For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവപ്പട്ട മതി കറുത്തപാടിനെ അകറ്റാന്‍

|

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും. ഇതെല്ലാം പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. നമ്മള്‍ കറിക്കൂട്ടിന് മാത്രമല്ല മറ്റ് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ദിവസവും കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കറുവപ്പട്ടക്ക് പല വിധത്തില്‍ ചര്‍മ്മത്തില്‍ മാജിക് കാണിക്കുന്നതിന് സാധിക്കുന്നുണ്ട്.

മാറാതെ നില്‍ക്കുന്ന അരിമ്പാറക്ക് നാടന്‍ ഒറ്റമൂലിമാറാതെ നില്‍ക്കുന്ന അരിമ്പാറക്ക് നാടന്‍ ഒറ്റമൂലി

എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും കറുവപ്പട്ട ചെയ്യുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഇതില്‍ ധാരാളം മാംഗനീസ്, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഇത് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് കറുവപ്പട്ടയുടെ സൗന്ദര്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുഖക്കുരുവിന്റെ പാടുകള്‍

മുഖക്കുരുവിന്റെ പാടുകള്‍

മുഖക്കുരുവിന്റെ കറുത്ത പാടുകള്‍ പലപ്പോഴും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം തേനും അതില്‍ അല്‍പം കറുവപ്പട്ടപ്പൊടിയും നാരങ്ങ നീരും മിക്‌സ്‌ചെയ്ത് മുഖത്ത് തേക്കുക. ഇത് രാത്രി കിടക്കാന്‍ നേരത്താണ് തേക്കേണ്ടത്. രാവിലെ എഴുന്നേറ്റ് ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം ഒലീവ് ഓയിലും അല്‍പം കറുവപ്പട്ട പൊടിച്ചതും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കാവുന്നതാണ്. ഇതിലൂടെ പെട്ടെന്ന് ചുളിവുകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പത്ത് മിനിറ്റ് കഴിഞ്ഞ് വേണം ഇത് മുഖത്ത് നിന്ന് കഴുകിക്കളയാന്‍ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഇത് മുഖത്തെ ചുളിവുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്‍പം തൈരില്‍ കറുവപ്പട്ട മിക്‌സ്‌ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് നല്ലതുപോലെ ഉണങ്ങിയ ശേഷം മുഖത്ത് നിന്ന് കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. ഇളം ചൂടുവെള്ളത്തില്‍ വേണം ഇത് കഴുകിക്കളയുന്നതിന്. ഇത് മുഖത്തെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം കറുവപ്പട്ട പൊടി നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഇത് ചൊറിച്ചിലുള്ള സ്ഥലത്ത് തേക്കാവുന്നതാണ്. പത്ത് മിനിട്ടിന് ശേഷം തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കറുവപ്പട്ട ഏറ്റവും മികച്ചത് എന്ന് ഉറപ്പിച്ച പറയാം.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹരിക്കുന്നതിന് നമുക്ക് എല്ലാ ദിവസവും അല്‍പം കറുവപ്പട്ട പൊടിച്ചതും അതില്‍ അല്‍പം പഞ്ചസാരയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ മുഖത്തിന് തിളങ്ങാന്‍ ഈ മിശ്രിതം ഏറ്റവും മികച്ചത് തന്നെയാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Cinnamon Paste Mix For Healthy Skin

How to make cinnamon paste mix for healthy skin. Read on.
X
Desktop Bottom Promotion