For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

|

ചര്‍മ്മത്തിലെ ഈര്‍പ്പം, ഇലാസ്തികത എന്നിവയിലെ മാറ്റം കാരണം സംഭവിക്കുന്ന ഒരു ചര്‍മ്മപ്രശ്‌നമാണ് ചുളിവുകള്‍. സാധാരണയായി വാര്‍ധക്യത്തില്‍ ഇത് സംഭവിക്കുമെങ്കിലും പലര്‍ക്കും ഇന്നത്തെ ആധുനിക ജീവിതശൈലി കാരണം ചെറുപ്പത്തില്‍ത്തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണപ്പെടുന്നു. സൂര്യപ്രകാശം, മലിനീകരണം, സമ്മര്‍ദ്ദം, പുകവലി, ഉറക്കക്കുറവ് തുടങ്ങിയവ ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

Most read: ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ലMost read: ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

സ്വാഭാവിക വാര്‍ദ്ധക്യ പ്രക്രിയ കാരണം എല്ലാവരിലും ചുളിവുകള്‍ വികസിപ്പിക്കുന്നു. അവ പ്രധാനമായും നമ്മുടെ മുഖം, കഴുത്ത്, കൈകള്‍ എന്നിവയില്‍ കാണപ്പെടുന്നു. ചെറുപ്രായത്തില്‍ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങിയവര്‍ക്ക് അത് നീക്കാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്. അവ എന്തൊക്കെയെന്ന് ഞങ്ങള്‍ പറഞ്ഞുതരാം.

ചുളിവുകളുടെ കാരണങ്ങള്‍

ചുളിവുകളുടെ കാരണങ്ങള്‍

പ്രായം - പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രകടമാകും. പ്രായമാകുമ്പോള്‍, ചര്‍മ്മം അയഞ്ഞതും ദുര്‍ബലവുമാവുകയും വരണ്ടതായി മാറുകയും അത് കൂടുതല്‍ ചുളിവുകളുള്ളതായി കാണപ്പെടുകയും ചെയ്യും.

സൂര്യപ്രകാശം - സൂര്യനുമായുള്ള അധിക സമ്പര്‍ക്കം ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുള്ള ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെടുന്നു.

പുകവലി - സാധാരണയായി ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ് പുകവലി. പുവലിക്കുന്നവര്‍ക്ക് അവരുടെ ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വീഴാം.

ചുളിവുകളുടെ മറ്റ് കാരണങ്ങള്‍

ചുളിവുകളുടെ മറ്റ് കാരണങ്ങള്‍

* ഉറക്കക്കുറവ്

* സമീകൃതാഹാരത്തിന്റെ അഭാവം

* സമ്മര്‍ദ്ദം

* മലിനീകരണം

* സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ അമിത ഉപയോഗം

ചുളിവുകള്‍ക്കുള്ള വീട്ടുവൈദ്യങ്ങള്‍

ചുളിവുകള്‍ക്കുള്ള വീട്ടുവൈദ്യങ്ങള്‍

നിങ്ങളുടെ സൗന്ദര്യത്തിന് തടസ്സമാകുന്ന ചുളിവുകള്‍ ഒഴിവാക്കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാം.

കറ്റാര്‍ വാഴ - രോഗശാന്തി ഗുണങ്ങള്‍ക്കും വിറ്റാമിന്‍ ഇ ഉള്ളടക്കത്തിനും പേരുകേട്ട കറ്റാര്‍ വാഴ 90 ദിവസം തുടര്‍ച്ചയായി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചുളിവുകളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. മങ്ങിയ ചര്‍മ്മം നീക്കാനും ഫലപ്രദമാണ് കറ്റാര്‍വാഴ.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടകളുടെ ഗുണം ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, പ്രോട്ടീന്‍ സംയുക്തം എന്നിവ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. മുട്ടയുടെ വെള്ള നമ്മുടെ ചര്‍മ്മത്തെ ദൃഢമാക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തില്‍ നിന്ന് അധിക സെബം ആഗിരണം ചെയ്യുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് ചുളിവുകള്‍ മങ്ങാന്‍ സഹായിക്കും. ഒരു മോയ്‌സ്ചറൈസിംഗ് ഏജന്റായി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും പുനസ്ഥാപിക്കുന്നു. ചര്‍മ്മത്തിലെ ചുളിവ് ബാധിച്ച പ്രദേശങ്ങളില്‍ വെളിച്ചെണ്ണ മസാജ് ചെയ്താല്‍ മാത്രം മതി. രാത്രി ഇങ്ങനെ ചെയ്ത് രാവിലെ കഴുകിക്കളയുക.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

വാഴപ്പഴം മാസ്‌ക്

വാഴപ്പഴം മാസ്‌ക്

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കറുത്ത പാടുകള്‍ മങ്ങാന്‍ സഹായിക്കും, ഒപ്പം വാര്‍ദ്ധക്യ ചുളിവുകളും തടയാം. ചര്‍മ്മകോശങ്ങള്‍ക്ക് ശരിയായ ജലാംശം നല്‍കാന്‍ വാഴപ്പഴം സഹായിക്കുന്നു. നന്നായി പഴുത്ത ഒരു വാഴപ്പഴം ചര്‍മ്മത്തില്‍ പുരട്ടി 15-20 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

മൃദുവായ ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒലിവ് ഓയില്‍ നിങ്ങള്‍ക്ക് ഒരു നല്ല കൂട്ടാളിയാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ ഭേദമാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ ചര്‍മ്മത്തിന്റെ കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ചര്‍മ്മത്തില്‍ കുറച്ച് തുള്ളി ഒലിവ് ഓയില്‍ തേച്ച് മസാജ് ചെയ്യുകയും പിന്നീട് ഒരു തൂവാല കൊണ്ട് വൃത്തിയാക്കുകയും ചെയ്യുന്നത് ചുളിവുകള്‍ ഭേദമാക്കാന്‍ ഫലപ്രദമാണ്.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

വാസ്‌ലിന്‍

വാസ്‌ലിന്‍

നിങ്ങളുടെ ചുളിവുകളുള്ള ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനുള്ള ഒരു പഴയ രീതിയാണ് വാസ്‌ലിന്‍ ഉപയോഗം. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ വാസ്‌ലിന്‍ സഹായിക്കുന്നു. ചര്‍മ്മ പ്രശ്‌നം ബാധിച്ച സ്ഥലത്ത് വാസ്‌ലിന്‍ പ്രയോഗിച്ച് കുറച്ച് മിനിറ്റ് മസാജ് ചെയ്ത് രാവിലെ കഴുകിക്കളയുക.

കക്കിരി മാസ്‌ക്

കക്കിരി മാസ്‌ക്

വെള്ളം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം കക്കിരിയെ ഒരു മികച്ച സൗന്ദര്യ സംരക്ഷണ വസ്തുവാക്കി മാറ്റുന്നു. ഒരു കക്കിരി മാസ്‌ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ഇറുകിയതാക്കാനും ജലാംശം നല്‍കാനും സഹായിക്കുന്നു. കക്കിരി അരച്ച് ജ്യൂസ് വേര്‍തിരിച്ചെടുത്ത് നിങ്ങളുടെ മുഖത്തുടനീളം പുരട്ടി അല്‍പനേരം കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

English summary

Home Remedies To Get Wrinkle-Free Skin in Malayalam

Here are the list of home remedies to get rid of the wrinkles which may hinder your beauty. Take a look.
X
Desktop Bottom Promotion