി
ഈ
ഹെയര്
മാസ്ക്

കോള്ഡ് കംപ്രസ്
വീക്കം കുറയ്ക്കുന്നതിനും വികസിച്ച രക്തക്കുഴലുകള് ചുരുക്കുന്നതിനും ഒരു കോള്ഡ് കംപ്രസ് സഹായിക്കുന്നു. ഒരു തണുത്ത ജേഡ് റോളറോ ഐസ് ക്യൂബുകളോ തുണിയില് പൊതിഞ്ഞ് ഏകദേശം 20 മിനിറ്റ് നേരം നിങ്ങള്ക്ക് ഉപയോഗിക്കാം.

ടീ ബാഗുകള്
തണുത്ത ടീ ബാഗുകള് കണ്ണുകള്ക്ക് താഴെ പുരട്ടുന്നത് ഡാര്ക് സര്ക്കിള് ചെറുക്കാനുള്ള മറ്റൊരു മികച്ച മാര്ഗമാണ്. ചായയില് കഫീന്, ആന്റിഓക്സിഡന്റുകള് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ചര്മ്മം ശാന്തമാക്കുകയും ചെയ്യുന്നു. രണ്ട് ബ്ലാക്ക് അല്ലെങ്കില് ഗ്രീന് ടീ ബാഗുകള് അഞ്ച് മിനിറ്റ് നേരം ചൂടുവെള്ളത്തില് കുതിര്ക്കുക. അതിനുശേഷം 15 മുതല് 20 മിനിറ്റ് വരെ ഫ്രിഡ്ജില് വയ്ക്കുക. ടീ ബാഗുകള് ആവശ്യത്തിന് തണുത്തുകഴിഞ്ഞാല്, നിങ്ങളുടെ കണ്ണടച്ച് 10 മുതല് 20 മിനിറ്റ് വരെ പുരട്ടുക. അതിനുശേഷം, നിങ്ങളുടെ കണ്ണുകള് തണുത്ത വെള്ളത്തില് കഴുകുക. മികച്ച ഫലത്തിനായി 10 മിനിറ്റ് കൂടി കണ്ണടച്ച് വയ്ക്കുക.
Most
read:കാലാവസ്ഥ
മാറുമ്പോള്
ചര്മ്മവും
മാറും;
വിണ്ടുകീറല്
തടയാന്
ചെയ്യേണ്ടത്

നല്ല ഉറക്കം
ഡാര്ക് സര്ക്കിള് കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും എന്നാല് മികച്ചതുമായ പ്രതിവിധി ഉറക്കമാണ്. എത്ര കണ്സീലര് ഉപയോഗിച്ചാലും ഉറക്കം നഷ്ടപ്പെട്ട കണ്ണ് എപ്പോഴും ക്ഷീണിച്ചതായി കാണപ്പെടും. അതിനാല് ദിവസവും മതിയായ അളവില് ഉറക്കം നേടുക.

ബദാം ഓയില്
ചര്മ്മത്തിന് ജലാംശം നല്കാന് ഉത്തമമാണ് ബദാം ഓയില്. കണ്ണിന്റെ ഡാര്ക് സര്ക്കിള് കുറയ്ക്കാന് ഇത് സഹായിക്കുന്നു. ഒപ്പം കണ്ണുകള്ക്ക് സമീപമുള്ള ചുളിവുകള് നീക്കാനും ഫലപ്രദമാണ് ബദാം ഓയില്. ഡാര്ക് സര്ക്കിളുകളും പഫ്നസും തടയാന് ബദാം ഓയില് തേനില് കലര്ത്തി രാത്രി കിടക്കുമ്പോള് പുരട്ടുക.
Most
read:വേനലില്
ചര്മ്മത്തിന്
തണുപ്പും
തിളക്കവും;
ഉത്തമം
ഈ
ഫേസ്
മാസ്ക്

