For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള ചര്‍മ്മത്തിന്‌ ചില വേനല്‍ക്കാല മുഖലേപനങ്ങള്‍

ഇന്ന്‌ ചര്‍മ്മ സംരക്ഷണ മാര്‍ഗങ്ങളിലേറെയും ചിലവേറിയതാണ്‌.വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം.

By Archana V
|

വേനല്‍ക്കാലം ഇങ്ങെത്തി കഴിഞ്ഞു.പകല്‍ സമയം ചൂട്‌ വളരെ കൂടുതലാണിപ്പോള്‍. വീടിന്‌ പുറത്തിറങ്ങുന്ന നിമിഷം മുതല്‍ വിയര്‍പ്പില്‍ മുങ്ങാന്‍ തുടങ്ങും. വീടിനകത്തും അവസ്ഥ മറിച്ചല്ല. എല്ലാത്തരം ചര്‍മ്മ രോഗങ്ങളും പ്രകടമാകുന്ന സമയമാണിത്‌. പ്രത്യേകിച്ച്‌ എണ്ണമയമുള്ള ചര്‍മ്മവും മുഖക്കുരുവിന്‌ സാധ്യതയുള്ള ചര്‍മ്മവും ഉള്ളവര്‍ സൂക്ഷിക്കണം.

face

വേനല്‍കാലത്ത്‌ ചര്‍മ്മത്തിലെ എണ്ണമയം അമിതമാവാന്‍ സാധ്യത കൂടുതലാണ്‌. ഇതോടൊപ്പം വിയര്‍പ്പും പൊടിയും കൂടി ചേരുന്നതോടെ മുഖക്കുരുവും മറ്റ്‌ ചര്‍മ്മ രോഗങ്ങളും വരും എന്ന കാര്യം ഉറപ്പാണ്‌. ഇന്ന്‌ ചര്‍മ്മ സംരക്ഷണ മാര്‍ഗങ്ങളിലേറെയും ചിലവേറിയതാണ്‌.അതിനാല്‍ ഇത്തവണ വീട്ടില്‍ തന്നെ പരിഹാര കണ്ടെത്താം. വേനല്‍ക്കാലത്ത്‌ എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്കായി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന മുഖലേപനങ്ങള്‍ നിരവധിയാണ്‌.

വളരെ പെട്ടെന്ന്‌ കിട്ടുന്ന ചേരുവകള്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ ഉണ്ടാക്കാം ഇവയെല്ലാം. ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ ഈ മുഖലേപനങ്ങള്‍ സഹായിക്കും

എണ്ണമയമുള്ള ചര്‍മ്മത്തിന്‌ ചില വേനല്‍ക്കാല മുഖലേപനങ്ങള്‍

വേപ്പ്‌, റോസ്‌ വാട്ടര്‍, ഓറഞ്ച്‌ മുഖലേപനം

വേപ്പ്‌, റോസ്‌ വാട്ടര്‍, ഓറഞ്ച്‌ മുഖലേപനം

ആവശ്യമായ ചേരുവകള്‍

വേപ്പ്‌

ഓറഞ്ച്‌

ചന്ദനം

മുള്‍ട്ടാണി മിട്ടി

തേന്‍

നാരങ്ങ നീര്‌

റോസ്‌ വാട്ടര്‍

എങ്ങനെ തയ്യാറാക്കാം?

വേപ്പ്‌, ഓറഞ്ച്‌, ചന്ദനം , മുള്‍ട്ടാണി മിട്ടി എന്നിവ ഒരേഅളവില്‍ എടുത്ത്‌ പൊടിക്കുക. ആയുര്‍വേദ കടകളില്‍ ഇവയെല്ലാം ലഭിക്കും. ഇവയെല്ലാം ഒരുമിച്ച്‌ മിക്‌സിയില്‍ ഇട്ട്‌ പൊടിച്ചെടുത്ത്‌ പിന്നീട്‌ ഉപയോഗിക്കാനായി പാത്രത്തില്‍ ഇട്ട്‌ സൂക്ഷിച്ച്‌ വയ്‌ക്കാം.

