For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്പിരിന്‍ ഫേസ് മാസ്‌ക് നിറം വെക്കാന്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. നിറം കുറവ് എന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എങ്ങനെയെങ്കിലും നിറം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് പിന്നീട് എല്ലാവരും തേടുന്നത്. എന്നാല്‍ പലപ്പോഴും ഇത് പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

മരുന്നുകളിലൂടെയും ചില മരുന്ന് ഫേസ്്പാക്കുകളിലൂടെയും നമുക്ക് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ മരുന്നുകള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. ഈ മരുന്നുകള്‍ എല്ലാം തന്നെ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നതാണ്.

<strong>most read: രോമം നീക്കം ചെയ്യാന്‍ ഉപയോഗിക്കും ക്രീമിലെ അപകടം</strong>most read: രോമം നീക്കം ചെയ്യാന്‍ ഉപയോഗിക്കും ക്രീമിലെ അപകടം

സൗന്ദര്യസംരക്ഷണത്തിന് സംശയിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ആസ്പിരിന്‍ ഫേസ്മാസ്‌ക്. ഇത് ഉപയോഗിച്ച് ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകള്‍ക്കും നിറം കുറവെന്ന അവസ്ഥക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം. ഇത് കൂടാതെ ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ആസ്പിരിന്‍ ഫേസ്മാസ്‌ക് നല്‍കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

തയ്യാറാക്കാന്‍ ഇങ്ങനെ

തയ്യാറാക്കാന്‍ ഇങ്ങനെ

ആസ്പിരിന്‍ ഗുളിക ഉപയോഗിച്ചുള്ള ഫേസ്മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ സാധനങ്ങള്‍ ആവശ്യമായി വരും എന്ന് നോക്കാം. അതിനായി രണ്ട് ആസ്പിരിന്‍ ഗുളികയും, അല്‍പം വെള്ളവും, ഒരു ടേബിള്‍ സ്പൂണ്‍ തേനും ആണ് ആവശ്യമുള്ളത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് ആസ്പിരിന്‍ ഫേസ്മാസ്‌ക്. എങ്ങനെയെന്ന് നോക്കാം.

ആസ്പിരിന്‍ മാസ്‌ക്

ആസ്പിരിന്‍ മാസ്‌ക്

ആസ്പിരിന്‍ ഗുളിക പൊടിച്ച് അല്‍പം വെള്ളത്തില്‍ ചാലിയ്ക്കുക. അടുത്തതായി അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് അല്‍പനേരം വെയ്ക്കുക. ഇത്രയും മതി, വളരെ എളുപ്പത്തില്‍ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് ഈ ഫേസ്മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് മുഖത്ത് ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഏത് സൗന്ദര്യ വര്‍ദ്ധക വസ്തുവും ഉപയോഗിക്കും മുന്‍പാണ് ശ്രദ്ധിക്കേണ്ടത്. കാരണം പൂര്‍ണഫലം ലഭിക്കുന്നതിന് വേണ്ടി കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ നമുക്ക് ഇത് ഫലം നല്‍കുകയുള്ളു. അതിനായി ആദ്യം മുഖം വൃത്തിയായി കഴുകി ഈ മാസ്‌ക് മുഖത്ത് തേയ്ക്കുക. പത്ത് മിനിട്ട് നേരം മുഖം പതുക്കെ മസ്സാജ് ചെയ്യുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.ഇത്രയും കൃത്യമായി ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്ന ഫലം എന്ന് പറയുന്നത് അവിശ്വസനീയമായിരിക്കും.

 ഉപയോഗിക്കേണ്ടതെപ്പോള്‍

ഉപയോഗിക്കേണ്ടതെപ്പോള്‍

ഈ ഫേസ്പാക്ക് ഏതൊക്കെ സമയത്തില്‍ ഉപയോഗിക്കണം എന്ന് നോക്കാം. ഇത് ഉപയോഗിക്കേണ്ട സമയത്ത് ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അതിനായി ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യണം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം നിങ്ങളെ തേടിയെത്തും.

മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നു

മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നു

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും മൃതകോശങ്ങളെ. അവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആസ്പിരിന്‍ ഫേസ്പാക്ക്. ചര്‍മ്മത്തിലെ മൃതചര്‍മ്മങ്ങളെ ഇതിലൂടെ നശിപ്പിക്കപ്പെടുന്നു. ഇത് മുഖത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം കാണാന്‍

മുഖക്കുരുവിന് പരിഹാരം കാണാന്‍

മുഖക്കുരു ചില പ്രായക്കാരില്‍ അല്‍പം കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആസ്പിരിന്‍ ഫേസ്പാക്ക്. മുഖക്കുരുവിന് പരിഹാരമാണ് ആസ്പിരിന്‍ ഫേസ്പാക്ക്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് മുഖക്കുരുവിനെ കുറയ്ക്കുന്നു. മാത്രമല്ല ഒരു പാടുപോലുമില്ലാതെ നമുക്ക് മുഖക്കുരുവിനെ പരിഹരിക്കാന്‍ സാധിക്കുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ആസ്പിരിന്‍ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ വരണ്ട ചര്‍മ്മമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

എല്ലാവരുടേയും ചര്‍മ്മത്തിന് ഒരു സ്വാഭാവിക നിറം ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ഇത് മാറ്റാന്‍ ശ്രമിക്കുമ്പോളാണ് അത് അപകടത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് ഈ ഫേസ്പാക്ക് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനാകട്ടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്.

English summary

aspirin face pack for glowing skin

in this article we explain aspirin face pack for glowing skin, check it out
Story first published: Saturday, March 9, 2019, 16:19 [IST]
X
Desktop Bottom Promotion