For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെ

|

മരണമില്ലാത്ത ഒരു ജീവിതം മിക്കവരും കൊതിക്കുന്നതാണ്. എന്നാല്‍ പ്രകൃതി നിയമം അനുസരിച്ച് മനുഷ്യന്‍ മരണത്തിന് അടിമപ്പെടുന്നവനാണ്. അമരത്വം സാധ്യമല്ല. എങ്കിലും ശാസ്ത്രവളര്‍ച്ചയുടെ ചുവടുപിടിച്ച് മനുഷ്യന്റെ മരണം വൈകിപ്പിക്കാന്‍ അല്ലെങ്കില്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള പരിഹാരം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍. കഴിഞ്ഞവര്‍ഷം ദുബൈയില്‍ സംഘടിപ്പിച്ച വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മരണത്തെ അതിജീവിക്കുന്ന മനുഷ്യന്റെ പ്രോട്ടോടൈപ്പ് എന്നു പറയാവുന്ന ഹൈബ്രിഡ് ഇന്റലിജന്‍സ് ബയോമെട്രിക് അവതാര്‍ അവതരിപ്പിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മനുഷ്യനുമായി കൂട്ടിച്ചേര്‍ക്കുന്ന ഒന്നാണിത്.

Most read: മുഖം രക്ഷിക്കാം.. ഈ പച്ചക്കറികളുടെ ഗുണമറിയൂ

അന്ന് ഫ്യൂച്ചറിസ്റ്റായി ഡോ. ഇയാന്‍ പിയേഴ്‌സണ്‍ അവകാശപ്പെട്ടത് 2050ഓടെ മരണത്തെ വെല്ലുന്ന രീതിയില്‍ ഒരു സാങ്കേതിക വിദ്യ വളരും എന്നാണ്. ഇത് ഭാവിയിലെ കാര്യം. നമ്മള്‍ ജീവിക്കുന്ന ഭൂതകാലത്തിനാവശ്യം ഇന്നത്തെ ചുറ്റുപാടില്‍ നിന്നെങ്ങനെ നമുക്ക് ചെറുപ്പമാവാമെന്നാണ്. മനുഷ്യന്‍ പ്രായമാകുന്നതിന്റെ ലക്ഷണമാണ് നമ്മുടെ ശരീരത്തില്‍ കാണുന്ന ചുളിവുകള്‍. മനുഷ്യന് ആയുരാരോഗ്യത്തോടെ ശരീരം കാത്തുസൂക്ഷിച്ച് ശരീരത്തില്‍ ചുളിവുകളില്ലാതെ ജീവിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും.

എന്താണ് കൊളാജന്‍ ?

എന്താണ് കൊളാജന്‍ ?

ഭക്ഷണങ്ങളിലെ കൊളാജന്‍ എന്ന പ്രോട്ടീന്‍ ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കി കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചുളിവുകള്‍ തടയുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കൊളാജന്‍. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ചര്‍മ്മം തിളക്കത്തോടെയും മിനുസമായുമിരിക്കും. കാരണം ഈ പ്രായത്തില്‍ കൊളാജന്‍ സ്ഥിരമായി സ്വയം ഉത്പാദിപ്പിക്കപ്പെടുന്നു എന്നതാണ്. എന്നാല്‍ പ്രായമേറുന്നതോടെ കൊളാജന്‍ ഉത്പാദനം കുറയുകയും ചെയ്യും. പലതരം കൊളാജന്‍ ഉണ്ട്. നമ്മുടെ ശരീരത്തില്‍ പ്രധാനമായും ടൈപ്പ് 1, 2, 3 എന്നിവ അടങ്ങിയിരിക്കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ ചര്‍മ്മത്തില്‍ ഓരോ വര്‍ഷവും കൊളാജന്‍ ഉത്പാദനം കുറഞ്ഞുവരുന്നു. കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും നിങ്ങളുടെ ശരീരത്തിലെ ചുളിവുകളെ അകറ്റിനിര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നമുക്കു നോക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഗുണനിലവാരമുള്ള ഫില്‍ട്ടര്‍ ചെയ്യാത്ത ഒലിവ് ഓയിലില്‍ സമ്പുഷ്ടമായ അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. ഒലിവ് ഓയിലില്‍ കൂടുതലും അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് പാചകം ചെയ്യാന്‍ എടുക്കാതെ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുക.

ക്യാരറ്റ്

ക്യാരറ്റ്

വിറ്റാമിനുകളുടെ കലവറയാണ് ക്യാരറ്റ്. കാരറ്റിലുള്ള ആന്റി ഓക്സിഡുകള്‍ പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍ എന്നിവയകറ്റാനും ക്യാരറ്റ് മികച്ചതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ ലൈക്കോപീന്‍ എന്ന കരോട്ടിനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ തടയാന്‍ സഹായിക്കുന്നു. അതിലൂടെ വെയിലിനെ പ്രതിരോധിച്ച് സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. സൂര്യതാപം ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവു വീഴ്ത്താന്‍ കാരണമാകുന്ന ഒന്നാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ജ്വലനപ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ വിറ്റാമിന്‍ ഡി 3 യുടെ മികച്ച ഉറവിടമാണ് മുട്ടയുടെ മഞ്ഞ. അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണമുള്ള സെല്ലുകളുടെ നാശത്തില്‍ നിന്ന് ചര്‍മ്മകോശങ്ങളെ സംരക്ഷിക്കാനും വിറ്റാമിന്‍ ഡി 3 നമ്മെ സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ക്ക് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിവുണ്ട്. ചുളിവുകള്‍, ചര്‍മ്മ കാന്‍സര്‍ എന്നിവ ഇതിലൂടെ തടയപ്പെടുന്നു. ചുളിവുകള്‍ വീഴ്ത്തുന്നത് തടയുന്ന പോളിഫെനോളുകള്‍ നമുക്ക് ഗ്രീന്‍ ടീയിലൂടെ ലഭിക്കും.

