Just In
- 5 hrs ago
വെറും വയറ്റില് പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര് ഒന്നറിഞ്ഞിരിക്കണം
- 7 hrs ago
ഏഴരശനി പൂര്ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന് കഷ്ടപ്പെടും: മരണഭയം വരെ
- 13 hrs ago
ജനുവരി(23-29); മേടം-മീനം 12 രാശിക്കും ഈ ആഴ്ച തൊഴില്, സാമ്പത്തിക വാരഫലം; ഭാഗ്യദിനങ്ങള്
- 14 hrs ago
ശുക്രനും ശനിയും ഒരേ രാശിയില്; ഈ 4 രാശിക്കാര്ക്ക് പ്രശ്നങ്ങള് വിട്ടൊഴിയില്ല
Don't Miss
- Movies
'നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു... ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചു'; കൃഷ്ണനായി പകർന്നാടി മഞ്ജു!
- News
കെആര് നാരായണന് ഇന്സ്റ്റിറ്റ്യൂട്ട് സമരം: വിദ്യാര്ത്ഥികള്ക്കൊപ്പമെന്ന് ഫഹദ് ഫാസില്
- Sports
Hockey World Cup: ഷൂട്ടൗട്ടില് അടിതെറ്റി ഇന്ത്യ, ക്വാര്ട്ടര് കാണാതെ പുറത്ത്
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന് പോകുന്ന ഇവികള്
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
നിതംബം മറക്കും കറുകറുത്ത മുടിക്ക് മുത്തശ്ശിക്കൂട്ടില് നെല്ലിക്കയെണ്ണ
നെല്ലിക്കയെണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള് നല്കുന്നതാണ് എന്ന് നമുക്കറിയാം. കാരണം പല കേശസംരക്ഷണ പ്രശ്നങ്ങള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്കയെണ്ണ. പണ്ട് മുതല് തന്നെ നമ്മുടെ മുത്തശ്ശിക്കൂട്ടുകളില് ഉണ്ടാവുന്ന ഘടകങ്ങള് മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നു. മുടിക്ക് തിളക്കം നല്കുന്നത് പോലെ തന്നെ മുടിയുടെ പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു നെല്ലിക്കയെണ്ണ. ശാസ്ത്രീയമായി വരെ മുടി കൊഴിച്ചില് നെല്ലിക്ക തടയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല് എങ്ങനെ നെല്ലിക്കയെണ്ണ തയ്യാറാക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്, എന്തൊക്കെ അറിഞ്ഞിരിക്കണം, ഇതെങ്ങനെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് ഈ ലേഖനം വായിക്കൂ

നെല്ലിക്ക ഓയില് തയ്യാറാക്കാം
മുടി വളര്ത്തുന്നതിന് സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ് നെല്ലിക്കയെണ്ണ. ഇത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന ഒരു ഏജന്റായി പ്രവര്ത്തിക്കുന്നു. അമിത രോമവളര്ച്ചക്ക് സഹായിക്കുന്നു എന്നത് തന്നെയാണ് നെല്ലിക്ക ഓയിലിന്റെ ഗുണമായി കണക്കാക്കുന്നത്. ഇത് കൂടാതെ മുടി നരക്കുന്നതില് നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന നെല്ലിക്ക ഓയില്, പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും പ്രധാന ഘടകം കൂടിയാണ് നെല്ലിക്ക ഓയില്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

നെല്ലിക്ക ഓയില് തയ്യാറാക്കുന്നത്
നെല്ലിക്ക ഓയില് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഉണങ്ങിയ നെല്ലിക്കയാണ് ആവശ്യമായി വരുന്നത്. ഇത് നല്ലതുപോലെ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നെല്ലിക്ക ഉണങ്ങിയത് ചേര്ക്കുക. ഇതിലെ നീരും പോഷകങ്ങളും എല്ലാം എണ്ണയില് നല്ലതുപോലെ ചേരുന്നത് വരെ ഇളക്കുക. ഇളക്കി നല്ലതുപോലെ നെല്ലിക്ക ഡ്രൈ ആയി കഴിഞ്ഞാല് തീ ഓഫ് ചെയ്യാവുന്നതാണ്. അതിന് ശേഷം ഈ എണ്ണ ശുദ്ധീകരിച്ച് വേര്തിരിച്ച് എടുത്ത് അത് തലയില് തേക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. എണ്ണ തയ്യാറാക്കുന്നതിന് വേണ്ടി വെളിച്ചെണ്ണയോ അല്ലെങ്കില് എള്ള് എണ്ണയോ ഓലീവ് ഓയിലോ ഉപയോഗിക്കാവുന്നതാണ്. ഇത് ഏകദേശം രണ്ട് മണിക്കൂറെങ്കിലും തലയില് തേച്ച് പിടിപ്പിച് ശേഷം വേണം കഴുകിക്കളയുന്നതിന്.

