For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ

|

മുഖത്തെ കൊഴുപ്പ് പലപ്പോഴും എങ്ങനെ കുറക്കണം എന്നുള്ള ഒരു ആശങ്ക പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ എന്താണ് എങ്ങനെയെന്ന് പലപ്പോഴും അറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ആലോചിക്കുമ്പോൾ അത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പലപ്പോഴും ചർമസംരക്ഷണവും. മുഖത്തെ കൊഴുപ്പ് ചർമ്മസംരക്ഷണത്തിന് വില്ലനല്ലെങ്കിലും മുഖത്തിന്‍റെ ആകൃതി മാറ്റുന്നതിനും പലപ്പോഴും തൂങ്ങിയ ചർമ്മത്തിനും എല്ലാം പലപ്പോഴും കാരണമാകുന്നുണ്ട്.

Most read: വിണ്ടു കീറലിനും ചുളിവകറ്റുന്നതിനും ഒരാഴ്ച ഈ എണ്ണMost read: വിണ്ടു കീറലിനും ചുളിവകറ്റുന്നതിനും ഒരാഴ്ച ഈ എണ്ണ

Home Remedies To Reduce Unwanted Face Fat

എന്നാൽ മുഖത്തെ തൂങ്ങിയ ചർമ്മത്തെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന്‍റെ അനാരോഗ്യത്തെ പ്രതിരോധിക്കുന്നതിനും എല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അവ കൃത്യമായി ചെയ്താൽ ഏത് ചർമ പ്രശ്നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന് നോക്കാവുന്നതാണ്. ഇത് തീർച്ചയായും ഫലം നൽകും എന്ന കാര്യം മറക്കേണ്ടതില്ല. എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാം.

കൊക്കോ ബട്ടർ

കൊക്കോ ബട്ടർ

മുഖത്തെ തൂങ്ങിയ ചർമ്മത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് കൊക്കോ ബട്ടർ ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു ചെറിയ സ്പൂണിൽ എടുത്ത് ചൂടാക്കി ഇത് കൊണ്ട് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അഞ്ച് മിനിട്ടെങ്കിലും ഇത് മസ്സാജ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് ഇത്തരത്തിൽ ഒരു ശീലം എന്തുകൊണ്ടും നല്ലതാണ്. കുളിക്കുന്നതിന് മുൻപ് നമുക്ക് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ചർമ്മം ഉറക്കുന്നതിനും തൂങ്ങിയ ചർമ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മുട്ട വെള്ളയിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അൽപസമയം മുഖം അനക്കാതെ വെക്കണം. അതിന് ശേഷം പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മുഖത്തിന് നിറം നൽകുന്നതോടൊപ്പം തൂങ്ങിയ ചർമ്മത്തിനും മുഖത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗ്ലിസറിൻ

ഗ്ലിസറിൻ

ഗ്ലിസറിൻ മുഖത്ത് തേച്ച് പിടിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് ചർമ്മത്തിന്‍റെ മൃദുത്വം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുഖത്തെ ഫാറ്റ് ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിൽ നിറം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. എന്നിട്ട് തണുത്ത വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

 പാൽ

പാൽ

പാൽ കൊണ്ട് ഒന്ന് മസ്സാജ് ചെയ്യുന്നത് നമുക്ക് മുഖത്തിൻറെ തുളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുഖം മസ്സാജ് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിലെ പ്രതിസന്ധികൾക്കും കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചർമസംരക്ഷണത്തിന് വേണ്ടി പാൽ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്.

കളിമണ്ണ് ഫേസ്മാസ്ക്

കളിമണ്ണ് ഫേസ്മാസ്ക്

തൂങ്ങിയ ചർമ്മത്തിന് പരിഹാരം കാണുന്നതിന് കളിമണ്ണ് ഫേസ്മാസ്ക് മികച്ചതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥകതകൾക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചർമ്മത്തിലെ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും കളിമണ്ണ് ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിൻ ഇ മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഉടച്ച് തേക്കുന്നതിലൂടെ ചർമ്മത്തിലെ പാടുകൾ മാറി മുഖത്തിന് നിറവും നല്‍കി അമിത ഫാറ്റ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് മുഖത്ത് തേക്കാവുന്നതാണ്. വിറ്റാമിന്‍ ഇ എന്ന് പറയുന്നത് പെട്ടെന്ന് ചർമ്മത്തിൽ പ്രതിഫലിക്കുന്ന ഒന്നാണ്.

English summary

Home Remedies To Reduce Unwanted Face Fat

Here in this article we have listed some of the natural home remedies. Read on.
Story first published: Saturday, December 14, 2019, 17:01 [IST]
X
Desktop Bottom Promotion