For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍പ്പാട മുഖത്ത് തേക്കൂ; മാറ്റമറിയാന്‍ 1 മാസം

|

മുഖത്ത് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ഒറ്റമൂലികള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. എന്നാല്‍ ഇനി നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിറത്തിനും വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പാല്‍ തിളപ്പിച്ച് കിട്ടുന്ന ആദ്യത്തെ പാടയാണ് ഉപയോഗിക്കേണ്ടത്. ഇതിലേക്ക് അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്യുന്നത് ഗുണം വര്‍ദ്ധിപ്പിക്കാവുന്നതാണ്.

ഈ വിത്തിലുണ്ട് മുടി വളര്‍ത്തും എല്ലാ ഗുണങ്ങളുംഈ വിത്തിലുണ്ട് മുടി വളര്‍ത്തും എല്ലാ ഗുണങ്ങളും

പാല്‍പ്പാടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തെ മനോഹരമാക്കുന്നതിന് തലമുറകളായി ഇത് ഉപയോഗിക്കുന്നുണ്ട്. എങ്ങനെയാണ് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് പാല്‍പ്പാട ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നാച്ചുറല്‍ എക്‌സ്‌ഫോളിയേറ്റര്‍

നാച്ചുറല്‍ എക്‌സ്‌ഫോളിയേറ്റര്‍

പാല്‍പ്പാട നാച്ചുറല്‍ എക്‌സ്‌ഫോളിയേറ്ററാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുകയും കുറ്റമറ്റതാക്കുകയും ചെയ്യുന്നുണ്ട്. യുവത്വമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്ന പ്രകൃതിദത്ത എക്‌സ്‌ഫോളിയേറ്ററാണ് പാല്‍പ്പാട. നിങ്ങളുടെ കൈമുട്ട്, കാല്‍മുട്ടുകള്‍, തോളുകള്‍ അല്ലെങ്കില്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വരണ്ടതും ക്ഷീണിച്ചതുമായി തോന്നുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്.

സ്വാഭാവിക തിളക്കം

സ്വാഭാവിക തിളക്കം

നിങ്ങളുടെ ചര്‍മ്മം ക്ഷീണിച്ചതാണോ, ക്ഷീണിച്ചതാണോ അതോ ചര്‍മ്മത്തിന് ഊജ്ജക്കുറവ് തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍മ്മത്തിനുണ്ടായിരുന്ന ആ തിളക്കം നിങ്ങള്‍ക്ക് വീണ്ടെടുക്കണോ. എന്നാല്‍ ഇന്ന് മുതല്‍ തന്നെ പാല്‍പ്പാട മുഖത്ത് തേക്കൂ. നിങ്ങളുടെ ചര്‍മ്മത്തിന് പോഷകാഹാരക്കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതും പലപ്പോഴും ചര്‍മ്മത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തില്‍ പാല്‍പ്പാട തേക്കുന്നതിലൂടെ അത് പരിഹരിക്കപ്പെടും.

മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നു

മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നു

പാല്‍പ്പാട നിങ്ങളുടെ സുഷിരങ്ങള്‍ അണ്‍ലോക്ക് ചെയ്യുകയും ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നല്‍കുകയും ചെയ്യും. ഇതിലുള്ള പോഷകഘടകം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കവും കുറ്റമറ്റതുമായ രൂപം നല്‍കുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മത്തിന് ഇനി അധികം സമയം പിടിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ടോക്‌സിനെ പുളന്തള്ളുന്നു

ടോക്‌സിനെ പുളന്തള്ളുന്നു

ചര്‍മ്മത്തിലും ടോക്‌സിന്‍ നിറഞ്ഞിട്ടുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്. ഈ ക്രീം ചര്‍മ്മത്തില്‍ കിടക്കുന്ന പൊടി, അഴുക്ക് എന്നിവയും നീക്കംചെയ്യുന്നു, ഇത് സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മത്തിന് ഹാനികരമായ വിഷവസ്തുക്കളെ ശുദ്ധീകരിക്കുമ്പോള്‍, അത് യുവത്വവും ശുദ്ധവുമായ രൂപം നേടുന്നു. അതുകൊണ്ട് യുവത്വം കാത്തു സൂക്ഷിക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

