For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് നിത്യയൗവ്വനം ഈ ഫേസ് പായ്ക്കില്‍....

മുഖത്തിന് നിത്യയൗവ്വനം ഈ ഫേസ് പായ്ക്കില്‍....

|

എത്ര പ്രായമായാലും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാത്ത ചര്‍മത്തോട് , പ്രായം കുറവു തോന്നിപ്പിയ്ക്കുന്നു എന്ന വാക്കുകളോട് താല്‍പര്യമുള്ളവരാണ് നാമെല്ലാവരും. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നു തന്നെ വേണം, പറയാന്‍. പ്രായം തോന്നുന്നില്ലെന്നും പ്രായം കുറവു തോന്നുന്നുവെന്നുമെല്ലാം കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും.

മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴേയുള്ള കറുപ്പ്, രക്തപ്രസാദമില്ലാത്ത വിളറി, വെളുത്ത ചര്‍മം എന്നിവയാണ്.

ചര്‍മത്തിലെ ചുളിവുകള്‍, അയഞ്ഞു തൂങ്ങുന്ന ചര്‍മം എന്നിവ പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ട്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്‌ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കാതിരിയ്ക്കാന്‍ പല ഘടകങ്ങള്‍ ഒരുമിച്ചു വേണം, പ്രവര്‍ത്തിയ്ക്കാന്‍. ഇതില്‍ ഭക്ഷണം മുതല്‍ ചര്‍മ സംരക്ഷണം വരെ പെടുന്നു.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍, ചുളിവുകള്‍ ഒഴിവാക്കാനും മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം നല്‍കുവാന്‍ കൃത്രിമ വഴികളേക്കാള്‍ എന്തു കൊണ്ടു പ്രയോജനം നല്‍കുക പ്രകൃതി ദത്ത വഴികളാണ്. ഇത്തരം പ്രകൃതി ദത്ത വഴികളില്‍ ഇതേ രീതിയില്‍ തന്നെ ഉണ്ടാക്കാവുന്ന ചില പ്രത്യേക ഫേസ് പായ്ക്കുകളും പെടുന്നു. ഇത്തരം ചില ഫേസ് പായ്ക്കുകളെ കുറിച്ചറിയൂ, ചര്‍മത്തിലെ ചുളിവുകള്‍ നീക്കി, ചര്‍മ പ്രശ്‌നങ്ങള്‍ നീക്കി ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ചില പ്രത്യേക പായ്ക്കുകള്‍. ഇവയിലേതെങ്കിലും അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത്, ഇല്ലെങ്കില്‍ ഇവ മാറി മാറി ഉപയോഗിയ്ക്കുന്നത് ചെറുപ്പം നിറഞ്ഞ ചര്‍മം നിങ്ങള്‍ക്കും നല്‍കുന്ന ഒന്നാണ്.

മോര്‌

മോര്‌

ഒരു കപ്പ് മോരെടുക്കുക. പുളിയുള്ളതാണ് നല്ലത്. ഇതില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്‌സ്മീല്‍ ചേര്‍ത്തിളക്കുക. ഓട്‌സ് തണുത്ത ശേഷം വേണം, ചേര്‍ക്കാന്‍. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കു. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്. അടുപ്പിച്ച് അള്‍പനാള്‍ ഉപയോഗിയ്ക്കുക.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ സിലിക അടങ്ങിയതാണ്. ഇതു കൊണ്ടു തന്നെ മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു നല്‍കുന്ന ഒന്നും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്‍കി ചര്‍മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പര്‍ ഗ്രേറ്റ് ചെയ്യുക. ഇഥില്‍ ഒരു മുട്ട വെള്ള, ഒഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്‍പം പുതിന ഇല, അല്‍പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇത ഒരുമിച്ച് അരച്ചെടുക്കുകയും ചെയ്യാം. ഇത് മുഖത്തു പുരട്ടുന്നത് നല്ലതാണ്.