ഈ പൊടിയില്‍ നിന്നും ഒന്നോ രണ്ടോ ടീസ്‌പൂണ്‍ എടുത്ത്‌ അര ടീസ്‌പ്പൂണ്‍ തേന്‍, അര ടീസ്‌പൂണ്‍ നാരങ്ങ നീര്‌ എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം നല്ല കുഴമ്പ്‌ രൂപത്തിലാകുന്നതിന്‌ അല്‍പം റോസ്‌ വാട്ടര്‍ കൂടി ചേര്‍ക്കുക

ഈ ലേപംന മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനുട്ട്‌ നേരം ഇരിക്കുക. അതിന്‌ ശേഷം ഉണങ്ങിയില്ല എങ്കിലും സാധാരണ വെള്ളത്തില്‍ കഴുകി കളയുക.

എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക്‌ ഈ മുഖലേപനം മികച്ച ഫലം നല്‍കും .

ഓറഞ്ച്‌ , ഓട്‌സ്‌ മുഖലേപനം

ഓറഞ്ച്‌ , ഓട്‌സ്‌ മുഖലേപനം

ആവശ്യമായ ചേരുവകള്‍

ഓറഞ്ച്‌

ഓട്‌സ്‌

തേന്‍

മുട്ടയുടെ വെള്ള അല്ലെങ്കില്‍ തൈര്‌

തയ്യാറാക്കുന്നത്‌ എങ്ങനെ ?

ഒട്ടും പഴകാത്ത നല്ല ഓറഞ്ച്‌ വേണം ഉപയോഗിക്കാന്‍. 3 ടീസ്‌പൂണ്‍ ഓട്‌സ്‌, ഒരു ടീസ്‌പൂണ്‍ തേന്‍, 2 ടീസ്‌്‌പൂണ്‍ ഓറഞ്ച്‌ നീര്‌, ഒരു ടീസ്‌പൂണ്‍ മുട്ടയുടെ വെള്ള അല്ലെങ്കില്‍ തൈര്‌ എന്നിവ ചേര്‍ത്തിളക്കുക.

ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. വൃത്താകൃതിയില്‍ തേച്ച്‌ കഴുകി കളയുക.

അരിപൊടി, മഞ്ഞള്‍ മുഖലേപനം

അരിപൊടി, മഞ്ഞള്‍ മുഖലേപനം

ആവശ്യമായ ചേരുവകള്‍

അരിപൊടി

മഞ്ഞള്‍

തേന്‍

വെള്ളരിക്ക നീര്‌

എങ്ങനെ തയ്യാറാക്കാം?

3 ടീസ്‌പൂണ്‍ അരിപൊടി, ഒരു നുള്ള്‌ മഞ്ഞള്‍, ഒരു ടീസ്‌പൂണ്‍ തേന്‍, നല്ല കുഴമ്പ്‌ രൂപത്തിലാക്കുന്നതിനാവശ്യമായ വെള്ളരിക്ക നീര്‌ എന്നിവ ചേര്‍ത്തിളക്കുക .

ശരീരത്തില്‍ പൂര്‍ണമായി ഉപയോഗിക്കുന്നതിന്‌ വേണ്ടി കൂടുതല്‍ അളവിലും ഇത്‌ ഉണ്ടാക്കാം

ബദാം, തേന്‍ മുഖലേപനം

ബദാം, തേന്‍ മുഖലേപനം

ആവശ്യമായ ചേരുവകള്‍

ബദാം

തേന്‍

തയ്യാറാക്കുന്നത്‌ എങ്ങനെ?

10 ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. അടുത്ത ദിവസം രാവിലെ നന്നായി അരച്ചെടുക്കുക. ഒരു ടീസ്‌പൂണ്‍ തേന്‍ ഇതില്‍ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. 15 മിനുട്ടിന്‌ ശേഷം കഴുകുക. ഇത്‌ കഴിക്കാനും നല്ലതാണ്‌.

തക്കാളി നീര്‌ മുഖലേപനം

തക്കാളി നീര്‌ മുഖലേപനം

ആവശ്യമായ ചേരുവകള്‍

തക്കാളി നീര്‌

അരിപൊടി

തേന്‍

തയ്യാറാക്കുന്നത്‌ എങ്ങനെ?

എണ്ണമയമുള്ള ചര്‍മ്മത്തിന്‌ പരിഹാരം നല്‍കാന്‍ തക്കാളി നീരിന്‌ കഴിയും.

