For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കിയ 7 സ്‌ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും

|

പ്രായമാവുന്നതോടെ പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും മൃതകോശങ്ങള്‍ അടിഞ്ഞ് കൂടുന്നത് ചര്‍മ്മത്തിന്റെ ചുളിവുകള്‍ വരകള്‍ എന്നിവയെല്ലാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ നേരെ പോവുന്നത് ബ്യൂട്ടിപാര്‍ലറിലേക്കാണോ? പക്ഷേ ഇനി ഈ പ്രശ്‌നത്തെ നമുക്ക് വീട്ടില്‍ തന്നെ ഇല്ലാതാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ഓരോരുത്തരും അറിഞ്ഞിരിക്കാം.

Homemade Scrubs

ചര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയെങ്കില്‍ ഇനി വീട്ടില്‍ തയ്യാറാക്കാവുന്ന ഏഴ് സ്‌ക്രബ്ബുകളിലൂടെ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കാം. പ്രകൃതിദത്ത പരിഹാരമായത് കൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങളെ വലക്കുന്ന പ്രായത്തെ പോലും തോല്‍പ്പിക്കാന്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കുന്ന സ്‌ക്രബ്ബ് ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

കോഫി സ്‌ക്രബ് ഉപയോഗിക്കുക

കോഫി സ്‌ക്രബ് ഉപയോഗിക്കുക

ചര്‍മ്മസംരക്ഷണത്തിന് കോഫി സ്‌ക്രബ്ബ് വളരെ ഉപകാരപ്രദമാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന നല്ലൊരു എക്സ്ഫോളിയേറ്ററാണ്. ഇത് കൂടാതെ, കാപ്പിയില്‍ ഫ്‌ലേവനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തുകയും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എങ്ങനെ കോഫി സ്‌ക്രബ്ബ് തയ്യാറാക്കാം എന്ന് നോക്കാം. ഒരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ കോഫി പൗഡര്‍, 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍, 1 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ മുഖം, കഴുത്ത്, കാല്‍മുട്ടുകള്‍, കൈമുട്ട്, കാല്‍ എന്നീ ഭാഗങ്ങളില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 5 മുതല്‍ 10 മിനിറ്റ് സമയം കഴിഞ്ഞതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മസ്സാജ് ചെയ്യാവുന്നതാണ്.

ഓട്സ് സ്‌ക്രബ് ഉപയോഗിക്കുക

ഓട്സ് സ്‌ക്രബ് ഉപയോഗിക്കുക

ചര്‍മ്മത്തിന് ഓട്‌സ് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കും. മൃതകോശങ്ങളില്‍ നിന്ന് പരിഹാരം കാണുന്ന കാര്യത്തില്‍ ഓട്‌സ് എപ്പോഴും മുന്നില്‍ തന്നെയാണ്. മാത്രമല്ല ഇതിലൂടെ അധിക സെബവും മറ്റ് മാലിന്യങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. അതോടൊപ്പം ചര്‍മ്മം നല്ല രീതിയില്‍ മോയ്‌സ്ചുറൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഓട്‌സ് ഉപയോഗിക്കുന്നതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ ഓട്‌സ്, 2 ടേബിള്‍സ്പൂണ്‍ തൈര്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യക. ഈ മിശ്രിതം മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം.

ഓറഞ്ച് തൊലികള്‍ ഉപയോഗിക്കുക

ഓറഞ്ച് തൊലികള്‍ ഉപയോഗിക്കുക

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ ഓറഞ്ച് തൊലികള്‍. ഇത് നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കും. അതിന് വേണ്ടി നിങ്ങള്‍ അല്‍പം ഓറഞ്ച് തൊലികള്‍ ഉണക്കി പൊടിച്ച് ഇത് ചര്‍മ്മത്തില്‍ പ്രയോഗിക്കാം. ഓറഞ്ച് തൊലി സ്‌ക്രബ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ മാത്രമല്ല, ചര്‍മ്മത്തെ ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കുന്നു. ഓറഞ്ച് തൊലി ഉപയോഗിക്കുന്നതിന് വേണ്ടി ഓറഞ്ച് തൊലി പൊടിയും തൈരും തുല്യ അളവില്‍ മിക്‌സ് ചെയ്ത് ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 20 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാംമുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം

