For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നമ്മുടെ ചര്‍മ്മത്തിലും അതേ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? പ്രത്യേകിച്ച് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ കോശങ്ങളെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു, ഇത് അകാല വാര്‍ദ്ധക്യവും ക്യാന്‍സറും പോലുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Antioxidant-Rich Foods

മുഖക്കുരു, മുഖത്തെ മറ്റ് പാടുകള്‍ എന്നിവയുടെ പ്രധാന കാരണമായ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. ഇത് വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍, നേര്‍ത്ത വരകള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ വാര്‍ദ്ധക്യ ലക്ഷണങ്ങളെ എല്ലാം ഇല്ലാതാക്കുന്നു. ആന്റിഓക്സിഡന്റുകള്‍ നിങ്ങളെ കൂടുതല്‍ ചെറുപ്പമാക്കുകയാണ് ചെയ്യുന്നത്.

ചര്‍മ്മത്തിന് ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍

നിങ്ങളുടെ ചര്‍മ്മത്തിന് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. തെളിഞ്ഞതും പാടുകളില്ലാത്തതുമായ ചര്‍മ്മമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കില്‍ അത് സ്വന്തമാക്കുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. ഇതിന് വേണ്ടി നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.

Antioxidant-Rich Foods

ബ്രോക്കോളി

അല്‍പം വിലക്കൂടുതല്‍ ആണെങ്കിലും ബ്രോക്കോളി നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ ഗുണം ചെയ്യുന്നതാണ്. ബ്രൊക്കോളി ഒരു ക്രൂസിഫറസ് പച്ചക്കറിയാണ്, ഇത് ചര്‍മ്മത്തിന് ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ബ്രോക്കോളിയില്‍ ധാരാളം വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ചര്‍മ്മത്തിന്റെ ആരോഗ്യവും ചര്‍മ്മത്തിലെ പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൊളാജന്‍ ഉല്‍പാദനം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നുണ്ട്. ഇത് വരണ്ട ചര്‍മ്മത്തിനേയും പ്രതിരോധിക്കുന്നു. ബ്രോക്കോളിയില്‍ പ്രകൃതിദത്ത ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരാളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കത്തിലേക്കും നയിക്കുന്നു.

Antioxidant-Rich Foods

ചീര

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നും നോക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ചീര. ഇതിലുള്ള വൈറ്റമിന്‍ എ, സി, കെ എന്നിവ ചീരയില്‍ ധാരാളമായി ഉണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ചീര നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് തന്നെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായ സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

Antioxidant-Rich Foods

മധുര കിഴങ്ങ്

നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. യഥേഷ്ടം ലഭിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങള്‍ നിങ്ങളെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് പലരും തിരിച്ചറിയുന്നില്ല. എന്നാല്‍ മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങള്‍ കഴിക്കുമ്പോള്‍ വിറ്റാമിന്‍ എ (റെറ്റിനോള്‍) ആയി മാറുന്നു. ചര്‍മ്മ കോശങ്ങളുടെ ഉല്‍പ്പാദനത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിന്‍ എ അനിവാര്യമാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ മാജിക് കാണിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ചര്‍മ്മകോശങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് മധുരക്കിഴങ്ങ് സഹായിക്കുന്നു. ഇതിലുള്ള ആന്തോസയാനിനുകളും മധുരക്കിഴങ്ങില്‍ ഉണ്ട്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

Antioxidant-Rich Foods

ബ്ലൂബെറി

വിദേശിയാണെങ്കിലും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്ലൂബെറി വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് ദോഷകരമായി മാറുന്നതാണ്. അത്തരം ഫ്രീറാഡിക്കലുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബ്ലൂബെറി. നിങ്ങളുടെ പ്രതിദിന ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അകാല വാര്‍ദ്ധക്യം തടയുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബ്ലൂബെറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നത്. ഈ പഴം സ്ഥിരമായി സാലഡിലും മറ്റും ചേര്‍ക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും മികച്ചതാണ്. സ്മൂത്തികളിലും ഫ്രൂട്ട് സലാഡുകളിലും എല്ലാം ബ്ലൂബെറി ചേര്‍ക്കാവുന്നതാണ്. യോഗര്‍ട്ട് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും മികച്ച ഫലം നല്‍കുന്നു എന്നതില്‍ സംശയം വേണ്ട.

Antioxidant-Rich Foods

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ട് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ഗ്രീന്‍ ടീ നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഗ്രീന്‍ ടീ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും വീക്കം കുറയ്ക്കുകയും മോയ്‌സ്ചുറൈസ് നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം.

Antioxidant-Rich Foods

most read: നിതംബം മറക്കും കറുകറുത്ത മുടിക്ക് മുത്തശ്ശിക്കൂട്ടില്‍ നെല്ലിക്കയെണ്ണ

തുടയിലുണ്ടാവുന്ന കുമിളകള്‍ക്കും പൊള്ളലിനും ഒറ്റമൂലിതുടയിലുണ്ടാവുന്ന കുമിളകള്‍ക്കും പൊള്ളലിനും ഒറ്റമൂലി

English summary

Antioxidant-Rich Foods For Skin Care In Malayalam

Here in this article we are sharing some Antioxidant-rich foods for the skin care routine in malayalam. Take a look.
Story first published: Thursday, December 1, 2022, 21:08 [IST]
X
Desktop Bottom Promotion