For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള ചര്‍മ്മത്തിനായി ചില രാത്രികാല ശീലങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിനായി ചില രാത്രികാല ശീലങ്ങള്‍ പിന്തുടരേണ്ടത്‌ ആവശ്യമാണ്‌

By Archana V
|

നമ്മുടെ ചര്‍മ്മത്തെ പൊടി, അഴുക്ക്‌, ചെളി, പുക, മഞ്ഞ്‌, സൂര്യന്റെ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തുടങ്ങി നിരവധി ഹാനികരമായ കാര്യങ്ങള്‍ എപ്പോഴും ബാധിക്കാറുണ്ട്‌. ഈ ഘടകങ്ങളെല്ലാം ചര്‍മ്മം നശിക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടാനും കാരണമാകും. തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ സ്വയം ശ്രദ്ധിക്കാനും പരിചരിക്കാനും നമുക്ക്‌ പലപ്പോഴും സമയം ലഭിക്കാറില്ല.

വീട്ടിലെത്തി പണികള്‍ കഴിഞ്ഞാലുടന്‍ കിടന്നുറങ്ങാനാണ്‌ തോന്നുക. എന്നാല്‍, രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷത്തോടെ കാണപ്പെടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ അതോ മേക്ക്‌അപ്പ്‌ എല്ലാം മുഖത്ത്‌ പടര്‍ന്ന്‌ പ്രേതത്തെപ്പോലെ കാണപ്പെടാനോ?

കൈയ്യും കാലും വെളുക്കാന്‍ ഒരാഴ്ചകൈയ്യും കാലും വെളുക്കാന്‍ ഒരാഴ്ച

ചര്‍മ്മ സംരക്ഷണത്തിനായി ചില രാത്രികാല ശീലങ്ങള്‍ പിന്തുടരേണ്ടത്‌ ആവശ്യമാണ്‌. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്‌ ജലാംശം നല്‍കി പുതുജീവന്‍ നല്‍കാനും ഇതാവശ്യമാണ്‌. താഴെ പറയുന്ന രാത്രികാല ശീലങ്ങള്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. കിടക്കുന്നതിന്‌ മുമ്പ്‌ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌, ഇത്‌ ചെയ്യാന്‍ അധികം സമയം ആവശ്യമായി വരില്ല.

മേക്‌അപ്‌ നീക്കം ചെയ്യുക

മേക്‌അപ്‌ നീക്കം ചെയ്യുക

നിലവാരമുള്ള മേക്‌അപ്‌ ക്ലീനര്‍ ഉപയോഗിച്ച്‌ മുഖത്തെ മേക്‌അപ്പുകള്‍ നീക്കം ചെയ്യുക. അതിന്‌ ശേഷം ആല്‍ക്കഹോള്‍ ഇല്ലാത്ത ടോണര്‍ ചര്‍മ്മത്തില്‍ പുരട്ടുക. മുഖത്തെ അമിതമായ എണ്ണമയവും അഴുക്കും നീക്കം ചെയ്‌ത്‌ പിഎച്ച്‌ നില സന്തുലിതമാക്കാന്‍ ഇത്‌ സഹായിക്കും. അല്‍പം പഞ്ഞി ഉപയോഗിച്ച്‌ മുഖത്തും കഴുത്തിലും ടോണര്‍ പുരട്ടുക.

ഫേസ്‌ ക്ലീന്‍സര്‍ ഉപയോഗിക്കുക

ഫേസ്‌ ക്ലീന്‍സര്‍ ഉപയോഗിക്കുക

മേക്‌അപ്പ്‌ നീക്കം ചെയ്‌തതിന്‌ ശേഷം ഫേസ്‌ക്ലീന്‍സര്‍ ഉപയോഗിച്ച്‌ മുഖം കഴുകുക. ചര്‍മ്മത്തില്‍ ഫേസ്‌ക്ലീന്‍സര്‍ പുരട്ടി തടവുക. ചര്‍മ്മത്തിലെ അമിത എണ്ണമയവും ചെളിയും നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. ചെറു ചൂട്‌ വെള്ളത്തില്‍ ഇത്‌ കഴുകി കളയുക. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാനും ബാക്ടീരിയയും അഴുക്കും പുറത്തു പോകാനും ചൂട്‌ വെള്ളം സഹായിക്കും.

മൃതകോശങ്ങള്‍ നീക്കം ചെയ്യുക

മൃതകോശങ്ങള്‍ നീക്കം ചെയ്യുക

മൃതകോശങ്ങള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മത്തിന്‌ പുതുജീവന്‍ നല്‍കുകയാണ്‌ അടുത്തതായി വേണ്ടത്‌. വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതോ പുറത്തു നിന്നും വാങ്ങുന്നതോ ആയ സ്‌ക്രബര്‍ ഇതിനായി ഉപയോഗിക്കാം. ചര്‍മ്മത്തിന്‌ ഇണങ്ങുന്ന സ്‌ക്രബര്‍ ഉപയോഗിച്ച്‌ മുഖത്ത്‌ സാവധാനം തടവുക, പ്രത്യേകിച്ച്‌ കവിളുകളിലും മൂക്കിലും. മൃതകോശങ്ങള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാക്കാന്‍ ഇത്‌ സഹായിക്കും. എല്ലാ ദിവസവും മുഖം സ്‌ക്രബ്‌ ചെയ്യുന്നത്‌ ഒഴിവാക്കുക. ചര്‍മ്മം വരണ്ടു പോകുന്നതിനും നേര്‍ത്ത്‌ പോകുന്നതിനും ഇത്‌ കാരണമായേക്കും. ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം ഇത്‌ ചെയ്യുന്നതാണ്‌ ഉചിതം.

ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുക

ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുക

മുഖം വൃത്തിയാക്കി മൃതകോശങ്ങള്‍ നീക്കം ചെയ്‌തു കഴിഞ്ഞാല്‍ ഉടന്‍ ചര്‍മ്മത്തിന്‌ നനവ്‌ നല്‍കേണ്ടത്‌ ആവശ്യമാണ്‌. മോയ്‌സ്‌ച്യുറൈസിങ്‌ ലോഷനുകള്‍ ചര്‍മ്മത്തിന്‌ നനവ്‌ നല്‍കാന്‍ സഹായിക്കും. മുഖം കഴുകുമ്പോള്‍ മോക്‌അപ്പ്‌ , അഴുക്ക്‌ എന്നിവയ്‌ക്ക്‌ ഒപ്പം ചര്‍മ്മത്തിലെ സുഗന്ധ തൈലങ്ങളും ഒഴുകി പോവുകയും ചര്‍മ്മം വരണ്ടു പോകാന്‍ കാരണമാവുകയും ചെയ്യും.

മോയ്‌സ്‌ച്യുറൈസര്‍

മോയ്‌സ്‌ച്യുറൈസര്‍

ഗുണനിലവാരമുള്ള മോയ്‌സ്‌ച്യുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ജലാംശം അടങ്ങിയ മോയ്‌ച്യുറൈസര്‍ തിരഞ്ഞെടുക്കുക. കൈമുട്ട്‌, കാല്‍മുട്ട്‌, ഉപ്പൂറ്റി, കൈകള്‍, പാദങ്ങള്‍ എന്നിവ മോയ്‌സ്‌ച്യുറൈസ്‌ ചെയ്യാന്‍ മറക്കരുത്‌. രാത്രിയില്‍ ഈ ഭാഗങ്ങള്‍ വരണ്ട്‌ പോകാന്‍ സാധ്യത കൂടുതലാണ്‌.

ഐ ക്രീം പുരട്ടുക

ഐ ക്രീം പുരട്ടുക

കണ്ണിന്‌ ചുറ്റും എണ്ണ ഗ്രന്ഥികള്‍ ഒന്നും ഇല്ലാത്തതിനാല്‍ കണ്ണിന്‌ ചുറ്റും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്‌. അധികം സമ്മര്‍ദ്ദം ചെലുത്താതെ ഐ ക്രീം കണ്ണിന്‌ ചുറ്റും സാവധാനം പുരട്ടുക. തടവുമ്പോള്‍ ചര്‍മ്മം വലിയാതെ സൂക്ഷിക്കണം. കണ്ണിന്‌ ചുറ്റും കറുപ്പും തടിപ്പും വരാതിരിക്കാന്‍ ഐക്രീം സഹായിക്കും. കണ്ണിന്‌ ചുറ്റുമുള്ള നേര്‍ത്ത ചര്‍മ്മത്തിന്‌ നനവ്‌ നല്‍കാന്‍ ഇത്‌ സഹായിക്കും.

ചുണ്ടിന്‌ നനവ്‌ നല്‍കുക

ചുണ്ടിന്‌ നനവ്‌ നല്‍കുക

രാത്രിയില്‍ ചുണ്ടുകള്‍ വരണ്ട്‌ പൊട്ടാന്‍ സാധ്യത ഉണ്ട്‌. നനവ്‌ നിലനിര്‍ത്തുന്നതിന്‌ ചെറു ചൂടുവെള്ളത്തില്‍ ചുണ്ടുകള്‍ കഴുകി വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച്‌ തുടയ്‌ക്കുക. ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ ചുണ്ടില്‍ സ്‌ക്രബ്‌ ചെയ്യാം. മൃത കോശങ്ങള്‍ നീക്കം ചെയ്‌ത്‌ ചുണ്ട്‌ മൃദുലവും മയമുള്ളതുമാക്കാന്‍ ഇത്‌ സഹായിക്കും.

ചുണ്ട്‌ സ്‌ക്രബ്‌ ചെയ്യുമ്പോള്‍

ചുണ്ട്‌ സ്‌ക്രബ്‌ ചെയ്യുമ്പോള്‍

ചുണ്ട്‌ സ്‌ക്രബ്‌ ചെയ്യുമ്പോള്‍ അധികം സമ്മര്‍ദ്ദം ചെലുത്തരുത്‌. ഒരിക്കല്‍ ചെയ്‌തു കഴിഞ്ഞാല്‍ ഉടന്‍ ചുണ്ടില്‍ ലിപ്‌ ബാം പുരട്ടുക. ചുണ്ട്‌ നന്നായി വരണ്ടതാണെങ്കില്‍ ലിപ്‌ ബാം നന്നായി പുരട്ടുക. ചര്‍മ്മത്തെ പോഷിപ്പിച്ച്‌ മൃദുലവും മിനുസവുമാക്കാന്‍ ഇത്‌ സഹായിക്കും.

English summary

Night-time Skin Care Routine For Healthy And Clear Skin

It is very important to follow a night-time skin care routine because this will help improve your skin tone, remove dead cells from your skin, and hydrate and rejuvenate your skin.
X
Desktop Bottom Promotion