For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവു നീങ്ങി പ്രായം കുറയാന്‍ ഒലീവ്ഓയിലും കടലമാവും

ചുളിവു നീങ്ങി പ്രായം കുറയാന്‍ ഒലീവ്ഓയിലും കടലമാവും

|

എണ്ണകള്‍ പൊതുവേ ആരോഗ്യത്തിനു ദോഷകരമെന്നു പറയുമെങ്കിലും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന അപൂര്‍വം എണ്ണകളുമുണ്ട്. ഇതില്‍ ഒന്നാണ് ഒലീവ് ഓയില്‍. ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ ഈ പ്രത്യേക എണ്ണ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ സഹായകവുമാണ്.

ഒലീവ് ഓയില്‍ ചര്‍മത്തിന് ചേര്‍ന്ന ഏറ്റവും മികച്ച എണ്ണയാണ്. ഇതു കൊണ്ടു പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ചര്‍മത്തിനു നിറം മുതല്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുള്ള ഒന്നു കൂടിയാണ് ഒലീവ് ഓയില്‍.

ഇന്നത്തെ കാലത്ത് അകാല വാര്‍ദ്ധക്യം പലരേയും അലട്ടുന്ന ഒന്നാണ്. മുഖത്തെ ചുളിവുകളാണ് ഇതിനു പ്രധാന കാരണം. പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും.

ഇതല്ലാതെയും ഒരു പിടി കാരണങ്ങളുമുണ്ട്.മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്‌നങ്ങള്‍ മുഖചര്‍മത്തിലെ ചുളിുകള്‍ക്ക് കാരണമാകുന്നുണ്ട്.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വൈറ്റമിന്‍ ഇ ഓയില്‍ ഏറെ അത്യാവശ്യമാണ്. ഒലീവ് ഒായില്‍ വൈറ്റമിന്‍ ഇ അടങ്ങിയ ഒരു എണ്ണയാണ്. ഇതാണ് ചര്‍മത്തിന് ചുളിവുകള്‍ നീക്കി ചെറുപ്പം നല്‍കാന്‍ സഹായിക്കുന്നത്.

ബ്രഹ്മി ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരം ചെറുപ്പംബ്രഹ്മി ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരം ചെറുപ്പം

ഏതെല്ലാം വിധത്തിലാണ് ഒലീവ് ഓയില്‍ മുഖചര്‍മത്തിന് ഗുണകരമാകുന്നതെന്നറിയൂ, ഏതെല്ലാം വിധത്തിലാണ് ഒലീവ് ഓയില്‍ മുഖചര്‍മത്തിന് ഗുണകരമാകുന്നതെന്നറിയൂ, എങ്ങിനെ ഉപയോഗിച്ചാലാണ് ഇത് മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നതെന്നറിയൂ,

ഒലീവ് ഓയിലിനൊപ്പം ഓട്‌സും മുട്ട വെള്ളയും

ഒലീവ് ഓയിലിനൊപ്പം ഓട്‌സും മുട്ട വെള്ളയും

ഒലീവ് ഓയിലിനൊപ്പം ഓട്‌സും മുട്ട വെള്ളയും ചേര്‍ത്താന്‍ മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കും. അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. ഇത് മുഖത്തിന് നിറം നല്‍കാനും സഹായിക്കുന്ന ഒന്നാണ്.

പാല്‍പ്പാടയും തക്കാളി നീരും

പാല്‍പ്പാടയും തക്കാളി നീരും

പാല്‍പ്പാടയും തക്കാളി നീരും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നവയാണ്. പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം

തേനും ഗ്ലിസറിനും

തേനും ഗ്ലിസറിനും

തേനും ഗ്ലിസറിനും ഒലീവ് ഓയിലിനൊപ്പം ചേര്‍ക്കുന്നതും ഏറെ ഗുണകരമാണ്.തേനും ഗ്ലിസറിനുമെല്ലാം മുഖത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

പാലും തേനും ഒലീവ് ഓയിലും മുട്ട വെളളയും

പാലും തേനും ഒലീവ് ഓയിലും മുട്ട വെളളയും

പാലും തേനും ഒലീവ് ഓയിലും മുട്ട വെളളയും കലര്‍ത്തിയ മിശ്രിതമാണ് മറ്റൊന്ന്. 1 മുട്ട വെള്ള, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. ഇത് 30 മിനിറ്റു കഴിഞ്ഞ് ഇളംചൂടുവെള്ളം കൊണ്ടു കഴുകുക.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ഓയില്‍ വാങ്ങുവാന്‍ ലഭിയ്ക്കും. ഇതിനൊപ്പം ഒലീവ് ഓയില്‍ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയിലിന് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ കഴിവുള്ളതിനാല്‍ ഇതും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

കറ്റാര്‍ വാഴയും ഒലീവ് ഓയിലും

കറ്റാര്‍ വാഴയും ഒലീവ് ഓയിലും

കറ്റാര്‍ വാഴയും ഒലീവ് ഓയിലും കലര്‍ത്തിയ മിശ്രിതമാണ് മറ്റൊന്ന്. ഇവ രണ്ടും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു മുഖചര്‍മത്തിലെ ചുളിവുകള്‍ക്കു പരിഹാരമാണ്. ഇത് അല്‍പകാലം അടുപ്പിച്ചു ചെയ്യാം. കറ്റാര്‍ വാഴയും വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്.

ഒലീവ് ഓയിലിനൊപ്പം നാരങ്ങ

ഒലീവ് ഓയിലിനൊപ്പം നാരങ്ങ

ഒലീവ് ഓയിലിനൊപ്പം നാരങ്ങനീരു കലര്‍ത്തിയാലും ഗുണം ലഭിയ്ക്കും. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ മൂന്നാലു ദിവസം അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക.

കടലമാവും ഒലീവ് ഓയിലും

കടലമാവും ഒലീവ് ഓയിലും

കടലമാവും ഒലീവ് ഓയിലും കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ്‍ കടലമാവ്, ഒലീവ് ഓയില്‍, പനിനീര് എന്നില കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ 2 ദിവസമെങ്കിലും ചെയ്യുക.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ തനിയെയും ഇതിനായി ഉപയോഗിയ്ക്കാം. ഒലീവ് ഓയില്‍ അല്‍പമെടുത്തു മുഖത്ത് മസാജ് ചെയ്യുക. ഇത് രാത്രി സമയത്തു ചെയ്യുന്നതാണ് നല്ലത്. ഇത് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്കു മുറുക്കം നല്‍കുന്നു. ഇതിലെ ഈര്‍പ്പമാണ് ഇതിനു സഹായിക്കുന്നത്. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്താല്‍ ഗുണം ലഭിയ്ക്കും.

English summary

Olive Oil Remedy For Anti Wrinkle Skin

Olive Oil Remedy For Anti Wrinkle Skin, Read more to know about,
Story first published: Thursday, January 3, 2019, 11:31 [IST]
X
Desktop Bottom Promotion