Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
വരണ്ട ചര്മ്മത്തിന് പരിഹാരം ഓറഞ്ചിലുണ്ട്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ശൈത്യകാലത്ത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വരണ്ട ചര്മ്മം. ഇതിന് പരിഹാരമായി നിങ്ങള്ക്ക് ചില പ്രകൃതിദത്ത കൂട്ടുകള് ഉപയോഗിക്കാം. ഇതിനായി ഓറഞ്ച് നിങ്ങളെ സഹായിക്കും. ഇതില് വിറ്റാമിനുകളും ധാതുക്കളും തുടങ്ങി ഉപയോഗപ്രദമായ ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണങ്ങള് കൂടാതെ, ജലാംശം നല്കുന്നതും ചര്മ്മത്തെ മിനുസപ്പെടുത്തുന്നതുമായ ഒന്നാണ് ഓറഞ്ച്. ഇത് ചര്മ്മത്തെ മൃദുലമാക്കാന് സഹായിക്കുന്നു. വരണ്ട ചര്മ്മം നീക്കി മുഖം മിനുക്കാനായി ഓറഞ്ച് ഫേസ് പാക്ക് എങ്ങനെ തയാറാക്കാമെന്ന് നമുക്ക് നോക്കാം.
ഓറഞ്ച് ഫേസ് പാക്കിന്റെ ഗുണങ്ങള്
* ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകള് അടങ്ങിയതാണ് ഓറഞ്ച് ഫേസ് പായ്ക്ക്
* ഓറഞ്ചിലെ സിട്രിക് ആസിഡ് മുഖക്കുരുവിന് പരിഹാരം കാണാന് സഹായിക്കുന്നു
* പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഓറഞ്ച്. ഈ പായ്ക്ക് നിങ്ങളുടെ ചര്മ്മത്തിന്റെ നിറം ലഘൂകരിക്കുന്നു.
* ഓറഞ്ച് പായ്ക്ക് മുഖത്ത് നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുന്നു.
* ടാന് നീക്കം ചെയ്യുകയും ചര്മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
* ശുദ്ധവും ആരോഗ്യകരവുമായ ചര്മ്മം നല്കാന് സഹായിക്കുന്നു.
* ഓറഞ്ച് പായ്ക്കുകള് ചര്മ്മത്തെ മിനുസപ്പെടുത്തുന്നു.
വരണ്ട ചര്മ്മത്തിന് ഓറഞ്ച് തൊലി
ചര്മ്മത്തിന് ഓറഞ്ച് തൊലി ഉപയോഗിച്ചാല് അത് ഓറഞ്ച് പള്പ്പിനേക്കാള് ഗുണം ചെയ്യും. ഓറഞ്ച് കാല്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഓറഞ്ച് തൊലി പതിവായി ഉപയോഗിക്കുന്നത് ചര്മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന് സഹായിക്കുന്നു. ഓറഞ്ച് തൊലി 2-3 ദിവസം വെയിലില് ഉണക്കുക. പിന്നീട് ഇത് നല്ലവണ്ണം പൊടിച്ചെടുക്കുക. ഇത് റോസ് വാട്ടറിലോ പച്ചവെള്ളത്തിലോ കലര്ത്തി മാസ്ക് ആയി മുഖത്ത് പുരട്ടാം.
ഓറഞ്ച് തൊലി, മഞ്ഞള്, തേന് ഫെയ്സ് പായ്ക്ക്
ചര്മ്മത്തിന് ഈര്പ്പവും തിളക്കവും നല്കാനും ഈ പാക്ക് നിങ്ങളെ സഹായിക്കുന്നു. ഒരു പാത്രത്തില്, 1 ടീസ്പൂണ് ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ് തേന്, ഒരു നുള്ള് മഞ്ഞള് എന്നിവ എടുക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 10-15 മിനിറ്റ് വച്ചശേഷം മുഖം നന്നായി കഴുകുക. നിങ്ങള്ക്ക് മുഖക്കുരു ഉണ്ടെങ്കില് ഈ പായ്ക്ക് ഉപയോഗിക്കരുത്.
ഓറഞ്ചും തൈരും
ഓറഞ്ച് പള്പ്പ് പുരട്ടുന്നത് മിനുസമാര്ന്നതും ശാന്തവുമായ ചര്മ്മം ലഭിക്കാന് സഹായിക്കുന്നു. അതിലൂടെ ചര്മ്മത്തിന്റെ നിറവും മെച്ചപ്പെടുത്തുന്നു. ഒരു പാത്രത്തില് അര കപ്പ് ഓറഞ്ച് പള്പ്പും 2 ടേബിള്സ്പൂണ് തൈരും ഒരുമിച്ച് ചേര്ത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. 20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തില് കഴുകിക്കളയുക. മോയ്സ്ചറൈസര് പുരട്ടുക.
ഓറഞ്ച് തൊലിയും നാരങ്ങയും
മുഖക്കുരു സാധ്യതയുള്ള ചര്മ്മത്തില് ഈ പായ്ക്ക് മികച്ച രീതിയില് പ്രവര്ത്തിക്കുന്നു. വൃത്തിയുള്ള ഒരു പാത്രമെടുത്ത് 2 ടേബിള്സ്പൂണ് ഓറഞ്ച് തൊലി പൊടി, 1 ടേബിള്സ്പൂണ് മുള്ട്ടാനി മിട്ടി അല്ലെങ്കില് ചന്ദനപ്പൊടി, ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ചേര്ക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 30 മിനിറ്റെങ്കിലും വയ്ക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.
ഓറഞ്ച് തൊലി, പഞ്ചസാര സ്ക്രബ്ബ്
2 ടീസ്പൂണ് ഓറഞ്ച് തൊലി പൊടി 1 ടീസ്പൂണ് പഞ്ചസാര, വെളിച്ചെണ്ണ, തേന് എന്നിവയുമായി കലര്ത്തുക. സ്ക്രബ് നന്നായി മിക്സ് ചെയ്ത് ശരീരത്തിലുടനീളം പുരട്ടുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് ഒന്നോ രണ്ടോ തവണ ഈ രീതിയില് എക്സ്ഫോളിയേറ്റ് ചെയ്യുക.
കറ്റാര് വാഴ, ഓറഞ്ച് തൊലി ഫേസ് പാക്ക്
ഒരു പാത്രത്തില് ഒരു ടീസ്പൂണ് ഓറഞ്ച് തൊലി പൊടി എടുത്ത് കുറച്ച് കറ്റാര് വാഴ ജെല്ല് ചേര്ത്ത് ഇളക്കുക. അതിനു മുകളില് അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. കട്ടിയുള്ള ഒരു ഫേസ് പാക്ക് ആക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് നേരം വെച്ച ശേഷം തണുത്ത വെള്ളത്തില് കഴുകിക്കളയുക. നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള് നീക്കാന് ഈ ഫേസ് പാക്ക് മികച്ചതാണ്.



Click it and Unblock the Notifications
