Just In
- 34 min ago
പപ്പായ തൈര് മാസ്കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
- 1 hr ago
വിഘ്നേശ്വരന് ഇരട്ടി അനുഗ്രഹം ചൊരിയും ഗണേശ ജയന്തി; ശുഭയോഗങ്ങളും ആരാധനാരീതിയും
- 2 hrs ago
ഈ ചെറുവിത്തില്‍ തടി, കൊളസ്ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെ
- 3 hrs ago
വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍
Don't Miss
- News
ദിലീപിനെ കരിവാരിത്തേക്കരുത്; ആ വൃദ്ധനെ സ്വാധീനിച്ചിട്ട് ദിലീപിന് എന്ത് കിട്ടാനാണ്: രാഹുല്‍ ഈശ്വർ
- Technology
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- Sports
IND vs NZ: ഹിറ്റ്മാന് ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം
- Movies
അവർക്ക് എന്റെ ശരീരമാണ് പ്രശ്നം! ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നും; മാനസികമായി തളർന്നെന്ന് രശ്മിക
- Automobiles
മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്സസിന്റെ ഹൈബ്രിഡ് എസ്യുവി സ്വന്തമാക്കി ബാലു വർഗീസ്
- Finance
ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാ
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം
മധുരമൂറുന്ന മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴമാണിത്. ചൂടും ഈര്‍പ്പവും അനുയോജ്യമായ ഉഷ്ണമേഖലാ സ്ഥലങ്ങളില്‍ നിന്നാണ് മാമ്പഴം ഉത്ഭവിക്കുന്നത്. പഴങ്ങളുടെ രാജാവായ മാമ്പഴത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
Most
read:
ചുണ്ടിലെ
കറുപ്പ്
നിശ്ശേഷം
നീക്കാം;
പരിഹാരം
ഈ
കൂട്ടുകള്‍
ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത് ചെയ്യുന്നതു പോലെതന്നെ, നിങ്ങളുടെ ചര്‍മ്മത്തിനും ഇത് പലവിധത്തില്‍ ഉപയോഗപ്രദമാകുന്നു. അങ്ങനെ നിങ്ങളുടെ സൗന്ദര്യം കൂടി വര്‍ധിപ്പിക്കാന്‍ കഴിവുള്ള അത്ഭുത പഴമാണ് മാമ്പഴം. നിങ്ങളുടെ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാമ്പഴത്തിന് സാധിക്കും. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ മാമ്പഴം എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

അകാല വാര്‍ദ്ധക്യം കുറയ്ക്കുന്നു
മാങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ചര്‍മ്മത്തിലെ നേര്‍ത്ത വരകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാങ്ങയിലെ വിറ്റാമിന്‍ ബി 1 ഉള്ളടക്കം അകാല വാര്ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അതിലൂടെ അകാല വാര്ദ്ധക്യത്തിന് കാരണമാകുന്ന ചുളിവുകളും കറുത്ത പാടുകളും ഇല്ലാതാക്കുന്നു. ആരോഗ്യകരമായ കോശവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ ബി 2 ഉും മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ ചര്‍മ്മം പുനരുജ്ജീവിപ്പിക്കുകയും പാടുകള്‍ എളുപ്പത്തില്‍ നീങ്ങുകയും ചെയ്യും. ഇതിനൊപ്പം ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാനും സഹായകമാകുന്ന ചെമ്പും മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

മുഖക്കുരു നീക്കുന്നു
എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ മാമ്പഴത്തിലെ വിറ്റാമിന്‍ ബി 6 സെബം നിയന്ത്രിക്കാന്‍ സഹായിക്കും. പതിവായി മുഖക്കുരു ബാധിക്കുന്നവര്‍ക്ക് മാമ്പഴത്തിലെ വിറ്റാമിന്‍ ബി 2 ഉള്ളടക്കം വളരെ സഹായകരമാണ്. കാരണം ഇത് ചര്‍മ്മത്തില്‍ നിന്ന് സ്രവിക്കുന്ന മ്യൂക്കസിനെ നിയന്ത്രിക്കുന്നു. ചര്‍മ്മം വരണ്ടതാകുന്നതും മുഖക്കുരുവും തടയാന്‍ ഇത് സഹായിക്കുന്നു. മുഖത്തെ എണ്ണയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യവും മാമ്പഴത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. മാങ്ങയിലെ ബീറ്റാ കരോട്ടിന്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് വിവിധ വിഷവസ്തുക്കളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Most
read:മുടിപൊട്ടല്‍
പ്രശ്നമാണോ
നിങ്ങള്‍ക്ക്
?
എളുപ്പ
പരിഹാരം
ഈ
മാസ്ക്

ചര്‍മ്മത്തെ ജലാംശം ചെയ്യുന്നു
ചര്‍മ്മത്തില്‍ മാമ്പഴ പള്‍പ്പ് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം ജലാംശം ലഭിക്കുന്നു. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ ചര്‍മ്മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്തുകയും വെള്ളം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു.