പഞ്ചസാരയും ഒലിവ് ഓയിലും

പഞ്ചസാരയും ഒലിവ് ഓയിലും

ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതാണ് പഞ്ചസാരയും ഒലിവ് ഓയിലും. കാരണം പഞ്ചസാരയുടെ കണികകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കും എന്നത് തന്നൊയാണ്. എയന്നാല്‍ ഒലിവ് ഓയില്‍ ആകട്ടെ അത് നല്ല കിടിലന്‍ മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കും. ഇത് കൂടാതെ ചുണ്ടുകളിലെ കറുപ്പിനെ പൂര്‍ണമായും പരിഹരിക്കുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാം. അര കപ്പ് പഞ്ചസാരയും 2 മുതല്‍ 3 ടേബിള്‍സ്പൂണ്‍ എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് അല്‍പം തേനും അല്‍പം നാരങ്ങ നീരും കൂടി ചേര്‍ത്താല്‍ സ്‌ക്രബ്ബ് റെഡി. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ നല്ലതുപോലെ പുരട്ടുകയ ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്.

ബദാം സ്‌ക്രബ് ഉപയോഗിക്കുക

ബദാം സ്‌ക്രബ് ഉപയോഗിക്കുക

ചര്‍മ്മത്തിന് ഗുണങ്ങള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ബദാം. ഇതില്‍ ആന്റി ഓക്സിഡന്റ് വിറ്റാമിന്‍ എ, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മികച്ച ഗുണം നല്‍കുന്നു. എന്നാല്‍ ബദാം സ്‌ക്രബ് ഉണ്ടാക്കി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ ചെറുപ്പനമാക്കുന്നു. 10 ബദാം ഒരു രാത്രി വെള്ളത്തിലോ പാലിലോ കുതിര്‍ത്ത് വെക്കുക. പിന്നീട് അടുത്ത ദിവസം ഇത് പേസ്റ്റാക്കി എടുക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ തേനും കൂടി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ACV ഇപ്രകാരം ഉപയോഗമെങ്കില്‍ താരനെ വെറും മിനിറ്റുകള്‍ കൊണ്ട് തുരത്താംACV ഇപ്രകാരം ഉപയോഗമെങ്കില്‍ താരനെ വെറും മിനിറ്റുകള്‍ കൊണ്ട് തുരത്താം

ചെറുപയര്‍ ഉപയോഗിക്കുക

ചെറുപയര്‍ ഉപയോഗിക്കുക

നമ്മുടെ വീടുകളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതായിരുന്നു ചെറുപയര്‍. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. ചര്‍മ്മത്തിന് മിനുസം നല്‍കുന്നതോടൊപ്പം തിളക്കമുള്ളതുമാക്കുന്നതിനും ചെറുപയര്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് ചെറുപയര്‍ സഹായിക്കുന്നു. ഇത് കൂടാതെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടിയും കുറച്ച് വെള്ളവും തൈരും റോസ് വാട്ടറും ചേര്‍ത്ത് ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുക. നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യത്തിനെന്ന പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും ആവോക്കാഡോ മികച്ചതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ മികച്ചൊരു എക്‌സ്‌ഫോളിയേറ്ററായും പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തില്‍ നിന്ന് അധിക സെബം നീക്കം ചെയ്യാനും നിങ്ങളുടെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. കുറച്ച് അവോക്കാഡോ പേസ്റ്റ് എടുത്ത് ഇതിലേക്ക് അല്‍പം ഒലിവ് ഓയിലും തേനും കലര്‍ത്തുക. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖം, കഴുത്ത്, കൈകള്‍, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പുരട്ടുക. പിന്നീട് 15 മിനിറ്റ് ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

വേറൊരു എണ്ണയും ഫലം നല്‍കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്വേറൊരു എണ്ണയും ഫലം നല്‍കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്

English summary

Homemade Scrubs To Remove Dead Skin Cells From Face And Body In Malayalam

Here in this article we are sharing some special homemade scrubs to remove dead skin cells from face and body in malayalam. Take a look
Story first published: Thursday, February 2, 2023, 17:43 [IST]
X
Desktop Bottom Promotion