For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ പുറംഭാഗത്തുണ്ടാവുന്ന കുരുക്കള്‍ നിസ്സാരമല്ല: പരിഹാരം ഇതാ

|

മുഖക്കുരു പോലുള്ള അവസ്ഥകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥ വര്‍ദ്ധിക്കുന്നത് അത് ആരോഗ്യത്തിന്റെ കാര്യത്തിലും സംശയിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. എന്നാല്‍ മുഖക്കുരു പലപ്പോഴും മുഖത്ത് മാത്രമല്ല അത് ചര്‍മ്മത്തില്‍ പല ഭാഗത്തും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുറംഭാഗത്തും കഴുത്തിന് പിന്നിലും പുറത്തും എല്ലാം ഇത്തരത്തില്‍ മുഖക്കുരു ഉണ്ടാവുന്നു. ശരീത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്ന മുഖക്കുരു നിസ്സാരമല്ല. ഇത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്തുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

Body Acne (Bacne)

ബ്യൂട്ടിപാര്‍ലറില്‍ പോയി ഇവ ഇല്ലാതാക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇതിന് നമുക്ക് ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടാവുന്നതാണ്. പലപ്പോഴും എണ്ണയുടെ അമിത ഉല്‍പാദനം, ബാക്ടീരിയ ശേഖരണം, എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥികളുടെ പ്രകോപനം എന്നിവ മുഖക്കുരു രൂപീകരണത്തിന് കാരണമാകും. ഇത് പുറം ഭാഗങ്ങളിലും മറ്റും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ പ്രശ്‌നത്തെ ഇനി നമുക്ക് വീട്ടില്‍ തന്നെ പ്രതിരോധിക്കാം. ചിലരില്‍ പുറത്തെല്ലാം ചുവന്ന് തുടുത്ത കുരുക്കള്‍ കാണപ്പെടുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നോക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതില്‍ ടീ ട്രീ ഓയില്‍ അല്‍പം പ്രതിരോധം തീര്‍ക്കുന്നതാണ്. മുഖക്കുരുവിന്റെ പാടുകള്‍ പോലും ശരീരത്തില്‍ ഇല്ലാതെ പ്രതിരോധിക്കുന്നതാണ് എന്തുകൊണ്ടും ടീ ട്രീ ഓയില്‍. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു ചികിത്സകളില്‍ ഏറ്റവും ശക്തമായ ഒന്നാണ്. ടീ ട്രീ ഓയില്‍ മുഖക്കുരു ഉള്ളവര്‍ തേക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പക്ഷേ ടീ ട്രീ ഓയില്‍ വളരെ ശക്തമായ ഒന്നായത് കൊണ്ട് തന്നെ ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും ഒരു കാരിയര്‍ ഓയിലുമായി കലര്‍ത്തണമെന്നും ശ്രദ്ധിക്കേണ്ടതാണ്.

 എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നമ്മുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ മുഖക്കുരു പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഇത് സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിനെ ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കുന്നു. ബോഡി സ്‌ക്രബ്ബില്‍ ബ്രൗണ്‍ ഷുഗറും തേനും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പ്രകൃതിദത്ത ബോഡി സ്‌ക്രബ്ബ് ഉണ്ടാക്കാവുന്നതാണ്. എന്നാല്‍ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അത് ചര്‍മ്മത്തില്‍ അധികം അമര്‍ത്താതെ സ്‌ക്രബ്ബ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം പൊട്ടിപ്പോവാതെ ശ്രദ്ധിക്കണം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴ ചര്‍മ്മത്തിനും സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഏത് പ്രശ്‌നത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന മുഖക്കുരു പോലുള്ള അവസ്ഥയെ പ്രതിരോധിക്കുന്നതിന് നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയിലുണ്ടാവുന്ന ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിങ്ങളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന കഴുത്തിലേയും പുറത്തേയും കുരുവിന് പരിഹാരം കാണുന്നു. ഇത് ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒറ്റമൂലിയാണ് കറ്റാര്‍വാഴ.

പാലുല്‍പ്പന്നങ്ങള്‍ കുറക്കുക

പാലുല്‍പ്പന്നങ്ങള്‍ കുറക്കുക

പാലുല്‍പ്പന്നങ്ങള്‍ കുറക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാരണം അമിതമായി പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് മുഖക്കുരുവും പുറംഭാഗത്ത് കുരുവും ചര്‍മ്മത്തില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു. പ്രത്യേകിച്ച് കൊഴുപ്പ് കുറഞ്ഞ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെങ്കില്‍ അത് വലിയ പ്രശ്‌നം ഉണ്ടാക്കുന്നില്ല. കാരണം കൊഴുപ്പ് കുറഞ്ഞവ, മുഖക്കുരു തടയാന്‍ സഹായിച്ചേക്കാം. പഠനമനുസരിച്ച് പാല്‍ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആന്‍ഡ്രോജനുകളും വളര്‍ച്ചാ ഹോര്‍മോണുകളും മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് പാലുല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ചര്‍മ്മം ക്ലീന്‍ ആക്കും പ്രായം കുറക്കും നാല്‍പ്പാമരാദി തൈലംചര്‍മ്മം ക്ലീന്‍ ആക്കും പ്രായം കുറക്കും നാല്‍പ്പാമരാദി തൈലം

മുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാമുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാ

English summary

Remedies To Get Rid Of Body Acne (Bacne) In Malayalam

Here in this article we are sharing some home remedies to get rid of body acne in malayalam. Take a look
Story first published: Tuesday, September 20, 2022, 18:23 [IST]
X
Desktop Bottom Promotion