നെല്ലിക്ക ഓയില് മുടിയില് നല്കുന്നത്
നെല്ലിക്ക ഓയില് മുടിയില് നല്കുന്നത് പല വിധത്തിലുള്ള ഗുണങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് ഉത്തേജനം നല്കുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള ഗുണങ്ങള് നെല്ലിക്ക എണ്ണയിലുണ്ട്. ഒരു പഠനമനുസരിച്ച്, മുടിയില് കാണപ്പെടുന്ന പേന് പോലുള്ള പരാന്നഭോജികളെ നശിപ്പിക്കാനും നെല്ലിക്കയെണ്ണ സഹായിക്കുന്നു. നെല്ലിക്കയെണ്ണയില് അടങ്ങിയിട്ടുള്ള പോഷകങ്ങള് ഇവയെല്ലാമാണ്. അമിനോ ആസിഡുകള്, പ്രോട്ടീനുകള്, കാര്ബോഹൈഡ്രേറ്റ്സ്, കാല്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, കരോട്ടിന്, ആല്ക്കലോയിഡുകള്, വിറ്റാമിന് സി, വിറ്റാമിന് എ, പെക്റ്റിന്, പോളിഫെനോള്സ് എന്നിവയാണ്.

മുടിക്ക് നെല്ലിക്കയെണ്ണ നല്കും ഗുണങ്ങള്
മുടിയുടെ ആരോഗ്യത്തിന് നെല്ലിക്കയെണ്ണ നല്കുന്ന ഗുണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മുത്തശ്ശിക്കാലം മുതല് തന്നെ നെല്ലിക്ക ഉപയോഗിക്കുന്നവരാണ് പലരും. എന്നാല് ഇത് നിങ്ങളുടെ മുടിക്കും തലയോട്ടിക്കും നല്കുന്ന യഥാര്ത്ഥ ഗുണങ്ങള് അത്ഭുതപ്പെടുത്തുന്നതാണ്. മുടി വളര്ച്ചയുമായി ബന്ധപ്പെട്ട പോഷകങ്ങള് കൊണ്ട് സമ്പന്നമായതിനാല് ഇത് താരന്, തലയോട്ടിയിലെ ചൊറിച്ചില്, പേന് മറ്റ് അസ്വസ്ഥതകള് എന്നിവയെ ഇല്ലാതാക്കുന്നു. മാത്രമല്ല എണ്ണ ഉല്പാദനം തടയുന്നതിലൂടെ സെബം നിയന്ത്രണത്തിലും സഹായിക്കുന്നു. ഇത് കൂടാതെ നല്കുന്ന ആരോഗ്യ ഗുണങ്ങള് നോക്കാം.

മുടിക്ക് കരുത്ത് നല്കുന്നു
മുടി വളരെ പെട്ടെന്ന് പൊട്ടിപ്പോവുന്നു എന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. എന്നാല് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും മുടിക്ക് കരുത്ത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് ദിവസവും നെല്ലിക്കയെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്, വിറ്റാമിനുകള്, പെക്റ്റിനുകള്, മറ്റ് നിരവധി ധാതുക്കള് തുടങ്ങിയ അവശ്യ പോഷകങ്ങള് നെല്ലിക്കയെണ്ണയില് ഉള്ളത് കൊണ്ട് തന്നെ ഇത് മുടിക്ക് കരുത്ത് വര്ദ്ധിപ്പിക്കുകയും മുടി കൊഴിച്ചിലിന് പരിഹാരം കാണുകയും ചെയ്യുന്നു. ദിവസവും മുടിക്ക് വേണ്ടി നെല്ലിക്കയെണ്ണ ഉപയോഗിക്കാവുന്നതാണ്.

താരനെ പ്രതിരോധിക്കുന്നു
താരന് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും താരനെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്ത്തുന്നതിനും നിങ്ങള്ക്ക് നെല്ലിക്കയെണ്ണ ഉപയോഗിക്കാവുന്നതാണ്. നെല്ലിക്കയെണ്ണയില് ഉള്ള ആന്റി ബാക്ടീരിയല് ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. തലയിലോ താരനെ മാത്രമല്ല പേന്, ഈര് എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു നെല്ലിക്കയെണ്ണ.

