For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെ

|

ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ മിക്കവര്‍ക്കും അറിയാവുന്നതായിരിക്കും. എന്നാല്‍ ഡ്രൈ ഫ്രൂട്ട്‌സ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്നത് അറിയാമോ? ഫൈബര്‍, അവശ്യ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വിശപ്പകറ്റുന്നതിനു പുറമെ ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കുന്നതിന് ഡ്രൈ ഫ്രൂട്ട്‌സ് നിങ്ങളെ സഹായിക്കുന്നു.

 Most read: സബര്‍ജല്ലി നല്‍കും സൗന്ദര്യ ഗുണങ്ങള്‍ Most read: സബര്‍ജല്ലി നല്‍കും സൗന്ദര്യ ഗുണങ്ങള്‍

ബദാം മുതല്‍ വാല്‍നട്ട്, പിസ്ത, കശുവണ്ടി വരെ ഇവയെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് പ്രത്യേകമായി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യമുള്ള വിറ്റാമിനുകളും കോപ്പര്‍, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിരിക്കുന്നു. സ്വാഭാവിക തിളക്കത്തിനും ആരോഗ്യകരമായ ചര്‍മ്മം ലഭിക്കാനുമായി നിങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സിനെ കൂട്ടുപിടിക്കാവുന്നതാണ്.

ആരോഗ്യകരമായ ചര്‍മ്മത്തിന് കശുവണ്ടിപ്പരിപ്പ്

ആരോഗ്യകരമായ ചര്‍മ്മത്തിന് കശുവണ്ടിപ്പരിപ്പ്

വിവിധ ചര്‍മ്മ വൈകല്യങ്ങളെ ചെറുക്കാന്‍ ഒരു പ്രതിരോധമെന്നോണം പ്രവര്‍ത്തിക്കുന്നതാണ് നിയാസിന്‍. ഈ ഘടകം ധാരാളമായി കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് തിളക്കമാര്‍ന്ന ചര്‍മ്മം കൈവരുത്താന്‍ സഹായിക്കുന്ന അനുയോജ്യമായ ഡ്രൈ ഫ്രൂട്ട് ആണ് ഇവ. കശുവണ്ടിപ്പരിപ്പില്‍ ചെമ്പും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ നിലനിര്‍ത്തുകയും ഫ്രീ റാഡിക്കലുകളുമായി പോരാടി ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ ഡെര്‍മറ്റൈറ്റിസ്, പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്നും കശുവണ്ടി സംരക്ഷിക്കുന്നു.

ചര്‍മ്മത്തെ വെളുപ്പിക്കാന്‍ ബദാം

ചര്‍മ്മത്തെ വെളുപ്പിക്കാന്‍ ബദാം

ബദാം, ബദാം ഓയില്‍ എന്നിവ ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. അവ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തെ വെളുപ്പിക്കുന്നതായി ബദാം അടങ്ങിയ ഫെയ്‌സ് പായ്ക്ക് ഉപയോഗിച്ചു വരുന്നു. നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ സാധാരണ ബദാം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം വെളുപ്പിക്കുന്നതിനുള്ള മികച്ച ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ് ബദാം.

തിളങ്ങുന്ന ചര്‍മ്മത്തിനു വാല്‍നട്ട്

തിളങ്ങുന്ന ചര്‍മ്മത്തിനു വാല്‍നട്ട്

ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിലും തിളക്കമാര്‍ന്നതാക്കുന്നതിിലും വാല്‍നട്ടിന് ഫലപ്രദവും സുപ്രധാനവുമായ പങ്കുണ്ട്. ചര്‍മ്മത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാല്‍നട്ടുകള്‍. ചര്‍മ്മത്തിലെ വാര്‍ദ്ധക്യ ചുളിവുകളില്‍ നിന്നും വിവിധ ചര്‍മ്മ അണുബാധകളില്‍ നിന്നും വാല്‍നട്ട് നമ്മെ അകറ്റിനിര്‍ത്തുന്നു.

വരണ്ട ചര്‍മ്മത്തിന് പിസ്ത

വരണ്ട ചര്‍മ്മത്തിന് പിസ്ത

ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനാണ് പിസ്ത യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്. ഈ നട്ടില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് പരമ്പരാഗത ചികിത്സകളായ അരോമാതെറാപ്പി, മറ്റ് മസാജ് തെറാപ്പി എന്നിവയ്ക്ക് അനുയോജ്യമായതാണ്. ഇത് ചര്‍മ്മത്തിന് യുവത്വവും തിളക്കവും നല്‍കുന്നു. അതിനാല്‍ ആരോഗ്യകരമായ ചര്‍മ്മത്തിന് അനുയോജ്യമായ ഡ്രൈ ഫ്രൂട്ട് ആയി പിസ്ത ഉപയോഗിക്കാവുന്നതാണ്.

