For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സബര്‍ജല്ലി നല്‍കും സൗന്ദര്യ ഗുണങ്ങള്‍

|

ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്നതും ഏവര്‍ക്കും മിതമായ വിലയില്‍ വാങ്ങിക്കഴിക്കാവുന്നതുമായ രുചികരമായൊരു പഴമാണ് സബര്‍ജല്ലി. ദഹന വൈകല്യങ്ങളുമായി പോരാടി വന്‍കുടല്‍ കാന്‍സറിനെ തടയുകയും സബര്‍ജല്ലി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും മലബന്ധം ചികിത്സിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

Most read: പ്രായം പറയില്ല മത്തങ്ങ ഉപയോഗിച്ചാല്‍Most read: പ്രായം പറയില്ല മത്തങ്ങ ഉപയോഗിച്ചാല്‍

ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരളമായി അടങ്ങിയിട്ടുള്ള പഴമാണ് ജബര്‍ജല്ലി. ഇതിന്റെ സമ്പന്നമായ ഫൈബര്‍ ഉള്ളടക്കം സൗന്ദര്യ സംബന്ധിയായ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. മൊത്തത്തില്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കും സബര്‍ജല്ലി നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.

എന്തുകൊണ്ട് സൗന്ദര്യം കാക്കാന്‍ സബര്‍ജല്ലി

എന്തുകൊണ്ട് സൗന്ദര്യം കാക്കാന്‍ സബര്‍ജല്ലി

സബര്‍ജില്ലി എല്ലാത്തരം ചര്‍മ്മപ്രശ്‌നങ്ങളെ ചികിത്സിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മ്മത്തെ ചികിത്സിക്കുന്നതില്‍ ഇത് ഏറെ ഗുണം ചെയ്യുന്നു. മുഖക്കുരുവിനെ ചികിത്സിക്കാനും കുറയ്ക്കാനുമുള്ള കഴിവ് സബര്‍ജല്ലിയിലുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുഖക്കുരുവിനെ അകത്തുനിന്ന് നേരിടുന്നു. സബര്‍ജല്ലി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ കൂടുതലറിയാന്‍ വായിക്കുക.

മിനുസമാര്‍ന്ന ചര്‍മ്മം

മിനുസമാര്‍ന്ന ചര്‍മ്മം

ചര്‍മ്മത്തെ മിനുസമാര്‍ന്നതും മൃദുവായതുമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകള്‍ സബര്‍ജല്ലിയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പഞ്ചസാര പുറന്തള്ളുന്നത് അവ കുറയ്ക്കുകയും പതിവായി പഞ്ചസാരയുടെ വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന സ്‌കിന്‍ കൊളാജന്റെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. തല്‍ഫലമായി നിങ്ങള്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മവും ലഭിക്കുന്നു.

ചുളിവുകള്‍ അകറ്റുന്നു

ചുളിവുകള്‍ അകറ്റുന്നു

വാര്‍ദ്ധക്യ ചുളിവുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും സബര്‍ജല്ലി കഴിക്കുക. ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഫലപ്രദമായ ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ കെ, ചെമ്പ് എന്നിവ നല്‍കുന്നു. ഈ ഘടകങ്ങളെല്ലാം ദോഷകരമായ ഫ്രീ റാഡിക്കലുകളെ നേരിടാന്‍ പ്രാപ്തമാണ്. അതുവഴി നിങ്ങളുടെ ചര്‍മ്മകോശങ്ങളെ നാശനഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും നിങ്ങളുടെ കണ്ണുകള്‍ക്ക് സമീപത്തെ നേര്‍ത്ത വരകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തെ ചികിത്സിക്കുക

എണ്ണമയമുള്ള ചര്‍മ്മത്തെ ചികിത്സിക്കുക

നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ സബര്‍ജില്ലി ശരിക്കും ഗുണം ചെയ്യും. ഒരു സബര്‍ജല്ലി അടിച്ച് ക്രീമും തേനും ഇതിലേക്ക് കലര്‍ത്തുക. ഈ പേസ്റ്റ് ആഴ്ചയില്‍ മൂന്നുതവണ ഫെയ്‌സ് മാസ്‌കായി ഉപയോഗിക്കുക. ഇത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന സെബാസിയസ് ഗ്രന്ഥികളുടെ അമിത സ്രവണം വളരെയധികം കുറയുകയും ചെയ്യുന്നു.

മുഖക്കുരു രഹിത ചര്‍മ്മം

മുഖക്കുരു രഹിത ചര്‍മ്മം

മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിനും സബര്‍ജില്ലി വളരെയേറെ ഗുണം ചെയ്യും. സബര്‍ജല്ലിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിനുകളും അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആന്തരികമായി അവയെ ശക്തമാക്കാനും കഴിയും. തല്‍ഫലമായി നിങ്ങളുടെ ചര്‍മ്മത്തിന് മുഖക്കുരു, മറ്റ് എല്ലാ തരത്തിലുള്ള ചര്‍മ്മ അണുബാധകള്‍ എന്നിവയ്‌ക്കെതിരെയും പോരാടാന്‍ കഴിയും.