എക്സിമക്ക് പരിഹാരം

എക്സിമക്ക് പരിഹാരം

നിങ്ങള്‍ക്ക് മുഖക്കുരു അല്ലെങ്കില്‍ എക്സിമയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മായ്ക്കാന്‍ പാല്‍പ്പാട സഹായിക്കുമെന്ന് അറിഞ്ഞിരിക്കൂ. ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാല്‍പ്പാട ദിനവും മുഖത്ത് തേക്കാവുന്നതാണ്. മുഖക്കുരുവിനെ പാടേ നീക്കി മുഖത്തെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ എക്‌സിമ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചത് തന്നെയാണ് പാല്‍പ്പാട.

ചുളിവുകള്‍ പരിഹരിക്കുന്നു

ചുളിവുകള്‍ പരിഹരിക്കുന്നു

അകാല വാര്‍ദ്ധക്യ ലക്ഷണങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചുളിവുകള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകളും നീക്കംചെയ്യുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും സുഷിരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍, നിങ്ങളുടെ നേര്‍ത്ത വരകളും ചുളിവുകളും മാഞ്ഞുപോകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും. പാല്‍പ്പാടയില്‍ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രോട്ടീന്‍ ഉണ്ട്, ഇത് അതിന്റെ നിരവധി ഗുണങ്ങളില്‍ ഒന്ന് മാത്രമാണ്.

ഇരുണ്ട പാടുകള്‍ക്ക് പരിഹാരം

ഇരുണ്ട പാടുകള്‍ക്ക് പരിഹാരം

പാല്‍പ്പാടയിലെ പ്രോട്ടീനുകളും പോഷകങ്ങളും മൃതകോശങ്ങളെ പുറന്തള്ളുകയും ആരോഗ്യമുള്ള പുതിയവയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഏറ്റവും മോശം കറുത്ത പാടുകള്‍ ഉണ്ടെന്നത് പലപ്പോഴും ആത്മവിശ്വാസത്തെ കുറക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പാല്‍പ്പാട മികച്ച ഒരു ഓപ്ഷനാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്.

കാലിലെ വിള്ളലിന് പരിഹാരം

കാലിലെ വിള്ളലിന് പരിഹാരം

കാലിലെ വിള്ളല്‍ പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും അല്‍പം പാല്‍പ്പാട തേക്കാവുന്നതാണ്. ഇതിലെ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് നിങ്ങളുടെ ഉപ്പൂറ്റിയിലെ വിള്ളലിനെ ഇല്ലാതാക്കുകയും ചര്‍മ്മം വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കാലിലെ വിള്ളലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നമുക്ക് പാല്‍പ്പാട ഉപയോഗിക്കാവുന്നതാണ്.

 ടാന്‍ നീക്കംചെയ്യുന്നു

ടാന്‍ നീക്കംചെയ്യുന്നു

നിങ്ങളുടെ ചര്‍മ്മത്തിന് സൂര്യനില്‍ ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നതിലൂടെ ഉണ്ടാകുന്നത് കാരണം ടാന്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പാല്‍പ്പാട പുരട്ടുന്നതിലൂടെ അത് നല്‍കുന്ന പോഷകങ്ങളും ധാതുക്കളും ചര്‍മ്മത്തെ തണുപ്പിക്കുകയും ജലാംശം നല്‍കുകയും സ്വാഭാവികമായും ടാന്‍ ലൈനുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് ദിവസവും ഉപയോഗിക്കാവുന്നതാണ്.

English summary

How to use Milk Cream For Glowing Skin

Here in this article we are discussing about how to use milk cream for glowing skin. Read on.
X
Desktop Bottom Promotion