തക്കളി നീര്‌ കുറച്ചെടുത്ത്‌ 3 ടീസ്‌പൂണ്‍ അരിപൊടി , 1 ടീസ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക.

ഇതൊടൊപ്പം ഒരു പകുതി തക്കാളി എടുത്ത്‌ (കഴമ്പുള്ള ഭാഗം) 15 മിനുട്ട്‌ നേരം ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ തേയ്‌ക്കുക.

മുള്‍ട്ടാണി മിട്ടി മുഖലേപനം

മുള്‍ട്ടാണി മിട്ടി മുഖലേപനം

ആവശ്യമായ ചേരുവകള്‍

മുള്‍ട്ടാണി മിട്ടി

റോസ്‌ വാട്ടര്‍

എങ്ങനെ തയ്യാറാക്കാം?

വളരെ എളുപ്പം ചെയ്യാവുന്ന കാര്യമാണിത്‌. മുള്‍ട്ടാണി മിട്ടിയും റോസ്‌ വാട്ടറും ചേര്‍ത്തിളക്കി മുഖത്തും കഴുത്തിലും പുരട്ടുക. റോസ്‌ വാട്ടറില്‍ മുക്കിയ കോട്ടണ്‍ പാഡ്‌ കണ്ണുകളില്‍ വച്ച്‌ കിടക്കുക. ഇത്‌ കഴുകി കളയുമ്പോള്‍ ചര്‍മ്മം തിളങ്ങുന്നതിനൊപ്പം നിങ്ങളില്‍ ഉന്മേഷം നിറയുകയും ചെയ്യും.

ചില വസ്‌തുതകള്‍

റോസ്‌ വാട്ടറും വെള്ളരിക്ക നീരും ചര്‍മ്മത്തിന്‌ നിറം നല്‍കാന്‍ സഹായിക്കും. വേപ്പ്‌, മഞ്ഞള്‍, ചന്ദനം എന്നിവയ്‌ക്ക്‌ ഔഷധ ഗുണങ്ങള്‍ ഉണ്ട്‌.

മുള്‍ട്ടാണി മിട്ടി, അരിപ്പൊടി, തക്കാളി, ഓറഞ്ച്‌ എന്നിവ ചര്‍മ്മത്തിലെ അധിക എണ്ണമയം ആഗീരണം ചെയ്യാനും എണ്ണമയം ഉണ്ടാകുന്നത്‌ നിയന്ത്രിക്കാനും സഹായിക്കും.

തേനും നാരങ്ങയും ചര്‍മ്മത്തിലെ പാടുകളും കറുത്ത പൊട്ടുകളും നീക്കം ചെയ്യാന്‍ സഹായിക്കും.

മുട്ടയുടെ വെള്ളയും ഓട്‌സും ചര്‍മ്മത്തിന്‌ മുറുക്കം നല്‍കും

ബദാം നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും ലോലവും ആക്കും.

ചര്‍മ്മത്തെ മൃദുലവും ലോലവും ആക്കും.

ചര്‍മ്മത്തെ മൃദുലവും ലോലവും ആക്കും.

ഈ മുഖലേപനങ്ങളെല്ലാം ഇത്തരത്തില്‍ നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണ്‌. ഈ വേനല്‍ക്കാലത്ത്‌ നിങ്ങളുടെ ചര്‍മ്മത്തിന്‌ ഏറ്റവും ഇണങ്ങുന്ന മുഖലേപനം തിരഞ്ഞെടുക്കുക. ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ധാരാളം വെള്ളം കുടിക്കുക. തരിപ്പ്‌, ചൊറിച്ചില്‍, പുകച്ചില്‍ പോലുള്ള തോന്നലുകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ മുഖലേപനം കഴുകി കളഞ്ഞ്‌ നേര്‍ത്ത ഏതെങ്കിലും ലോഷന്‍ പുരട്ടുക. എപ്പോഴും മനോഹരമായിരിക്കുക.

English summary

Home Made Face Packs For Oily Skin

A rise in heat and humidity during summer and spring can lead to an increase in skin s oil production. Here are some home made face pack tips to control that.
Story first published: Wednesday, March 28, 2018, 11:21 [IST]
X
Desktop Bottom Promotion