പഴം

പഴം

പഴം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാനും ഏറെ നല്ലതാണിത്. ഇതിലെ വൈറ്റമിന്‍ എ, ഇ എന്നിവയെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതുമാണ്. നല്ല പോലെ പഴുത്ത പഴം ഉടച്ച് ഇതില്‍ അല്‍പം പാല്‍പ്പാട, തേന്‍ എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇളം ചൂടുവെള്ളം കൊണ്ടാണ് കഴുകേണ്ടത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് പ്രായക്കൂറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ഫേസ് പായ്ക്ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ചും തയ്യാറാക്കാം. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇതിനൊപ്പം അല്‍പം ആപ്പിളും ചേര്‍ത്തരച്ചു മുഖത്തിടാം. ഇത് ഉണങ്ങുമ്പോള്‍ തണുത് വെള്ളത്തില്‍ കഴുകാം. പ്രായക്കുറവിന് മാത്രമല്ല, മുഖത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്.

മുട്ട വെള്ള

മുട്ട വെള്ള

മുഖത്തെ ചുളിവുകള്‍ നീക്കാനും ചെറുപ്പമുള്ള ചര്‍മമെന്നു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുട്ട വെള്ള. മുട്ട വെള്ളയില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി ഇതില്‍ അല്‍പം വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ത്തിളക്കുക. ഇതു മുഖത്തു പുരട്ടുന്നതു ഗുണം നല്‍കും. ഇത് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

തൈര്, ഒലീവ് ഓയില്‍

തൈര്, ഒലീവ് ഓയില്‍

തൈര്, ഒലീവ് ഓയില്‍ മാസ്‌കും മുഖത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനും മുഖത്തിന് ചെറുപ്പം നല്‍കാനും ഏറെ നല്ലതാണ്. തൈരിലേയും ഒലീവ് ഓയിലിലേയും ഘടകങ്ങള്‍ മുഖ സൗന്ദര്യത്തിന് മാറ്റേകുന്നവയാണ്. രണ്ടു ടേബിള്‍ സ്പൂണ്‍ തൈരില്‍ നാലഞ്ചു തുള്ളി ഒലീവ് ഓയില്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കി ചേര്‍ത്ത ശേഷം മാത്രം മുഖത്തു പുരട്ടുക. ഇത് 20 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ടു കഴുകാം.

തൈരും ഓറഞ്ച് തൊലിയും

തൈരും ഓറഞ്ച് തൊലിയും

ഇതുപോലെ തന്നെ തൈരും ഓറഞ്ച് തൊലിയും ചേര്‍ത്ത ഫേസ് മാസ്‌കും മുഖത്തിന് നല്ലതാണ്. മുഖത്തിനു ചെറുപ്പവും തിളപ്പവും നിറവുമെല്ലാം നല്‍കാന്‍ ഇതു സഹായിക്കും. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. മുഖം ആദ്യം കഴുകുക. ഈര്‍പ്പം മുഴുവനായും തുടച്ചു കളയരുത്. തൈരില്‍ ഓറഞ്ച് തൊലിയുടെ പൊടി കലക്കി മുഖത്തു പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകാം. ഓറഞ്ചിലെ വൈറ്റമിന്‍ സിയും തൈരിലെ ലാക്ടിക് ആസിഡുമെല്ലാം ഈ ഗുണം നല്‍കുന്നു.

കറുത്ത മുന്തിരിയും തേനും ഗ്ലിസറിനും

കറുത്ത മുന്തിരിയും തേനും ഗ്ലിസറിനും

കറുത്ത മുന്തിരിയും തേനും ഗ്ലിസറിനും കലര്‍ത്തിയ ഫേസ് പായ്ക്കും മുഖത്തിന് ചെറുപ്പം നല്‍കും. കറുത്ത മുന്തിരി ഉടച്ച്, അതായത് പച്ചമുന്തിരി, ഇതില്‍ തേനും ഗ്ലിസറിനും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇതും മുഖത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെളളം കൊണ്ടു കഴുകിക്കളയാം.

Read more about: beauty
English summary

Anti Ageing Anti Wrinkles Natural Face Pack For Youthful Face

Anti Ageing Anti Wrinkles Natural Face Pack For Youthful Face, Read more to know about,
Story first published: Friday, February 8, 2019, 17:43 [IST]
X
Desktop Bottom Promotion