For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരപ്പന് നിമിഷ പരിഹാരം ഇതാ അടുക്കളയില്‍

പലരും കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയയ്‌ക്കൊപ്പമാണ് കരപ്പനെന്ന അസുഖത്തേയും കണക്കാക്കുന്നത്

By Anjaly Ts
|

പലരും കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയയ്‌ക്കൊപ്പമാണ് കരപ്പനെന്ന അസുഖത്തേയും കണക്കാക്കുന്നത്. അലര്‍ജിയായി തുടങ്ങി ചൊറിച്ചില്‍ മൂര്‍ച്ഛിച്ച് വൃണത്തിലേക്കെത്തുന്ന കരപ്പനിലൂടെ കടന്നു പോയിട്ടാകും മിക്കവരുടേയും കുട്ടിക്കാലം. വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ അന്ന് വന്നുപെട്ട ആ വ്രണവും വ്രണത്തിനുള്ളിലെ ചൊറിച്ചിലുമെല്ലാം കട്ട നൊസ്റ്റിലേക്ക് വഴിമാറും. കുട്ടിക്കാലത്ത് മാത്രം വരുന്ന, കുട്ടികളില്‍ മാത്രം വരുന്ന രോഗമാണ് ഇതെന്നല്ലെട്ടോ പറഞ്ഞു വരുന്നത്.

സാധ്യത കൂടുതലും കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരേയും ഇത് പിടികൂടാം. കയ്യിലും കാലിലും, കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ചര്‍മം വരണ്ട് ചുവന്ന നിറത്തിലേക്കാകുന്നു. അസഹനീയമായ ചൊറിച്ചിലും. ചൊറിച്ചില്‍ സഹിക്കവയ്യാതെ അവിടം ചൊറിയുകയാണെങ്കില്‍ പിന്നെ പൊട്ടി വൃണമാകും. വ്രണാവസ്ഥയിലെത്തിയാല്‍ പിന്നെ തനിയെ വന്നത് തനിയെ പോകും എന്ന തത്വവും മുറുകെ പിടിച്ചിരിക്കരുത്. ത്വക്ക് രോഗ വിദ്ഗധന്റെ സഹായം തേടുകയാണ് പിന്നെയുള്ള വഴി.

അലര്‍ജിയാണ് പലപ്പോഴും ഈ കരപ്പനിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞല്ലോ. എങ്ങിനെയാണ് ഈ അലര്‍ജി ഉണ്ടാകുന്നത്? ഡിറ്റര്‍ജന്റുകള്‍, സോപ്പ്, അല്ലെങ്കില്‍ സമാനമായ ഘടകങ്ങള്‍ കൂടുതലളവില്‍ ചര്‍മത്തിലെത്തുകയും, നമ്മുടെ രോഗപ്രതിരോധ വ്യൂഹം(Immune System) ഇതിനെതിരെ അമിതമായി പ്രതികരിക്കുകയും ചെയ്യുമ്പോള്‍ കരപ്പനിലേക്ക് അതെത്തിപ്പെടുന്നു.

എത്ര വലിയ മുടി കൊഴിച്ചിലും മാറ്റും ഒരാഴ്ച കൊണ്ട്‌എത്ര വലിയ മുടി കൊഴിച്ചിലും മാറ്റും ഒരാഴ്ച കൊണ്ട്‌

അത് മാത്രമല്ല, സമ്മര്‍ദ്ദവം കരപ്പന്‍ വരുന്നതിന് കാരണമാകാറുണ്ട്. വരണ്ട ചര്‍മത്തിനൊപ്പം വരണ്ട കാലാവസ്ഥ കൂടിയാവുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ആദ്യത്ത് സ്റ്റേജിലാണ് നിങ്ങള്‍ എത്തിയിരിക്കുന്നത് എങ്കില്‍ പെട്ടെന്ന് സുഖപ്പെടാന്‍ ചില വഴികളുണ്ട്. ഒരാഴ്ച കൊണ്ട് തന്നെ സുഖപ്പെടുകയും ചെയ്യും. വഴികളില്‍ ചിലത് ഇതാ;