കോശങ്ങളെ സംരക്ഷിക്കുന്നു
മാമ്പഴത്തില്‍ വിറ്റാമിന്‍ ബി 5 അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കുകയും ചെയ്യുന്നു. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുഖക്കുരു മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്മ്മനാശത്തെ ഇത് കുറയ്ക്കുകയും ഫ്രീ റാഡിക്കലുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാംഗിഫെറിന് ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇതിലെ വിറ്റാമിന്‍ കെ സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
Most
read:ഇഞ്ചി
ഉപയോഗം
ഇങ്ങനെയെങ്കില്‍
സൗന്ദര്യം
ഉറപ്പ്

രോഗപ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്നു
മാമ്പഴത്തിലെ സൂക്ഷ്മ പോഷകങ്ങളായ ഫിനോള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കോശങ്ങള്‍ക്കുള്ളില്‍ സഞ്ചരിച്ച് ശരീരത്തെ ചില സ്വയം രോഗപ്രതിരോധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കോശങ്ങള്‍ നശിച്ചാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി മോശമായേക്കാം. അതിനാല്‍ നിങ്ങളുടെ കോശങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്, നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ മാമ്പഴം ഉള്‍പ്പെടുത്തുക. ചര്‍മ്മത്തില്‍ തുളച്ചുകയറുന്നതിലൂടെയും പ്രശ്നമുള്ള സ്ഥലങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിലൂടെയും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ മറ്റൊരു വിധത്തില്‍ സഹായിക്കാന്‍ മാമ്പഴം സഹായിക്കുന്നു.

മാമ്പഴം - മുള്‍ട്ടാനി മിട്ടി ഫേസ്പാക്ക്
1 പഴുത്ത മാമ്പഴം, 1 ടീസ്പൂണ്‍ തൈര്, 3 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മാമ്പഴം നന്നായി അടിച്ചെടുത്ത്. അതിലേക്ക് മുള്‍ട്ടാനി മിട്ടിയും തൈരും ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക. മുഖം നന്നായി കഴുകിയതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം കഴുകി കളയുക. മാമ്പഴം ചര്‍മ്മം മൃദുലമാക്കുകയും മുള്‍ട്ടാനി മിട്ടി ചര്‍മ്മത്തിലെ അഴുക്കും എണ്ണമയവും നീക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മം തെളിച്ചമുള്ളതാക്കുന്നു.
Most
read:പൊരിവെയിലില്‍
ഇറങ്ങുമ്പോള്‍
സണ്‍സ്ക്രീന്‍
നിര്‍ബന്ധം;
നേട്ടം
നിരവധി

മാമ്പഴം - അവൊക്കാഡോ ഫേസ്പാക്ക്
2 പഴുത്ത മാങ്ങ, 2 ടേബിള്‍സ്പൂണ്‍ ഉടച്ച അവൊക്കാഡോ എന്നിവയില്‍ തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടിയ ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുക. ഈ മാസ്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം മൃദുവാക്കാനും സഹായിക്കുന്നു. മുഖത്തെ കുരുക്കളും പാടുകളും അകറ്റാന്‍ തേന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ അടഞ്ഞുകിടക്കുന്ന സുഷിരങ്ങള്‍ തുറക്കാനും മാമ്പഴവും അവൊക്കാഡോയും സഹായിക്കുന്നു.

മാമ്പഴം ഓട്സ് ഫേസ് മാസ്ക്
1 പഴുത്ത മാമ്പഴം, 3 ടീസ്പൂണ്‍ ഓട്്സ്, 7-8 ബദാം (ഒരു രാത്രി വെള്ളത്തില്‍ ഇട്ടുവച്ചത്), 2 ടീസ്പൂണ്‍ പാല് എന്നിവയാണ് ഇതിനായി ആവശ്യം. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടയ്ക്കുക. ഓട്ട്സ് പൊടിയ്ക്കുക. ബദാം പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ചേരുവകള്‍ ഒരുമിച്ച് പാല് ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഇത് പുരട്ടുന്നതിലൂടെ നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കാനാവുന്നു. പാല് നിറം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
Most
read:വേനല്‍ച്ചൂടില്‍
മുഖക്കുരു
തടയാം;
ഇവ
പരീക്ഷിക്കൂ

ശ്രദ്ധിക്കാന്‍
മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഇവ ശരീരത്തില്‍ ചൂട് ഉല്പാദിപ്പിക്കുന്നു. അതിനാല്‍ ഇത് കഴിക്കുന്നതിനുമുമ്പ് ശീതീകരിച്ചോ വെള്ളത്തില്‍ ശരിയായി കഴുകിയോ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, നിങ്ങള്‍ ഇത് കഴിക്കുകയാണെങ്കിലും പുറമേ പ്രയോഗിക്കുകയാണെങ്കിലും, അളവില്‍ കൂടുതലാവരുത്. ചൂട് സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള ആളുകള്‍ ഏതെങ്കിലും വിധത്തില്‍ മാമ്പഴം ഉപയോഗിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കണം.