For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ഏതായാലും മൃദുത്വം നല്‍കും ഈ ഹോം മെയ്ഡ് മോയ്‌സചറൈസര്‍

|

ശരിയായ ഭക്ഷണം നല്‍കിയില്ലെങ്കില്‍ മനുഷ്യശരീരം ദുര്‍ബലമാവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും. ക്രമവും സമീകൃതവുമായ ഭക്ഷണക്രമം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. അതുപോലെ, ആരോഗ്യമുള്ള ചര്‍മ്മത്തിന് അത് ജലാംശം നല്‍കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ആവശ്യമായ വസ്തുക്കള്‍ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Most read: വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍Most read: വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍

ഇതിലൂടെ ചര്‍മ്മം തിളക്കത്തോടെയും മൃദുത്വത്തോടെയും നിലനില്‍ക്കുന്നു. വിപണിയില്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള മോയ്‌സചറൈസറുകള്‍ ലഭ്യമാണ്. എന്നാല്‍ വേഗത്തിലുള്ള ഫലങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ലളിതമായ ചില ഹോം മെയ്ഡ് സ്‌കിന്‍ കെയര്‍ മോയ്‌സ്ചറൈസറുകള്‍ ഉണ്ട്. അത്തരം ചിലത് നമുക്ക് പരിചയപ്പെടാം.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ അപകടസാധ്യ ഏറെയാണ്. ഇത് പരുക്കനും മുഷിഞ്ഞതും പ്രായമായതുമായ ചര്‍മ്മത്തിന് കാരണമാകുന്നു. വായയ്ക്ക് ചുറ്റും, കണ്ണുകള്‍ക്ക് താഴെയും നേര്‍ത്ത വരകള്‍ കാണിക്കാന്‍ തുടങ്ങുന്നു. ഇത്തരം ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വരണ്ട ചര്‍മ്മം പരിചരിക്കേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മത്തിന് മോയ്‌സ്ചറൈസ് ചെയ്യാനുള്ള ഒരു എളുപ്പ വീട്ടുവൈദ്യം ഇതാ.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ബ്രൗണ്‍ ഷുഗര്‍, വെള്ളം, കറ്റാര്‍ വാഴ ജെല്‍, ബദാം ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍, 2 ടേബിള്‍സ്പൂണ്‍ സൂര്യകാന്തി എണ്ണ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ മിശ്രിതത്തില്‍ പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ ഇളക്കുക മിശ്രിതം ഒരു പാത്രത്തില്‍ വയ്ക്കുക, തണുത്ത ശേഷം മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. ഇത് പ്രയോഗിച്ചാല്‍ നിങ്ങള്‍ക്ക് വെല്‍വെറ്റ് പോലെ മൃദുവായ ചര്‍മ്മം ലഭിക്കും.

Most read:സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍Most read:സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവയാണ് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്കിടയില്‍ നാം കേള്‍ക്കുന്ന ഏറ്റവും സാധാരണമായ ചില പ്രശ്നങ്ങള്‍. ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനമാണ് ഇതിന് പ്രധാന കാരണം. ശരിയായ മോയ്‌സ്ചറൈസര്‍ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണ നീക്കം ചെയ്യാനും ശരിയായ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് ആത്യന്തികമായി മൃദുമായ ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

തേന്‍, ഗ്ലിസറിന്‍, ഗ്രീന്‍ ടീ വെള്ളം, നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍, 1 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള ഗ്രീന്‍ ടീ വെള്ളം എന്നിവ മിക്‌സ് ചെയ്യുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ഈ മോയ്‌സ്ചറൈസര്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. ഒറ്റരാത്രി ഇത് ചര്‍മ്മത്തില്‍ നിലനിര്‍ത്തി ഫലം കാണുക. മികച്ച ഫലം ലഭിക്കാന്‍ കുറച്ച് നാള്‍ ഇത് പിന്തുടരുക.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പ്രതിവിധി ഉരുളക്കിഴങ്ങ്; ഉപയോഗം ഇങ്ങനെMost read:പിഗ്മെന്റേഷന് ഫലപ്രദമായ പ്രതിവിധി ഉരുളക്കിഴങ്ങ്; ഉപയോഗം ഇങ്ങനെ