 ഇന്തുപ്പ്

ഇന്തുപ്പ്

ഇന്തുപ്പ് എന്തിനാണെന്നല്ലേ? നിങ്ങളുടെ ശരീരത്തിനാവശ്യമായ മഗ്നേഷ്യം ഈ ഇന്തുപ്പില്‍ നിന്നും ലഭിക്കും. നേരിയ ചൂടുവെള്ളത്തില്‍ ഉപ്പിടുക. നേരിയ ചൂടു മാത്രമാണെന്ന് ഉറപ്പു വരുത്തണേ. ചൂടു കൂടിയ വെള്ളം നിങ്ങളുടെ ചര്‍മത്തെ വീണ്ടും അസ്വസ്ഥപ്പെടുത്തും. ഉപ്പ് ലയിപ്പിച്ച വെള്ളം ചര്‍മ്മത്തിലൊഴിച്ച് കഴുകുക. അര മണിക്കൂര്‍ ഇത് തുടരണം.

 ടീ ബാഗ്

ടീ ബാഗ്

ചര്‍മത്തെ സംരക്ഷിക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക എന്നിങ്ങനെയുള്ള ചുമതലകള്‍ നിറവേറ്റാന്‍ ശക്തമാണ് ചമോമൈല്‍ ചായ. കരപ്പനും ഇത് ഉപയോഗിക്കാം. കുളിക്കാനുള്ള വെള്ളത്തില്‍ ഒരു അഞ്ച് ബാഗ് ചമോമൈല്‍ ടീ ബാഗ് ഇടുക. നേരിയ ചൂടുള്ള വെള്ളമായിരിക്കണം. ഈ വെള്ളമുപയോഗിച്ച് കുളിക്കുക. അര മണിക്കൂറാണ് സമയം എന്നത് മറക്കേണ്ട.

വിറ്റാമിന് ഇ ഓയില്‍

വിറ്റാമിന് ഇ ഓയില്‍

ചൊറിച്ചില്‍ കുറയ്ക്കാനും, വ്രണങ്ങള്‍ രൂപപ്പെടുന്നത് ഒഴിവാക്കാനും വിറ്റാമിന്‍ ഇ ഓയില്‍ സഹായിക്കും. ഇത് ശരീരത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതിലൂടെ വേഗത്തില്‍ സുഖപ്പെടാം. അതിനായി വിറ്റാമിന്‍ ഇ ഗുളിക മുറിക്കുക. അതിനുള്ളില്‍ ഓയില്‍ പുറത്തേക്കെടുത്ത് കാര്യം സാധിക്കാം.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

കീടാണുക്കളെ തുരത്താനും, അലര്‍ജി മൂര്‍ച്ഛിക്കാതിരിക്കാനും ടീ ട്രീ ഓയില്‍ സഹായിക്കും. ഒലിവ് ഓയിലോ സമാനമായ മറ്റ് പദാര്‍ഥത്തിന്റോ ഒപ്പം ചേര്‍ന്ന് ടീ ട്രീ ഓയില്‍ കരപ്പന്‍ പിടിപെട്ട ഭാഗത്ത് പുരട്ടാം. ചൊറിച്ചിലിനെ ഇത് ഫലപ്രദമായി പ്രതിരോധിക്കും.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ചൊറിച്ചില്‍ മൂലം പൊട്ടി തുടങ്ങിയേക്കാവുന്ന ശരീര ഭാഗങ്ങളില്‍ ആപ്പിളില്‍ നിന്നുമുണ്ടാക്കുന്ന വിനാഗിരി ഉപയോഗിക്കാം. പഞ്ഞിയില്‍ മുക്കി നേരിട്ടു തന്നെ പ്രശ്‌നബാധിതമായ ഭാഗങ്ങളില്‍ ഇത് പുരട്ടാം. ഒരു അംശം വിനാഗരിക്ക് രണ്ട് അംശം വെള്ളം എന്ന അനുപാതത്തില്‍ എടുത്താല്‍ കൂടുതല്‍ നല്ലത്‌. ഒരു കാര്യം മറക്കേണ്ട, ഈ വിനാഗിരി ചോരയൊലിക്കുന്നതോ, പൊട്ടിയിരിക്കുന്നതോ ആയ ഭാഗത്ത് ഉപയോഗിക്കരുത്. അത് നിങ്ങളുടെ ചര്‍മത്തെ വീണ്ടും അസ്വസ്ഥമാക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒമേഗ ഫാറ്റി ആസിഡില്‍ നിറഞ്ഞ ഓലീവ് ഓയിലിന്റെ നാച്ചുറല്‍ ഗുണങ്ങള്‍ കരപ്പനെ തുരുത്തുന്നതിനായി നമുക്ക് ഉപയോഗിക്കാം. വരണ്ട ചര്‍മത്തില്‍ നിന്നും വ്രണങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്നും ഒലീവ് ഓയില്‍ പുരട്ടുന്നതിലൂടെ രക്ഷ നേടാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

