For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം പത്ത് കുറക്കുന്ന നെല്ലിക്ക ഫേസ്പാക്ക്: വെറുതേയല്ല, ഫലം നിശ്ചയം

|

പ്രായം എന്നത് എല്ലാവരേയും അല്‍പം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പ്രായം കൂടുന്നു, അതുകൊണ്ട് ചര്‍മ്മം പ്രശ്‌നത്തിലാവുന്നു എന്നത് പലരുടേയും പരാതിയാണ്. പ്രായം കൂടുന്തോറും ചര്‍മ്മത്തില്‍ പലപ്പോഴും ചുളിവുകളും വരകളും വരള്‍ച്ചയും എല്ലാം ഉണ്ടാവുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരും അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നിരവധിയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്നത് ഓര്‍ക്കേണ്ടതാണ്. പക്ഷേ നമ്മുടെ ചര്‍മ്മത്തില്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പലപ്പോഴും നെല്ലിക്ക. നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

DIY Milk And Amla Face Pack

നെല്ലിക്കയില്‍ പാല്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇതിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റ് ആരോഗ്യത്തിന് ഗുണം നല്‍കുന്നു. ഇതിലെ വിറ്റാമിന്‍ സി ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നതാണ്. രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം നെല്ലിക്ക മികച്ചതാണ്. അതേ ഗുണങ്ങള്‍ എല്ലാം തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് നല്‍കുന്നു. എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് നെല്ലിക്കയും പാല്‍ മിക്‌സ് ചെയ്ത് തയ്യാറാക്കിയ ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാം.

മുഖത്തിന് നെല്ലിക്ക നല്‍കും ഗുണങ്ങള്‍

മുഖത്തിന് നെല്ലിക്ക നല്‍കും ഗുണങ്ങള്‍

മുഖത്തിന് മാത്രമല്ല ചര്‍മ്മത്തില്‍ മൊത്തത്തില്‍ നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇതില് ഫേസ്മാസ്‌ക് മാത്രമല്ല ഹെയര്‍മാസ്‌കുകളും മികച്ചതാണ്. ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്തിലും ചര്‍മ്മത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പ്രോട്ടീന്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകും ചെയ്യുന്നു. ഇതലൂടെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ ഫേസ്മാസ്‌ക്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ കുറക്കുന്നു.

മുഖത്തിന് നെല്ലിക്ക നല്‍കും ഗുണങ്ങള്‍

മുഖത്തിന് നെല്ലിക്ക നല്‍കും ഗുണങ്ങള്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക ഫേസ്പാക്ക് മുഖത്തെ കുത്തുകളും മറ്റും കുറക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ വരള്‍ച്ചയും ചുളിവും ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഈ നെല്ലിക്ക ഫേസ്പാക്ക്. അതുകൊണ്ട് തന്നെ പല സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളിലും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. മുഖക്കുരു ഉള്‍പ്പടെയുള്ള അസ്വസ്ഥതകളും മറുക് പോലുള്ള പ്രശ്‌നങ്ങളും തീര്‍ക്കുന്നതിനും നെല്ലിക്ക ഫേസ്പാക്ക് ഉപയോഗിക്കുന്നു. ഇത് കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് നെല്ലിക്ക - പാല്‍ ഫേസ്പാക്ക്. ചര്‍മ്മ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചില ഫേസ്പാക്കുകളെ പരിചയപ്പെടാം.

നെല്ലിക്ക തൈര് ഫേസ്പാക്ക്

നെല്ലിക്ക തൈര് ഫേസ്പാക്ക്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്കയും തൈരും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടി, അരക്കപ്പ് തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുഖക്കുരു ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുഖത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക തൈര് ഫേസ്പാക്ക്. ഇത് കരുവാളിപ്പിനെ എല്ലാം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. പതിനഞ്ച് മിനിറ്റെങ്കിലും മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കേണ്ടതാണ്. ടോക്‌സിനെ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു.

നെല്ലിക്കയും പപ്പായയും

നെല്ലിക്കയും പപ്പായയും

നെല്ലിക്കയും പപ്പായയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതിന് വേണ്ടി അല്‍പം നെല്ലിക്കപ്പൊടിയും അതിലേക്ക് ഒരു സ്പൂണ്‍ പപ്പായയും മിക്‌സ് ചെയ്യുക. ഇത് രണ്ടും പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാവുന്നതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച് മികച്ച രീതിയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. ഇത് ചര്‍മത്തില്‍15 മിനിറ്റെങ്കിലും വെക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ വേണ്ടത്ര ഫലം നല്‍കണം ന്നില്ല. ഇത് ചര്‍മ്മത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ഈ ഫേസ്മാസ്‌ക് സഹായിക്കുന്നു. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം, നിങ്ങളുടെ സുന്ദരമായ ചര്‍മ്മം വെളിപ്പെടുത്തുന്നു.

ഹെന്നയില്‍ നാരങ്ങനീര് ചേര്‍ത്താല്‍ താരനെ വേരോടെ അടര്‍ത്തിക്കളയാംഹെന്നയില്‍ നാരങ്ങനീര് ചേര്‍ത്താല്‍ താരനെ വേരോടെ അടര്‍ത്തിക്കളയാം

most read:താരനേയും ചൊറിച്ചിലിനേയും പൂര്‍ണമായും മാറ്റാന്‍ മൂന്ന് ആര്യവേപ്പ് സൂത്രങ്ങള്‍

English summary

DIY Milk And Amla Face Pack For Youthful Skin In Malayalam

Here in this article we are discussing about milk and amla facepack for youthful skin in malayalam. Take a look.
Story first published: Monday, October 3, 2022, 23:05 [IST]
X
Desktop Bottom Promotion