മിനുസമാര്‍ന്ന ചര്‍മ്മത്തിന് ഈന്തപ്പഴം

മിനുസമാര്‍ന്ന ചര്‍മ്മത്തിന് ഈന്തപ്പഴം

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ഈന്തപ്പഴം ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തെ സുന്ദരവും മിനുസമാര്‍ന്നതും ഇളം നിറമുള്ളതുമായ സബ്ക്യുട്ടേനിയസ് ഗ്രന്ഥികള്‍ക്ക് ഈന്തപ്പഴം ഊര്‍ജ്ജം നല്‍കുന്നു. ചര്‍മ്മത്തിന് ഏറ്റവും നല്ല ഡ്രൈ ഫ്രൂട്ടായി ഈന്തപ്പഴം കണക്കാക്കാം. ഇത് മുഖത്തെ ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സുന്ദര ചര്‍മ്മത്തിന് ഉണങ്ങിയ അത്തിപ്പഴം

സുന്ദര ചര്‍മ്മത്തിന് ഉണങ്ങിയ അത്തിപ്പഴം

മറ്റേതൊരു ആധുനിക ഫെയ്‌സ് ക്രീമുകളേക്കാളും പായ്ക്കുകളേക്കാളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉണങ്ങിയ അത്തിപ്പഴം. അത്തിപ്പഴം തൈര് ഉപയോഗിച്ച് അടിച്ച് ഫേഷ്യല്‍ പായ്ക്കായി പ്രയോഗിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഡീ-ടാന്‍സ് ചെയ്ത് ചര്‍മ്മത്തിന് യഥാര്‍ത്ഥ നിറം നല്‍കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഉണങ്ങിയ അത്തിപ്പഴം ആരോഗ്യകരമായ തിളങ്ങുന്ന ചര്‍മ്മത്തിന് ഉത്തേജനം നല്‍കുന്നു.

യുവ ചര്‍മ്മത്തിന് ഉണക്കമുന്തിരി

യുവ ചര്‍മ്മത്തിന് ഉണക്കമുന്തിരി

ചര്‍മ്മസംരക്ഷണത്തിനായി ഉണക്കമുന്തിരി കഴിച്ചു നോക്കാവുന്നതാണ്. അതില്‍ റെസ്വെറാറ്റല്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധ ചുളിവുകളെ മന്ദഗതിയിലാക്കുന്നു. ചര്‍മ്മം ചുളിഞ്ഞു തൂങ്ങുന്ന പ്രക്രിയ തടയുന്നതിനും ഇത് സഹായകമാണ്. വിറ്റാമിന്‍ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയും ധാരാളമായി ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മ്മ ആരോഗ്യത്തിന് ബ്രസീല്‍ നട്‌സ്

ചര്‍മ്മ ആരോഗ്യത്തിന് ബ്രസീല്‍ നട്‌സ്

നല്ല ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് ബ്രസീല്‍ നട്‌സ് മികച്ചതാണ്. ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെതിരെ പോരാടുന്ന മഗ്‌നീഷ്യം, ആന്റി ഓക്സിഡന്റുകളുടെ ഉയര്‍ന്ന ഉള്ളടക്കം എന്നിവ ബ്രസീല്‍ നട്‌സില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി ബ്രസീല്‍ നട്‌സ് കഴിക്കാവുന്നതാണ്.

ചര്‍മ്മത്തിന് നിലക്കടലയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് നിലക്കടലയുടെ ഗുണങ്ങള്‍

അത്ഭുതകരമായ ഈ ഇന്ത്യന്‍ നട്‌സ് പ്രോട്ടീനുകളുടെ സുപ്രധാന ഉറവിടമാണ്. ചര്‍മ്മത്തിന്റെ തിളക്കത്തിനുള്ള ഏറ്റവും നല്ല ഡ്രൈ ഫ്രൂട്ടുകളില്‍പെടുത്തി കഴിക്കാവുന്നവയാണ് ഇവ. ഇതില്‍ ചര്‍മ്മത്തിന്റെ ഘടനയുടെ ആരോഗ്യത്തിന് സുപ്രധാന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവ ഫ്രീ റാഡിക്കലുകളെതിരെ പോരാടുന്നതിന് ചര്‍മ്മത്തെ സഹായിക്കുന്നു.

English summary

Best Dry Fruits For Healthy Glowing Skin

Dry fruits are responsible for making your skin smooth and supple along with giving it a natural glow. Here are the list of best dry fruits for healthy glowing skin.
Story first published: Wednesday, February 5, 2020, 17:01 [IST]
X
Desktop Bottom Promotion