വ്രണാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനെ തടയാന്‍ ശക്തമാണ് നമ്മുടെ കറ്റാര്‍വാഴ. അലോവേര ജെല്‍ ചര്‍മത്തെ തണുപ്പിക്കുന്നു. വരണ്ട ചര്‍മത്തെ ഇത് ചൂടുപിടിപ്പിക്കുന്നതോടെ കരപ്പനും പറയും ബൈബൈ.

 അപ്പക്കാരം

അപ്പക്കാരം

കരപ്പനെ പെട്ടെന്നങ്ങ് ഓടിക്കണമെന്നാണല്ലേ ഇതാണ് എളുപ്പവഴി, അപ്പക്കാരം ഉപയോഗിച്ചുള്ള വഴി. അപ്പക്കാരം വെള്ളത്തില്‍ ലയിപ്പിക്കുക. ഈറനുള്ള തുണി ഉപയോഗിച്ച് കരപ്പന്‍ വന്ന ഭാഗങ്ങളില്‍ ഈ ലായനിയില്‍ മുക്കി തുടയ്ക്കുക.

 തേങ്ങാവെള്ളവും ലെവാന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും

തേങ്ങാവെള്ളവും ലെവാന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും

കരപ്പനില്‍ നിന്നും മുക്തി തേടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലുണ്ട് ലെവാന്‍ഡര്‍ എസന്‍ഷ്യല്‍ ഓയില്‍. തേങ്ങാ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് ഉപയോഗിക്കാം. വരണ്ട ചര്‍മ്മത്തെ തണുപ്പിക്കുന്നതിന് പുറമെ ഇതിന്റെ സുഗന്ധം സമ്മര്‍ദ്ദത്തില്‍ നിന്നു നിങ്ങളെ മോചിപ്പിക്കുന്നു. സുഗമായി ഉറങ്ങുന്നതിനും ഇത് മതിയാവും.

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

ചൊറിഞ്ഞു ചൊറിഞ്ഞു വശംകെട്ട് ഇരിക്കേണ്ട കാര്യമില്ല. സാങ്കേതിക വിദ്യ വളര്‍ന്നത് കരപ്പനെ നേരിടാനും കൂടിയാണ്. ചൊറിച്ചിലിനും ചൊറിഞ്ഞു പൊട്ടലിനുമെല്ലാം കോള്‍ഡ് കംപ്രസ് ഉപയോഗിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. ഒരു കാര്യം ശ്രദ്ധിക്കണേ, ചൊറിഞ്ഞു പൊട്ടിയ വരണ്ട ഭാഗങ്ങളില്‍ മാത്രമേ ഇത് ഉപയോഗിക്കാവു.

English summary

How To Get Fast Relief From Eczema

If one is suffering from eczema, the skin on this area gets red and dry, and severely itchy. But there are certain home remedies that will help you get rid of eczema quickly.
Story first published: Thursday, February 15, 2018, 17:15 [IST]
X
Desktop Bottom Promotion