മഞ്ഞള്‍

മഞ്ഞള്‍

ഈ സുഗന്ധവ്യഞ്ജനത്തില്‍ കുര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ലഘൂകരിക്കാനും ചര്‍മ്മ വീക്കം തടയാനും സഹായിക്കുന്നു. മഞ്ഞള്‍ ഭക്ഷണ പാചകത്തിനായി ഉപയോഗിക്കാവുന്നതാണ്.

ടൂണ

ടൂണ

ടൂണയില്‍ ശക്തിയുള്ള ആന്റിഓക്സിഡന്റ് സംയുക്തമായ യുബിക്വിനോള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ മൈറ്റോകോണ്ട്രിയല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലൂടെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തില്‍ ചുളിവ് വീഴുന്നത് തടയാനും സാധ്യതമാകുന്നു.

തേന്‍

തേന്‍

തേനില്‍ ചര്‍മ്മത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്, ഇത് മുറിവുകളും പൊള്ളലും സുഖപ്പെടുത്തുന്നതിനും പി.എച്ച് മൂല്യം നിയന്ത്രിക്കുന്നതിനും ചുളിവുകള്‍ വീഴുന്നത് കുറക്കുന്നതിനും ഫലപ്രദമാണ്. തേനിന്റെ ഗുണങ്ങള്‍ ലഭിക്കാന്‍ ചായ, കോഫി, വെള്ളം എന്നിവയില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുഖം മിനുക്കാനും തേന്‍ ഉപയോഗിക്കാം. തേന്‍ 10-15 മിനിറ്റ് മുഖത്തു പുരട്ടി ചെറു ചൂടുവെള്ളത്തില്‍ കഴുകുക.

ചിക്കന്‍

ചിക്കന്‍

നിരവധി കൊളാജന്‍ സപ്ലിമെന്റുകള്‍ ചിക്കനില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. കോഴിയിറച്ചിയില്‍ കണക്റ്റീവ് കോശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കോശങ്ങള്‍ ചിക്കനെ കൊളാജന്റെ സമ്പന്നമായ ഉറവിടമാക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സി നമ്മുടെ ചര്‍മ്മസംരക്ഷണത്തിനു പ്രധാനമാണ്. നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ പ്രോ-കൊളാജന്‍ ഉത്പാദനത്തിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നത് ഉത്തമമാണ്. ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഉത്തമമാണ്. ദിവസവും ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ബെറി

ബെറി

യഥാര്‍ത്ഥത്തില്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി നല്‍കുന്ന ഒന്നാണ് സ്‌ട്രോബെറി. റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയും ധാരാളം വിറ്റാമിന്‍ സി നമുക്ക് നല്‍കുന്നു. ഇത്തരം ഫലങ്ങള്‍ ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചുളിവുകള്‍ വീഴുന്നതില്‍ നിന്ന് ചര്‍മത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

നിങ്ങളുടെ ഭക്ഷണത്തില്‍ രുചിവര്‍ധിപ്പിക്കാന്‍ ചേര്‍ക്കാവുന്നതാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ കൊളാജന്‍ ഉല്‍പാദനത്തെയും വര്‍ദ്ധിപ്പിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു ധാതുവാണ്. ശരീരത്തിന് മറ്റനേകം ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് വെളുത്തുള്ളി.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികളാണ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ അടിത്തറയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഇലക്കറികള്‍ സൗന്ദര്യസംരക്ഷണത്തിനും നമ്മെ സഹായിക്കുന്നു. ചീര, സ്വിസ് ചാര്‍ഡ്, സാലഡ് പച്ചിലകള്‍ എന്നിവ ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലടങ്ങിയ ക്ലോറോഫില്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

പയര്‍

പയര്‍

കൊളാജന്‍ സിന്തസിസിന് ആവശ്യമായ അമിനോ ആസിഡുകള്‍ അടങ്ങിയ ഭക്ഷണമാണ് പയര്‍. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. കൊളാജന്‍ ഉല്‍പാദനത്തിന് ആവശ്യമായ മറ്റൊരു പോഷകമായ ചെമ്പും പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പ്

നിങ്ങളുടെ ലഘുഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്തുക. എന്തെന്നാല്‍ അണ്ടിപ്പരിപ്പില്‍ സിങ്ക്, ചെമ്പ് എന്നീ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും കൊളാജന്‍ ഉത്പാദനത്തിനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

തക്കാളി

തക്കാളി

വിറ്റാമിന്‍ സിയുടെ കലവറകളിലൊന്നാണ് തക്കാളി. തക്കാളിക്ക് കൊളാജന്‍ ഉത്പാദനത്തിനാവശ്യമായ പോഷകത്തിന്റെ 30 ശതമാനം വരെ നല്‍കാന്‍ സാധിക്കും. ചര്‍മ്മ സംരക്ഷണത്തിന് ശക്തമായ ആന്റിഓക്സിഡന്റായ ലൈക്കോപീനും വലിയ അളവില്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.

English summary

Foods That Fights Wrinkles

Here in this article we are discussing the foods that fights against wrinkles. Take a look.
Story first published: Friday, December 6, 2019, 18:43 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X