റോസ് വാട്ടര്
അമിത ജോലിമോ ലാപ്ടോപ്പ്, കമ്പ്യൂട്ടര് മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങള് എന്നിവയുടെ വെളിച്ചം തട്ടിയോ ഉണ്ടുണ്ടാകുന്ന കണ്ണിന്റെ ക്ഷീണം നീക്കാന് നിങ്ങള്ക്ക് റോസ് വാട്ടര് ഉപയോഗിക്കാവുന്നതാണ്. ക്ഷീണിച്ച കണ്ണുകള്ക്ക് റോസ് വാട്ടര് ഒരു ഉത്തേജനം പോലെ പ്രവര്ത്തിക്കുന്നു. ശുദ്ധമായ റോസ് വാട്ടര് ഒരു കോട്ടണ് തുണിയില് ഒഴിച്ച് 15 മിനിറ്റ് നേരം നിങ്ങളുടെ കണ്ണുകളില് വയ്ക്കുക. അത് എത്രമാത്രം നിങ്ങളുടെ കണ്ണുകളെ ശാന്തമാക്കുമെന്ന് നിങ്ങള്ക്ക് തിരിച്ചറിയാനാകും. ഇത് നിങ്ങളുടെ കണ്ണുകള്ക്ക് ചുറ്റുമുള്ള പഫ്നെസ് കുറയ്ക്കുന്നു. നിങ്ങള്ക്ക് മൈഗ്രെയ്ന് പ്രശ്നം ഉണ്ടെങ്കിലും ഈ പ്രതിവിധി മികച്ചതാണ്.

പാലും ബേക്കിംഗ് സോഡയും
ചര്മ്മത്തിന് തിളക്കം നല്കുന്ന ഒരു ഘടകമാണ് പാല്. ക്ഷീണം പിടിച്ച് തളര്ന്ന കണ്ണുകള്ക്ക് പാല് വളരെ മികച്ചതായി പ്രവര്ത്തിക്കുന്നു. 4 ടേബിള്സ്പൂണ് പാലും 2 ടേബിള്സ്പൂണ് ബേക്കിംഗ് സോഡയും കലര്ത്തുക. നന്നായി ഇളക്കി മിനുസമാര്ന്ന ക്രീം മിശ്രിതം തയാറാക്കുക. ഇത് ഫ്രിഡ്ജില് വച്ച് തണുപ്പിച്ച് നിങ്ങളുടെ കണ്ണുകളില് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില് കഴുകുക. നിങ്ങളുടെ കണ്ണുകള്ക്ക് ഈ പ്രതിവിധിയിലൂടെ പുതുമ അനുഭവപ്പെടുന്നതായിരിക്കും. ഇത് ദിവസവും ചെയ്യുകയാണെങ്കില്, നിങ്ങളുടെ കണ്ണുകളിലെ ഡാര്ക് സര്ക്കിള് മാഞ്ഞുപോകുന്നത് നിങ്ങള്ക്ക് കാണാനാവും.
Most
read:അയഞ്ഞുതൂങ്ങിയ
ചര്മ്മത്തിന്
പരിഹാരം;
ദൃഢത
നിലനിര്ത്താന്
ഈ
കൂട്ടുകള്

കക്കിരി
ക്ഷീണിച്ച കണ്ണുകള്ക്ക് പുതുജീവനേകാന് സാധാരണയായി ഉപയോഗിക്കുന്ന ഐ മാസ്കാണ് ഇത്. കക്കിരി നിങ്ങളുടെ കണ്ണുകളെ ശാന്തമാക്കുന്നു. നിങ്ങള് ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്, നിങ്ങളുടെ കണ്ണുകളുടെ മാറ്റം നിങ്ങള്ക്ക് തിരിച്ചറിയാനാകും. കക്കിരി അടിച്ചെടുത്ത് 30 മിനിറ്റ് നേരം ഫ്രിഡ്ജില് വയ്ക്കുക. തണുത്തുകഴിഞ്ഞാല് ഇത് നിങ്ങളുടെ കണ്ണുകളില് തുല്യമായി വിരിച്ച് 30 മിനിറ്റ് സൂക്ഷിക്കുക. അതിനുശേഷം തണുത്ത വെള്ളത്തില് കഴുകി കളയുക.