വരണ്ട മുടിക്ക് പരിഹാരം
പലരിലും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് ചകിരി പോലുള്ള മുടി. ഇത്തരം മുടി നിങ്ങളില് പല വിധത്തിലുള്ള പ്രശ്നങ്ങളും മുഖക്കുരു പോലുള്ള പ്രതിസന്ധികള്ക്കും കാരണമാകുന്നു. നെല്ലിക്കയെണ്ണയും ഇത്തരത്തില് വരണ്ട മുടിയെ പ്രതിരോധിക്കുന്നതില് മുന്നിട്ട് നില്ക്കുകയാണ്. മുടിക്കും തലയോട്ടിക്കും ആവശ്യമായ ഈര്പ്പം നല്കാന് നെല്ലിക്കയെണ്ണക്ക് സാധിക്കുന്നു. ഇത് മുടിയുടെ വരണ്ടതും പൊട്ടുന്നതുമായ സരണികളെ പോഷിപ്പിക്കുകയും മുടി വളര്ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചില് തടയുന്നു
മുടി കൊഴിച്ചിലാണ് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രധാന പ്രശ്നം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇനി മുതല് നെല്ലിക്കയെണ്ണ ശീലമാക്കാം ഇതിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള് മുടികൊഴിച്ചില് തടയുമെന്ന് ചില പഠനങ്ങള് പറയുന്നു. നിങ്ങളുടെ ചുറ്റുപാടുമുള്ള മലിനീകരണത്തില് നിന്നും ദോഷകരമായ ബാഹ്യ ഘടകങ്ങളില് നിന്ന് മുടിയുടെ ക്യൂട്ടിക്കിളിനെ സംരക്ഷിക്കാന് നെല്ലിക്കയെണ്ണയില് ധാരാളം ആന്റി ഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്.

നരച്ച മുടിക്ക് പരിഹാരം
നരച്ച മുടി പ്രായമാവുന്നതിന്റെ ലക്ഷണമാണ്. എന്നാല് മുടി നരക്കുന്നത് ചെറുപ്പത്തിലാണെങ്കിലോ. അത് അല്പം സീനാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിങ്ങളെ നെല്ലിക്ക ഓയില്. ഇത് നല്ലൊരു പ്രകൃതിദത്ത ഹെയര് കണ്ടീഷണറാണ്, മാത്രമല്ല മുടിയുടെ അറ്റം പിളരുക, മുടി പൊട്ടിപ്പോവുക, കട്ട പിടിക്കുക തുടങ്ങിയ പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന നെല്ലിക്ക ഓയില്. ഇത് നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്നു. ഇനി ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

തലയോട്ടിയില് എണ്ണ പുരട്ടുക
തലയോട്ടിയില് നല്ലതു പോലെ എണ്ണ പുരട്ടുകയാണ് ചെയ്യേണ്ട കാര്യം. ഇത് നല്ലൊരു ഹെയര് കണ്ടീഷണര് ആണെന്ന കാര്യത്തില് സംശയം വേണ്ട. മുടി കഴുകാന് നിങ്ങളുദ്ദേശിക്കുന്ന ദിവസങ്ങളില്നിങ്ങള്ക്ക് ഈ എണ്ണ മുടിയില് പുരട്ടുന്നതിന് ശ്രദ്ധിക്കുക. മുടി കഴുകുന്നതിന് മുമ്പ് മുടി പൂര്ണ്ണമായും വേര്പെടുത്തുന്നത് വരെ ഇത് മുടിയില് ഉണ്ടായിരിക്കണം. ഇത്തരത്തിലും മുടി ഉപയോഗിക്കാവുന്നതാണ്. എണ്ണ ഉപയോഗിക്കുന്നതിന് സാധിക്കാത്തവര്ക്ക് മുടിയില് നെല്ലിക്ക പൊടി വെള്ളത്തില് കലര്ത്തി പേസ്റ്റ് രൂപത്തിലാക്കി മുടിയില് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്കയെണ്ണ മുടിയില് പുരട്ടുന്നത് കൊണ്ട് വലിയ പാര്ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് ഗവേഷണ നിഗമനം. എന്നാല് ഇത് നിങ്ങള് എപ്പോഴും വീട്ടിലുണ്ടാക്കുന്നതിന് ശ്രദ്ധിക്കണം.