For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാമിനേക്കാള്‍ ഗുണങ്ങള്‍ കുതിര്‍ത്ത തോലിലുണ്ട്: അറിയാം ഇതെല്ലാം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബദാം എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇതിന്റെ തൊലി നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. ബദാം കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ബദാം മികച്ചതാണ്. ബദാം കുതിര്‍ത്തിയും കുതിര്‍ത്താതേയും കഴിക്കാവുന്നതാണ്. എന്നാല്‍ ബദാം തൊലി കളഞ്ഞ് കഴിക്കുമ്പോള്‍ അവക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. നിങ്ങളുടെ മുടി മുതല്‍ ചര്‍മ്മം വരെയുള്ള ഭാഗങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കുന്നതിന് ബദാം സഹായിക്കുന്നു.

 Almond Peels

എന്നാല്‍ ബദാം കഴിച്ച് തൊലി കളയുമ്പോള്‍ ആ തൊലിയും ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ബദാം പോലെ തന്നെ അവയുടെ തൊലികളും വിറ്റാമിന്റേയും ധാതുക്കളുടേയും ആന്റിഓക്‌സിഡന്റുകളുടേയും ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതാണ് ആരോഗ്യത്തിനും ചര്‍മ്മത്തിനും സഹായിക്കുന്നതും. എന്നാല്‍ ബദാമിന്റെ തൊലി നിങ്ങളെ ഏതൊക്കെ രീതിയില്‍ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ മുടിയുടെ അനാരോഗ്യം മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം കുറക്കുന്നതാണ്. ബദാം തൊലിയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടിയെ ശക്തിപ്പെടുത്താന്‍, മുട്ട, തേന്‍, കറ്റാര്‍ വാഴ ജെല്‍ എന്നിവയില്‍ കലര്‍ത്തി ബദാം തൊലികള്‍ മിക്‌സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി ഹെയര്‍ മാസ്‌ക് തയ്യാറാക്കാം. ഈ മാസ്‌ക് 15-20 മിനിറ്റ് നേരം തലയില്‍ വെച്ച് കഴുകിക്കളയാവുന്നതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വരണ്ട ചര്‍മ്മം, അകാല വാര്‍ദ്ധക്യം മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഈ പ്രശ്‌നത്തെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ബദാം തൊലി സഹായിക്കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍-ഇയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുഖത്ത് ബദാം തൊലി ഉപയോഗിക്കുന്നതും നല്ലതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ഫേസ് പാക്കിലും ഇത് ചേര്‍ത്ത് ഉപയോഗിക്കാം. ബദാം തൊലികളുള്ള ഒരു ഫേസ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തിന് നല്ല മോയ്‌സ്ചുറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു.

ദന്തസംരക്ഷണത്തിന്

ദന്തസംരക്ഷണത്തിന്

ദന്തസംരക്ഷണം എന്നത് പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് ബദാം ദന്താരോഗ്യത്തിന് സഹായിക്കുന്നു. ആയുര്‍വേദ പ്രകാരം ബദാമും അതിന്റെ തൊലികളും പല്ലുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു. പല്ല് വേദന, പല്ലിലെ കറ, പല്ലുമായി ബന്ധപ്പെട്ടുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് ബദാം തൊലി സഹായിക്കുന്നു. ബദാമിന്റെ തൊലികള്‍ കത്തിച്ച് അതിന്റെ ചാരം പല്ലില്‍ പുരട്ടണം. ഇത് നിങ്ങളുടെ ദന്ത പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ദന്താരോഗ്യം ശ്രദ്ധിക്കണം.

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍ നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് ദിവസവും ബദാം തൊലി ഉപയോഗിക്കാവുന്നതാണ്. ഇത് തലയിലെ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. തലയില്‍ പേന്‍ മാത്രമല്ല താരന്‍ , ഈര്, മറ്റ് തലയോട്ടി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബദാമിന്റെ തൊലി. ആയുര്‍വേദം അനുസരിച്ച്, ബദാം തൊലികളോടൊപ്പം അരച്ച് തലയില്‍ പുരട്ടുകയാണെങ്കില്‍, ഈ പ്രശ്നത്തിന് പെട്ടെന്ന് ആശ്വാസം ലഭിക്കും. ഇത് നിങ്ങളില്‍ തലയോട്ടിയിലെ ചര്‍മ്മസംബന്ധമായി ഉണ്ടാവുന്ന ഏത് പ്രശ്‌നത്തേയും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മരോഗങ്ങള്‍ ഏത് സമയത്തും നിങ്ങളെ ബാധിക്കാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളില്‍ ചൊറിച്ചില്‍, അലര്‍ജി, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ബദാം തൊലി ഉപയോഗിക്കാവുന്നതാണ്. ഇതിനെ തൊലിയോടെ പൊടിച്ച് അത് പേസ്റ്റ് ആക്കി അലര്‍ജിയുള്ള സ്ഥലത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് ത്വക്കിലെ അലര്‍ജി ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ബദാം തൊലി.

മുടിവളര്‍ച്ച ഇരട്ടിയാക്കും കഞ്ഞിവെള്ള താളി: തയ്യാറാക്കാന്‍ വളരെ എളുപ്പംമുടിവളര്‍ച്ച ഇരട്ടിയാക്കും കഞ്ഞിവെള്ള താളി: തയ്യാറാക്കാന്‍ വളരെ എളുപ്പം

തൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കുംതൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കും

English summary

How To Use Almond Peels And Their Benefits In Malayalam

Here in this article we are discussing about how to use almond peels and their benefits in malayalam. Take a look.
Story first published: Tuesday, August 30, 2022, 12:38 [IST]
X
Desktop Bottom Promotion