സെന്‍സിറ്റീവ് ചര്‍മ്മത്തിന്

സെന്‍സിറ്റീവ് ചര്‍മ്മത്തിന്

പ്രകോപനവും അണുബാധയും വരുമ്പോള്‍ സെന്‍സിറ്റീവ് ചര്‍മ്മത്തിന് അതിന്റേതായ പ്രശ്‌നമുണ്ട്. ചര്‍മ്മ വീക്കം വരാനുള്ള സാധ്യതയുണ്ട്. ചര്‍മ്മത്തിന്റെ ഈര്‍പ്പം വീണ്ടെടുക്കാനും പ്രകോപനം ഒഴിവാക്കാനും സഹായിക്കുന്ന വീര്യം കുറഞ്ഞ ഹോം മെയ്ഡ് മോയ്‌സ്ചറൈസര്‍ ഇതാ.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഷിയ ബട്ടര്‍, റോസ് വാട്ടര്‍, ബേബി ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാനില്‍ ചെറിയ തീയില്‍ അല്‍പം ഷിയ ഉരുക്കി 2 ടേബിള്‍സ്പൂണ്‍ ബേബി ഓയില്‍ മിക്‌സ് ചെയ്യുക. ചൂടില്‍ നിന്ന് പാന്‍ നീക്കം ചെയ്ത് തണുക്കാന്‍ വിടുക. 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പൂര്‍ണ്ണമായി പുരട്ടുക. നിങ്ങളുടെ ചര്‍മ്മ വരള്‍ച്ച കുറയുന്നത് ശ്രദ്ധിക്കുക. നല്ല അനുഭവത്തിനായി, നിങ്ങളുടെ മുഖത്തും കഴുത്തിലും റോസ് വാട്ടര്‍ പുരട്ടുക. റോസിന്റെ സ്വാഭാവിക സത്തില്‍ നിങ്ങളുടെ ചര്‍മ്മം ശുദ്ധീകരിക്കുകയും ഓരോ തവണയും നിങ്ങള്‍ക്ക് പുതിയ തിളക്കം നല്‍കുകയും ചെയ്യും.

Most read:ചര്‍മ്മം പോളിഷ് ചെയ്‌തെടുക്കാന്‍ ഫലപ്രദം ഈ ബോഡി സ്‌ക്രബുകള്‍Most read:ചര്‍മ്മം പോളിഷ് ചെയ്‌തെടുക്കാന്‍ ഫലപ്രദം ഈ ബോഡി സ്‌ക്രബുകള്‍

സാധാരണ ചര്‍മ്മത്തിന്

സാധാരണ ചര്‍മ്മത്തിന്

എണ്ണയുടെയും ഈര്‍പ്പത്തിന്റെയും സന്തുലിതാവസ്ഥയുള്ള ചര്‍മ്മമാണ് സാധാരണ ചര്‍മ്മം. അത് പരിപാലിക്കാന്‍ വളരെ അടിസ്ഥാനപരമായ ഒരു രീതി ആവശ്യമാണ്. നിങ്ങള്‍ക്കായി ഒരു മികച്ച മോയ്‌സ്ചറൈസര്‍ ഇതാ. പെട്രോളിയം ജെല്ലി, ബദാം ഓയില്‍,

നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ പെട്രോളിയം ജെല്ലി ഉരുക്കി ചെറിയ തീയില്‍ ചൂടാക്കുക. ഇത് ഉരുകിയ ശേഷം ചൂടില്‍ നിന്ന് മാറ്റി 2 ടേബിള്‍സ്പൂണ്‍ ബദാം എണ്ണയും 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് നന്നായി ഇളക്കുക, നിങ്ങളുടെ മോയ്‌സ്ചറൈസര്‍ തയ്യാര്‍.

മിക്‌സഡ് ചര്‍മ്മത്തിന്

മിക്‌സഡ് ചര്‍മ്മത്തിന്

മിശ്രിതമായ ചര്‍മ്മത്തിന്റെ തരം എന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? നമ്മില്‍ പലര്‍ക്കും വരണ്ട ടി-സോണും കവിള്‍ ഭാഗത്ത് നേരിയ എണ്ണമയവും ഉണ്ട്. ഇത്തരക്കാര്‍ക്കായി ഒരു ദ്രുതഗതിയിലുള്ള മോയ്‌സ്ചറൈസര്‍ ഉണ്ട്, അത് അധിക എണ്ണയെ നിയന്ത്രിക്കാനും നിങ്ങളുടെ ചര്‍മ്മത്തിന് അര്‍ഹമായ തിളക്കം നല്‍കാനും സഹായിക്കും.

Most read:കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴിMost read:കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴി

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഗ്രീന്‍ ടീ വെള്ളം, ഗ്ലിസറിന്‍, വിറ്റാമിന്‍ ഇ എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. 1 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ വെള്ളം, 1 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, 1 ടേബിള്‍ സ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി ഉണക്കുക. ഈ മിശ്രിതത്തിന്റെ ഒരു പാളി നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. പ്രയോഗത്തില്‍ തന്നെ മൃദുവായ തിളങ്ങുന്ന ചര്‍മ്മവും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.

English summary

How to Make Natural Moisturizers At Home in Malayalam

We bring to you some easy DIY homemade skin care moisturizers that will help you achieve results in a faster manner. Take a look.
X
Desktop Bottom Promotion