ഈര്‍പ്പം നിലനിര്‍ത്തുന്നു

ഈര്‍പ്പം നിലനിര്‍ത്തുന്നു

എണ്ണമയമുള്ള ചര്‍മ്മത്തിന് മാത്രമല്ല വരണ്ട ചര്‍മ്മത്തിനും സബര്‍ജില്ലി നല്ലതാണ്. അവയില്‍ സ്വാഭാവിക ഹ്യൂമെക്ടന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ സാധാരണ ജലത്തിന്റെ അളവ് സന്തുലിതമാക്കാനും അതിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ സബര്‍ജല്ലി സത്തില്‍ മോയ്‌സ്ചറൈസിംഗ് ലോഷന്‍ ഉണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. സബര്‍ജില്ലി ജ്യൂസ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുന്നതാണ്.

പ്രകൃതിദത്ത സ്‌ക്രബ്

പ്രകൃതിദത്ത സ്‌ക്രബ്

സബര്‍ജല്ലിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എന്‍സൈമുകള്‍ ഇതിനെ മികച്ച സ്‌ക്രബ്ബിംഗ് ഏജന്റാക്കി മാറ്റുന്നു. പതിവ് ഫെയ്‌സ് പാക്കില്‍ സബര്‍ജില്ലി കലര്‍ത്തി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഉപരിപാളിയില്‍ അടങ്ങിയിരിക്കുന്ന മൃതകോശങ്ങളെ എളുപ്പത്തില്‍ ഒഴിവാക്കാനും ചര്‍മ്മത്തെ പുറംതള്ളാനും സാധിക്കും. കോശ പുനരുജ്ജീവനം ത്വരിതപ്പെടുത്തുന്നതിനും പഴ സത്ത് ഉപയോഗിക്കാം.

ഭംഗിയുള്ള അധരം

ഭംഗിയുള്ള അധരം

സബര്‍ജില്ലി നിങ്ങളുടെ ചുണ്ടുകള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. അതിന്റെ സത്തില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. സബര്‍ജല്ലിയിലെ ഈ ആസിഡ് ഉള്ളടക്കം നിങ്ങളുടെ അധരങ്ങളുടെ കോശങ്ങളെ ആരോഗ്യമുള്ളതും ജലാംശത്തോടെ നിലനിര്‍ത്തുന്നതുമാണ്.

വിരുദ്ധ ബാഹ്യാവിഷ്‌ക്കാരം

വിരുദ്ധ ബാഹ്യാവിഷ്‌ക്കാരം

സബര്‍ജില്ലിയിലെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിക്കുന്നു. സബര്‍ജല്ലി കഴിക്കുകയോ അതിന്റെ സത്ത് അടങ്ങിയ ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് അലര്‍ജിക്ക് കാരണമാകുന്നില്ല. അതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനും ശിശുക്കള്‍ക്കും ഉപയോഗപ്രദമാണ്.

ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

സബര്‍ജല്ലി നിങ്ങളുടെ മുടിയെയും പരിപോഷിപ്പിക്കുന്നു. മുടിയെ ആരോഗ്യകരവും പോഷണവുമാക്കുന്നതിനുള്ള പ്രത്യേക കഴിവ് ഇതിനുണ്ട്. സബര്‍ജില്ലി പഴങ്ങളിലെ പ്രകൃതിദത്ത പഞ്ചസാരയായ 'സോര്‍ബിറ്റോള്‍' അല്ലെങ്കില്‍ 'ഗ്ലൂസിറ്റോള്‍' മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും തലയോട്ടി പോഷിപ്പിക്കുകയും മുടി ആരോഗ്യമുള്ളതാക്കാന്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.

മുടികൊഴിച്ചില്‍ തടയുന്നു

മുടികൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സബര്‍ജല്ലിയുടെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ അങ്ങേയറ്റം ഗുണം ചെയ്യും. ഇവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും മുടി കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലൂടെ മുടിയെ ബലത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

നിങ്ങളുടെ മങ്ങിയതും ആകര്‍ഷകമല്ലാത്തതുമായ മുടിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ സബര്‍ജല്ലി നിങ്ങളെ സഹായിക്കും. ഒരു പഴുത്ത സബര്‍ജല്ലി രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും ചേര്‍ത്ത് വീട്ടില്‍ തന്നെ പ്രകൃതിദത്ത ഹെയര്‍ മാസ്‌ക് തയ്യാറാക്കാവുന്നതാണ്. നിങ്ങളുടെ മങ്ങിയ മുടിയെ പുനരുജ്ജീവിപ്പിക്കാനും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും കഴിയുന്ന മികച്ച ഹെയര്‍ മാസ്‌കാണിത്.

English summary

Beauty Benefits of Pears

Pears is an anti-aging fruit that gives your skin a big beauty boost. You can eat it or apply it. Read on the beauty benefits of pear fruit.
Story first published: Monday, February 3, 2020, 16:24 [IST]
X
Desktop Bottom Promotion