For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില്‍ നിന്ന് നീക്കാനുള്ള പ്രതിവിധി

|

ഒരു പ്രായം കഴിഞ്ഞാല്‍ മിക്കവരിലും കണ്ടുവരുന്ന ഒരു ചര്‍മ്മപ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരുവിന് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും ആയുര്‍വേദം അനുസരിച്ച് അതിന്റെ മൂലകാരണം ഉള്ളിലാണ്. ആയുര്‍വേദം പറയുന്നത്, ഒരാളുടെ ആരോഗ്യവും ക്ഷേമവും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ദോഷങ്ങളുടെ അല്ലെങ്കില്‍ ജീവശക്തികളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.

Also read: എണ്ണമയം നീക്കി മുഖത്ത് തിളക്കവും വൃത്തിയും; ഗോതമ്പ് പൊടി ഈവിധം പുരട്ടൂAlso read: എണ്ണമയം നീക്കി മുഖത്ത് തിളക്കവും വൃത്തിയും; ഗോതമ്പ് പൊടി ഈവിധം പുരട്ടൂ

പുരാതന ആയുര്‍വേദ ഗ്രന്ഥങ്ങള്‍ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് മെച്ചപ്പെടുത്താനും ചര്‍മ്മത്തിലെ സെബം സ്രവണം നിയന്ത്രിക്കാനും സഹായിക്കുന്ന വിവിധതരം ഔഷധങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ഔഷധസസ്യങ്ങള്‍ അവയുടെ ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് മുഖക്കുരു ഉള്ളില്‍ നിന്ന് ചികിത്സിച്ച് നീക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും മുഖക്കുരു വേഗത്തില്‍ സുഖപ്പെടുത്താനും സഹായിക്കുന്ന ചില ഹെര്‍ബല്‍ പാനീയങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മഞ്ഞള്‍ചായ

മഞ്ഞള്‍ചായ

ചര്‍മ്മ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പുരാതനകാലം മുതല്‍ക്കേ പേരുകേട്ട ഒരു ഘടകമാണ് മഞ്ഞള്‍. വിവിധ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളിലെ ഒരു പ്രധാന ഘടകമാണിത്. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന കുര്‍ക്കുമിന്‍ ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഫംഗല്‍ ഗുണങ്ങള്‍ എന്നിവ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ ചായ ഒരു ആയുര്‍വേദ പാനീയമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ചികിത്സിക്കുന്നു. ചര്‍മ്മത്തില്‍ പിസിഒഡിയുമായി ബന്ധപ്പെട്ട മുഖക്കുരു ചെറുക്കാന്‍ ഇതിലേക്ക് ലെമണ്‍ ഗ്രാസ് ചേര്‍ത്ത് കഴിക്കാം. മഞ്ഞള്‍ പാല് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും മുഖക്കുരു പരിഹരിക്കുകയും ചെയ്യും.

പുതിന ചായ

പുതിന ചായ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം മിക്കവര്‍ക്കും മുഖക്കുരു വരുന്നു. ഹോര്‍മോണ്‍ മുഖക്കുരുവിനെ ചെറുക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് മിന്റ് ടീ അഥവാ പുതിന ചായ. ആന്റി ആന്‍ഡ്രോജെനിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് പുതിന. ഇത് സെബം ഉല്‍പാദനം കുറയ്ക്കുകയും മുഖക്കുരു പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പുതിന ചായ കുടിക്കുന്നത് മുഖക്കുരുവിന്റെ ലക്ഷണമായ ചുവപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.

Also read:ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്Also read:ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

മുഖക്കുരു തടയുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ പാനീയങ്ങളില്‍ ഒന്നാണിത്. ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കൂടുതലായി ഉപയോഗിച്ചുവരുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിനും വളരെയേറെ ഗുണം ചെയ്യും. ആപ്പിള്‍ സിഡെര്‍ വിനഗര്‍, നാരങ്ങ, വെള്ളം എന്നിവ ചേര്‍ന്ന് മുഖക്കുരു തടയുന്നതിനുള്ള മികച്ച പാനീയം നിങ്ങള്‍ക്ക് തയാറാക്കാം. ഇതില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ ധാതുക്കളെ ആഗിരണം ചെയ്യാനും ആമാശയത്തിലെ പിഎച്ച് നില സന്തുലിതമാക്കാനും സഹായിക്കുന്നു. നാരങ്ങ ചേര്‍ക്കുന്നതിലൂടെ വിറ്റാമിന്‍ സിയും ലഭിക്കും. വിറ്റാമിന്‍ സി ബാക്ടീരിയകള്‍, ഫ്രീ റാഡിക്കലുകള്‍ എന്നിവയ്ക്കെതിരെ പോരാടുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ടീയും നാരങ്ങയും

ഗ്രീന്‍ ടീയും നാരങ്ങയും

നാരങ്ങയുടെയും ഗ്രീന്‍ ടീയുടെയും സംയോജനം നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച് മുഖക്കുരു തടയാനായി നിങ്ങള്‍ക്ക് ഈ പാനീയം ദിവസത്തില്‍ രണ്ടുതവണ കഴിക്കാം. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, മറ്റ് ചര്‍മ്മ സൗഹൃദ സംയുക്തങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ആരോഗ്യമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും സെബം ഉല്‍പ്പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു.

Also read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ലAlso read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ല

മച്ച ചായ

മച്ച ചായ

സെബം നിയന്ത്രിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മച്ച ചായ നിങ്ങളെ സഹായിക്കും. മികച്ച ചര്‍മ്മം നേടാനായി ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഈ പാനീയം കുടിക്കുക. പഠനങ്ങള്‍ അനുസരിച്ച്, മച്ച ടീയില്‍ സാധാരണ ഗ്രീന്‍ ടീയേക്കാള്‍ 137 മടങ്ങ് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെതിരെ പോരാടുന്നതിന് കൂടുതല്‍ സഹായിക്കുന്നു. എന്നിരുന്നാലും, ഇത്തരത്തിലുള്ള ചായ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു ബദലായി തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ് ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് അനുകൂലമായ ചേരുവകള്‍ കൂടിയാണ്.

ദന്തേലിയോണ്‍ ചായ

ദന്തേലിയോണ്‍ ചായ

മുഖക്കുരു പരിഹരിക്കാന്‍ നല്ലൊരു പാനീയമാണ് ദന്തേലിയോണ്‍ ചായ. ഇതില്‍ പോളിഫെനോളുകള്‍, കരോട്ടിനോയിഡുകള്‍, ടോക്കോഫെറോളുകള്‍, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാനും നിങ്ങളുടെ ഹോര്‍മോണുകളെ സന്തുലിതമാക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു.

മികച്ച ചര്‍മ്മം നേടുന്നതിനായി നിങ്ങള്‍ ഈ പാനീയങ്ങള്‍ കഴിക്കുന്നതിനൊപ്പം, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ചെറുപ്പവും സന്തോഷവും നിലനിര്‍ത്താന്‍ നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശവും മോയ്‌സ്ചറൈസേഷനും നല്‍കുക.

Also read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധിAlso read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി

English summary

Herbal Drinks You Should Try To Heal Your Acne From Inside, Details in Malayalam

Here are some herbal drinks you should try to remove your acne from inside. Take a look.
X
Desktop Bottom Promotion