മൂക്കിലെ ബ്ലാക്ക്‌ഹെഡ്‌സ് മാറ്റും പേസ്റ്റ് വിദ്യ

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന എല്ലാവരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്ന് പലര്‍ക്കും അറിയാത്തത് വളരെ വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. മുഖക്കുരുവും ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്ന് തന്നെയാണ്. ബ്ലാക്ക്‌ഹെഡ്‌സ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. അഴുക്കും പൊടിയും മുഖത്തെ എണ്ണമയവും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം വെറും ടൂത്ത്‌പേസ്റ്റ് കൊണ്ട് ഇല്ലാതാക്കാം.

പല്ല് തേക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ടൂത്ത് പേസ്റ്റ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നമ്മള്‍ തന്നെ മുന്‍കൈയ്യെടുത്താല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂ. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നതിന് പേസ്റ്റ് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. മുഖക്കുരുവിനും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിനും സഹായിക്കുന്നു പേസ്റ്റ്.

കാലിലെ വിള്ളലിന് പെട്ടെന്ന് പരിഹാരം എള്ളെണ്ണയില്‍

പേസ്റ്റ് മുഖത്തിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം എന്തെങ്കിലും വിധത്തിലുള്ള അലര്‍ജികളും മറ്റും ചര്‍മ്മത്തില്‍ കാണപ്പെട്ടാല്‍ പേസ്റ്റ് ഉപയോഗിക്കരുത്. പെട്ടെന്ന് തന്നെ പേസ്റ്റിന്റെ ഉപയോഗം നിര്‍ത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മം അല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ധൈര്യമായി തന്നെ നമുക്ക് ചര്‍മ്മത്തില്‍ ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താന്‍ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

സ്‌റ്റെപ് 1 - കൃത്യമായ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക

സ്‌റ്റെപ് 1 - കൃത്യമായ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക

പേസ്റ്റ് തിരഞ്ഞെടുക്കുകയാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ജെല്‍ തരത്തിലുള്ള ടൂത്ത്‌പേസ്റ്റ് തിരഞ്ഞെടുക്കരുത്. മാത്രമല്ല വെളുത്ത നിറത്തിലുള്ള പേസ്റ്റ് വേണം തിരഞ്ഞെടുക്കാന്‍. കര്‍പ്പൂര തുളസി അടങ്ങിയിട്ടുള്ള പേസ്റ്റ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സെന്‍സിറ്റീവ് ചര്‍മ്മത്തിനും കൂടി സഹായിക്കുന്ന തരത്തിലുള്ള ടൂത്ത് പേസ്റ്റ് ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ് 2- മുഖം വൃത്തിയായി കഴുകുക

സ്റ്റെപ് 2- മുഖം വൃത്തിയായി കഴുകുക

മുഖം വൃത്തിയായി വെറും വെള്ളത്തില്‍ കഴുകുക. നല്ലതു പോലെ തുടച്ച ശേഷം മൂക്കിലും കവിളിലും ബ്ലാക്ക്‌ഹെഡ്‌സ് ചെറുതായി തേച്ച് പിടിപ്പിക്കാം. ശേഷം ടൂത്ത് പേസ്റ്റ് നല്ലതു പോലെ ഉണങ്ങാന്‍ കാത്തു നില്‍ക്കുക. ടൂത്ത് പേസ്റ്റ് നല്ലതു പോലെ ഉണങ്ങിയ ശേഷം വിരലുകള്‍ കൊണ്ട് തന്നെ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് മാറ്റുന്നതിനും മുഖത്തെ തുറന്ന കുഴികള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

സ്‌റ്റെപ് 3- ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം

സ്‌റ്റെപ് 3- ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം

ടൂത്ത് പേസ്റ്റ് മാത്രം ഉപയോഗിക്കുന്നതിന് പകരം അല്‍പം ഉപ്പ് കൂടി ഇതില്‍ ചേര്‍ത്താല്‍ പെട്ടെന്ന് ഫലം കിട്ടുന്നതാണ്. ഇത് മുകളില്‍ പറഞ്ഞതു പോലെ ചെയ്തശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. 10 മിനിട്ടെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഇത് കഴുകിക്കളയാന്‍ പാടുകയുള്ളൂ. ഇത് മുഖത്തെ എല്ലാം ബ്ലാക്ക്‌ഹെഡ്‌സും ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.

പിന്നീട് ബ്ലാക്ക്‌ഹെഡ്‌സ് വരാതിരിക്കാന്‍

പിന്നീട് ബ്ലാക്ക്‌ഹെഡ്‌സ് വരാതിരിക്കാന്‍

മുകളില്‍ പറഞ്ഞ തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ അത് ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ രീതിയില്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ബ്ലാക്ക്‌ഹെഡ്‌സ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചാല്‍ പിന്നീട് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

 രണ്ട് പ്രാവശ്യം മുഖം കഴുകുക

രണ്ട് പ്രാവശ്യം മുഖം കഴുകുക

ബ്ലാക്ക്‌ഹെഡ്‌സ് പെട്ടെന്ന് മുഖത്തെ പിടികൂടുന്ന ഒന്നാണ്. എന്നാല്‍ പെട്ടെന്ന് തന്നെ അതിനെ ഇല്ലാതാക്കാന്‍ മുഖം എന്നും രണ്ട് പ്രാവശ്യം കഴുകാന്‍ ശ്രദ്ധിക്കുക. ക്ലീന്‍ ചെയ്യുമ്പോള്‍ നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. ക്ലെന്‍സര്‍ ഇല്ലെങ്കില്‍ അല്‍പം പാല്‍ ഉപയോഗിച്ചാലും മതി. ഇത് മുഖം ക്ലീന്‍ ആക്കാന്‍ സഹായിക്കുന്നു.

മൃതകോശങ്ങളെ നീക്കുക

മൃതകോശങ്ങളെ നീക്കുക

മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനായി ഇടക്ക് ആവി പിടിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മുഖത്ത് തൊടുന്നത് ഒഴിവാക്കുക

മുഖത്ത് തൊടുന്നത് ഒഴിവാക്കുക

പതിവായി മുഖത്ത് തൊട്ടും തലോടിയും ഇരിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് മുഖത്ത് അഴുക്ക് കൂടുന്നതിനും മുഖക്കുരുവും ബ്ലാക്കെഡ്‌സ് ഉണ്ടാവുന്നതിനും കാരണമാകുന്നു. മാത്രമല്ല മുഖത്തെ അഴുക്ക് ആഴത്തില്‍ ചര്‍മ്മത്തില്‍ എത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ മുഖത്ത് തൊടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പുറത്ത് പോവുന്നെങ്കില്‍ വെയിലില്ലെന്ന് പറഞ്ഞ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കരുത്. കാരണം ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.

എണ്ണമയമുള്ള മേക്കപുകള്‍ ഒഴിവാക്കുക

എണ്ണമയമുള്ള മേക്കപുകള്‍ ഒഴിവാക്കുക

എണ്ണമയമുള്ള മേക്കപ്പുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പൗഡര്‍ ബേസ്ഡ് ആയിട്ടുള്ള മേക്കപ് വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും എണ്ണമയം മുഖ്തത് നിലനിര്‍ത്താന്‍ കാരണമാകരുത്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ശ്രദ്ധിക്കുക. ഇത് സൗന്ദര്യത്തിന് തിളക്കവും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണാന്‍ സഹായിക്കുന്നു.

English summary

Clearing blackheads with tooth paste

How to get rid of blackheads with toothpaste. Here are step by step method to remove blackheads on nose