For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത കുത്ത് പാരമ്പര്യമല്ല, മാറ്റാന്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തെ കറുത്ത കുത്തുകള്‍. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പലരും കയറിയിറങ്ങുന്നത് ബ്യൂട്ടി പാര്‍ലറില്‍ ആണ്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് പിന്നീട് ചര്‍മ്മത്തെ ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളും ഇതോടൊപ്പം നോക്കാം. മുഖത്ത് ചെറിയ ചെറിയ കറുത്ത കുത്തുകള്‍ പല വിധത്തില്‍ ചര്‍മ്മത്തെ ബാധിക്കുന്നു. എന്നാല്‍ ഇതിന് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്.

സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ എന്നും പ്രശ്നമായി നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഈ കറുത്ത പുള്ളികളും കുത്തുകളും എല്ലാം. അതുകൊണ്ട് തന്നെ ഇതിനെ വേരോടെ പരിഹരിയ്ക്കുക എന്നത് തന്നെയായിരിക്കും എല്ലാവരുടേയും ആവശ്യം. ഇത്തരത്തിലുണ്ടാവുന്ന കറുത്ത കുത്തുകള്‍ മുഖത്ത് വ്യാപിക്കുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം കുത്തുകളില്‍ ചിലത് അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇവയില്‍ പലതും മറ്റു സ്ഥലങ്ങളിലേക്കും കൂടി വ്യാപിക്കുന്ന ഇനത്തില്‍ പെട്ടതാണ്.

തക്കാളി നീര്

തക്കാളി നീര്

സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്. ഇത് ആരോഗ്യസംരക്ഷണത്തിനും വളരെ ഉത്തമമാണ്. എന്നാല്‍ മുഖത്തെ കറുത്ത കുത്തിന് പരിഹാരം കാണുന്നതിന് തക്കാളി നീര് എന്തുകൊണ്ടും നല്ലതാണ്. തക്കാളി നീര് നല്ലൊരു ആസ്ട്രിജന്റ് ആണ്. തക്കാളി നീര് അല്‍പം തേനില്‍ മിക്സ് ചെയ്ത് മുഖത്ത് കിടക്കാന്‍ നേരം തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

വെള്ളരിയ്ക്ക നീര്

വെള്ളരിയ്ക്ക നീര്

വെള്ളരിയ്ക്ക നീരു കൊണ്ട് മുഖത്തിന്റെ നിറവും വര്‍ദ്ധിപ്പിക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. രണ്ട് ടീസ്പൂണ്‍ വെള്ളരിയ്ക്ക ജ്യൂസ്, മൂന്ന് ടീസ്പൂണ്‍ ഗോതമ്പ് പൊടി അല്‍പം തുളസിയില അരച്ചത് എന്നിവ മൂന്നും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ കറുത്ത കുത്തിന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് മികച്ച മാര്‍ഗ്ഗമാണ് ഇത്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു നാരങ്ങയുടെ പകുതിയും ചേര്‍ന്നാല്‍ ഈ കറുത്ത കുത്തുകള്‍ മാറ്റാനുള്ള മരുന്നായി. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ അല്‍പം നീരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് കറുത്ത കുത്തുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ചന്ദനപ്പൊടി

ചന്ദനപ്പൊടി

സൗന്ദര്യസംരക്ഷണത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത കുത്തുകളും ഇല്ലാതാക്കാന്‍സഹായിക്കുന്നു ചന്ദനപ്പൊടി. ഇത് പെട്ടെന്ന് തന്നെ മുഖത്തെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ചന്ദനപ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ ആര്യവേപ്പിന്റെ ഇല പൊടിച്ചതും അല്‍പം റോസ് വാട്ടറില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഏഴ് ദിവസം ഇത് തുടര്‍ന്നാല്‍ മുഖത്തിന് തിളക്കവും മുഖത്തെ കറുത്ത കുത്തുകള്‍ക്ക് മാറ്റവും വരും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന് ഒലീവ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു ഏത് സൗന്ദര്യ പ്രശ്‌നത്തിനും. ഒലീവ് ഓയില്‍ എന്നും സൗന്ദര്യസംരക്ഷണത്തിന് മുന്‍പിലാണ്. ഒലീവ് ഓയില്‍ തുല്യ അളവില്‍ വെള്ളരിയ്ക്ക നീരുമായി മിക്സ് ചെയ്ത് രാത്രി മുഖത്ത് തേച്ച് കിടക്കുക. നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം രാവിലെ കഴുകിക്കളയാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തൈര്

തൈര്

തൈര് നല്ലൊരു ആസ്ട്രിജന്റ് ആണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ആദ്യം മുഖത്തിട്ടത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും തേച്ച് പിടിപ്പിക്കണം. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്താല്‍ മതി. ഇത് മുഖത്തിന്റെ തിളക്കം വീണ്ടെടുക്കുകയും കറുത്ത കുത്തുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

home remedies to remove black spot on face

Here are some home remedies to remove black spot on face, read on.
Story first published: Thursday, July 5, 2018, 21:15 [IST]
X
Desktop Bottom Promotion