For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ശരീരം എന്ന് കേട്ടിട്ടുണ്ടോ? ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും സംരക്ഷണത്തിന് വളരെ പ്രധാനമാണ് അറിയാമല്ലോ? അതിനായി ചിട്ടയായതും പോഷകസമ്പുഷ്ടമായതുമായ ഒരു ഭക്ഷണരീതി പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായും നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങളെ കൂടെക്കൂട്ടാവുന്നതാണ്.

Most read: മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴിMost read: മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

പച്ചക്കറികള്‍ ആരോഗ്യകരമായ ഭക്ഷണം മാത്രമല്ല, ഇവ ചര്‍മ്മത്തിനും അത്ഭുതങ്ങളും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഇവ ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ചിലതരം പച്ചക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം സമ്മാനിക്കുകയും ചെയ്യുന്നു. ഈ ലേഖനത്തിലൂടെ അത്തരം ചില പച്ചക്കറികളെക്കുറിച്ചറിയാം. നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഈ പച്ചക്കറികള്‍ എങ്ങനെ സഹായിക്കുമെന്ന് വായിച്ചറിയാം.

കക്കിരി

കക്കിരി

ശരീരഭാരം കുറയ്ക്കാന്‍ മാത്രമാണ് കക്കിരി ഗുണം ചെയ്യുന്നത് എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. ചര്‍മ്മത്തിന് മികച്ച ജലാംശം നല്‍കാനും അധിക സെബം നിയന്ത്രിക്കാനും മെലാനിന്‍ വളര്‍ച്ചയെ തടയാനും കക്കിരിക്ക് കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിറ്റാമിന്‍ എ, സി, മറ്റ് ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ബാഹ്യ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ചീര

ചീര

ചീര നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാകാനുള്ള കാരണം അതിന്റെ ബീറ്റാ കരോട്ടിന്‍ ഗുണങ്ങള്‍കൊണ്ടാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള ചര്‍മ്മത്തിലെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സെല്‍ മരണങ്ങള്‍ കുറയ്ക്കുന്നതിന് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകളും ചീരയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും ഫോളേറ്റും ചര്‍മ്മത്തിന് മികച്ച രക്തവിതരണം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

കയ്പക്ക

കയ്പക്ക

കയ്പക്കയെ അതിന്റെ കയ്പ് രസം കൊണ്ട് വെറുക്കുന്നവര്‍ ധാരാളമുണ്ടാവും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്നു കൂടി അറിഞ്ഞിരിക്കുക. നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ ആന്തരിക സംവിധാനത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന രക്ത ശുദ്ധീകരണ ഏജന്റാണ് കയ്പക്ക. മുഖക്കുരുവിനും മറ്റ് ചര്‍മ്മ തകരാറുകള്‍ക്കും കാരണമാകുന്ന അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ കയ്പക്കയുടെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ക്ക് കഴിവുണ്ട്. പാടുകള്‍ ലഘൂകരിക്കാനും തിളങ്ങുന്ന മുഖം നല്‍കാനും നിങ്ങള്‍ക്ക് കയ്പക്ക കഴിക്കാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ആരോഗ്യകരമായ ഭക്ഷണം മാത്രമല്ല മധുരക്കിഴങ്ങ്, നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. ഈ റൂട്ട് പച്ചക്കറിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ആന്തരികവും ബാഹ്യവുമായ നാശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ കൊളാജന്‍ രൂപീകരണം മെച്ചപ്പെടുത്തുകയും മികച്ച ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ നിങ്ങളുടെ മുഖത്ത് സ്വാഭാവിക തിളക്കവും നല്‍കുന്നു.

Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

കാരറ്റ്

കാരറ്റ്

സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന മറ്റൊരു റൂട്ട് പച്ചക്കറിയാണ് കാരറ്റ്. പ്രകൃതിദത്ത സൂര്യ സംരക്ഷണ ഏജന്റായ ബീറ്റാ കരോട്ടിനില്‍ നിന്നാണ് കാരറ്റിന് അതിന്റെ ഓറഞ്ച് നിറം ലഭിക്കുന്നത്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാരറ്റുകളില്‍ കാണപ്പെടുന്ന കരോട്ടിനോയിഡുകള്‍ മെലാനിന്‍ വളര്‍ച്ചയെ തടയുന്നു, ഒപ്പം ചര്‍മ്മത്തില്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരറ്റിലുള്ള വിറ്റാമിന്‍ എ ചര്‍മ്മത്തിലെ കോശങ്ങളെ നന്നാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പോലെ തുടുത്ത ചര്‍മ്മം നേടാന്‍ കഴിക്കേണ്ട ഒന്നാണ് ഈ പച്ചക്കറി. ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ ഹൈപ്പര്‍പിഗ്മെന്റേഷനെ നീക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ആയതിനാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയും അകാല വാര്‍ദ്ധക്യവും തടയാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. പ്രായക്കുറവുള്ള തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ കൊളാജന്‍ സിന്തസിസിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു. പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ മുഖത്ത് മൃദുവായ പിങ്ക് കലര്‍ന്ന നിറവും കൈവരുത്തുന്നു.

Most read:ചുണ്ടിലെ കുരു ഇനി പ്രശ്‌നമാകില്ല ഇങ്ങനെ നീക്കാംMost read:ചുണ്ടിലെ കുരു ഇനി പ്രശ്‌നമാകില്ല ഇങ്ങനെ നീക്കാം

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്ന വിറ്റാമിന്‍ ഇ അടങ്ങിയവയാണ് മത്തങ്ങ വിത്തുകള്‍. ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താന്‍ ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കൂടിയാണ് ഈ വിറ്റാമിന്‍. മത്തങ്ങ വിത്തുകളില്‍ ഒമേഗഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു. ഫൈബര്‍ സമ്പുഷ്ടമായതിനാല്‍ ഈ വിത്തുകള്‍ക്ക് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മികച്ച ദഹനത്തിനും സഹായിക്കുന്നു.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും പോഷകഗുണം നല്‍കുന്നു. ഇതില്‍ നിങ്ങളുടെ ആന്തരിക ശരീരസംവിധാനത്തെ ശുദ്ധീകരിക്കാന്‍ തക്ക ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണിത്. മഗ്‌നീഷ്യം പോലുള്ള ധാതുക്കളും മുഖത്തെ ചര്‍മ്മത്തെ സഹായിക്കുന്ന പ്രധാന അമിനോ ആസിഡുകളും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.

Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍

കാബേജ്

കാബേജ്

ചര്‍മ്മത്തിന് അനുകൂലമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന സൂപ്പര്‍ഫുഡാണ് കാബേജ്. ആരോഗ്യകരമായ ചര്‍മ്മത്തിന് കൊളാജന്‍ രൂപപ്പെടുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളായ സി, കെ, ബി 6 എന്നിവ കാബേജില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയുന്നതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട് കാബേജില്‍. ഇവ കൂടാതെ, കാബേജില്‍ നല്ല അളവില്‍ സള്‍ഫറും ഉണ്ട് ഇത് ചര്‍മ്മത്തില്‍ ഒരു കെരാട്ടോളിറ്റിക് ഏജന്റ് പോലെ പ്രവര്‍ത്തിക്കുന്നു.

കാപ്‌സിക്കം

കാപ്‌സിക്കം

വിറ്റാമിന്‍ സി, ഉയര്‍ന്ന അളവില്‍ കരോട്ടിനോയിഡുകള്‍, ബി 6, മറ്റ് പ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകാഹാരമാണ് കാപ്‌സിക്കം. ഒരു പഠനമനുസരിച്ച്, കാപ്‌സിക്കം പോലുള്ള ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മികച്ച നിറം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. കൂടാതെ അകാല ചര്‍മ്മ വാര്‍ദ്ധക്യത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

Most read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയുംMost read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയും

English summary

Best Vegetables To Eat For Healthy Skin

Did you know that certain vegetables can give you glowing skin? Check out this article to know the details of amazing vegetables that help you attain a younger, radiant look.
Story first published: Tuesday, July 14, 2020, 11:44 [IST]
X
Desktop Bottom Promotion