നിറം വര്‍ദ്ധിപ്പിക്കാന്‍ നാടന്‍ വഴികള്‍ ഇതാ

Posted By:
Subscribe to Boldsky

നിറം കുറവാണ് എന്ന് പറയുന്നത് പലരുടേയും പരാതിയാണ്. നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ഉള്ള സൗന്ദര്യവും നിറവും ഇല്ലാതാക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊക്കെ ഇല്ലാതാക്കാനും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. മുഖത്തിന് നിറം മാത്രമല്ല മുഖത്തെ കറുത്ത കുത്തുകളും പാടുകളും എല്ലാം ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചെറുപ്പത്തിലെ മുടി കൊഴിച്ചിലിന് പരിഹാരം

ഈ മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്നതും പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടെന്നതുമാണ് ഇത്തരം മാര്‍ഗ്ഗങ്ങളുടെ പ്രത്യേകത. മുഖത്തെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും

എണ്ണിയാലൊടുങ്ങാത്ത ഗുണഫലങ്ങളാണ് വെളിച്ചെണ്ണയ്ക്കുള്ളത്. ഇതിനോടൊപ്പം അല്‍പം നാരങ്ങ നീരു കൂടി ചേര്‍ത്താല്‍ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം നാരങ്ങാ നീരും മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് ആഴ്ചയില്‍ എല്ലാ ദിവസവും സ്ഥിരമായി ചെയ്യുക. എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. തണുപ്പിച്ച റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുക ഇത് അല്‍പ സമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് നീക്കം ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ അഴുക്കും ഇല്ലാതാക്കു്‌നനു.

 തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് ഉപയോഗിച്ച് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്. തേനും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്ത് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി മുന്നില്‍ ത്‌ന്നെയാണ്. ഭക്ഷണത്തില്‍ ധാരാളം തക്കാളി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

പാല്‍പ്പാട

പാല്‍പ്പാട

പാല്‍പ്പാട കൊണ്ടും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാവുന്നതാണ്. പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച് നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവാന്‍ സഹായിക്കുകയും ചെയ്യുന്നു.

പപ്പായ

പപ്പായ

നല്ലതു പോലെ പഴുത്ത സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. അത് പല വിധത്തില്‍ സൗന്ദര്യസംരക്ഷണവും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ്. ഒരു സ്പൂണ്‍ തേനും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

രണ്ട് ടേബിള്‍ സ്പൂണ്‍ ഫേഷ്യല്‍ മോയ്‌സ്ചുറൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. രണ്ട് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി മുഖത്തിന്റെ നിറത്തിന് മാറ്റം വരുത്തുന്നു.

മുട്ട

മുട്ട

മുട്ട കൊണ്ട് മസ്സാജ് ചെയ്യുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. അല്‍പം മയൊണൈസും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മുഖത്തെ കറുത്ത പാടുകളും കറുത്ത കുത്തുകളും ഇല്ലാതാക്കുന്നു.

English summary

Fastest Ways To Get Glowing Face

How to get fair skin instantly by home remedies. How to lighten your dark skin instantly. Here are some home remedies to get glowing skin.
Story first published: Monday, January 1, 2018, 19:13 [IST]