For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മത്തിനും മുടിക്കും കാപ്പി

|

ഒരു കപ്പ് ചൂട് കോഫി ഉണർവും ഉന്മേഷവും നൽകുമെന്നത് തെളിയിച്ചിട്ടുള്ളതാണ്.കോഫിയുടെ ഗുണമേന്മയും അതിന്റെ കഫീന്റെ അളവും നാഡികളെ ഉത്തേജിപ്പിക്കുന്നു.കഫീൻ ചെറിയ കയ്പുള്ള വെള്ള ക്രിസ്റ്റലൈൻ ആൽക്കലോയിഡ് ആണ്. ഉത്തേജനം നൽകുന്ന ഡ്രഗ് ഇതിൽ വിവിധ അളവിൽ വിത്തിലും ഇലയിലും എല്ലാം അടങ്ങിയിരിക്കുന്നു.

g

ചായ,കോഫി,ശീതള പാനീയങ്ങൾ,എനർജി പാനീയങ്ങൾ എന്നിവയിൽ കഫീൻ സാധാരണ ഉപയോഗിക്കുന്നു.

വണ്ണം കുറയ്ക്കാനും ഇത് സഹായകരമാണ്

വണ്ണം കുറയ്ക്കാനും ഇത് സഹായകരമാണ്

ഇത് കോഫി ചെടിയുടെ വിത്തിലും ഇലയിലും നിന്ന് വേർതിരിച്ചെടുക്കുന്നു.

കോള നട്ടിൽ നിന്നും ഇത് വേർതിരിച്ചെടുക്കാവുന്നതാണ്. ആഡിറ്റിവ് ആയിക്കഴിഞ്ഞാൽ കഫീൻ അപകടകരമായ ഒരു ഡ്രഗ് ആണ്.ഇത് ശരിയായ അളവിൽ ആണെങ്കിൽ ആരോഗ്യത്തിന് ഗുണകരവും ആണ്.

കായിക അഭ്യാസികൾക്കും,വണ്ണം കുറയ്ക്കാനും ഇത് സഹായകരമാണ്.ഇത് താൽക്കാലികമായി മന്ദത അകറ്റി ഉന്മേഷം നൽകുന്നു.അതിനാൽ മറ്റു സൈക്കോആക്റ്റീവ് വസ്തുക്കളെക്കാളും കഫീൻ നിയമതടസ്സം ഇല്ലാതെ ലോകത്തെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്.

 കഫീൻ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ

കഫീൻ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ

നിങ്ങളുടെ മൂഡ് ഉത്തജിപ്പിക്കുന്നതിന് പുറമെ കഫീൻ ചർമ്മത്തിനും ഗുണം നൽകും.സൗന്ദര്യവസ്തുക്കളുടെ ഉത്പാദകർ പല ചർമ്മസംരക്ഷക വസ്തുക്കളിലും കഫീൻ ഉപയോഗിക്കുന്നതിനുള്ള കാരണം ഇതാണ്.

 ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതുന്നു

ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതുന്നു

വേഗത്തിൽ ചർമ്മത്തിന് പ്രായമാകുന്നതിന് ഫ്രീ റാഡിക്കലുകൾ കാരണമാകുന്നു.ഇത് ചുളുവും ,പാടുകളും ഉണ്ടാക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടമാകുകയും ചെയ്യുന്നു.

എന്നാൽ കഫീൻ ഇതിൽ നിന്നും നിങ്ങളെ രക്ഷിക്കും.കഫീനിലെ ആന്റി ഓക്സിഡന്റുകൾ ഈ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതി അവയെ നശിപ്പിക്കുന്നു.ഇത് ചർമ്മത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.അതിനാൽ ആന്റി ഏജിങ് ക്രീമുകളിൽ റെറ്റിനോളിനൊപ്പം കഫീനും ഉപയോഗിക്കുന്നു.

 വീക്കം കുറയ്ക്കുന്നു

വീക്കം കുറയ്ക്കുന്നു

കഫീനിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കുകയും ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കുകയും ചെയ്യുന്നു.ചർമ്മ സംരക്ഷണ വസ്തുക്കളിൽ കഫീൻ ഉപയോഗിക്കുമ്പോൾ അത് വീക്കവും ചുവപ്പും കുറച്ചു സുന്ദരമായ ചർമ്മം നൽകുന്നു.

 കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കുന്നു

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കുന്നു

അലർജി,ഉറക്കക്കുറവ്,നിർജ്ജലിനീകരണം എന്നിവ കണ്ണിനു ചുറ്റുമുള്ള കറുപ്പിന് കാരണമാകുന്നു.കഫീന് ഇത് മുഴുവൻ മാറ്റാനാകില്ലെങ്കിലും ഇതിലെ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ചുവപ്പും വീക്കവും കറുത്തപാടും അകറ്റാൻ ഗുണകരമാണ്.കഫീൻ കണ്ണിനു ചുറ്റുമുള്ള രക്തപ്രവാഹം കൂട്ടുകയും കറുത്ത പാടുകൾ അകറ്റുകയും ചെയ്യും.

ഇതിനായി നിങ്ങൾ വേറെ കഫീൻ തേടിപ്പോകേണ്ടതില്ല.ഉപയോഗിച്ച ടീ ബാഗുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.തേയിലയിലും കഫീൻ അടങ്ങിയിട്ടുണ്ട്.അതിനാൽ ഈർപ്പമുള്ള ടീ ബാഗ് കണ്ണിനടിയിൽ 5 മിനിറ്റ് വച്ചാൽ കറുത്ത പാടുകളും വീക്കവും മാറും.

 സെല്ലുലൈറ്റ് കുറയ്ക്കുന്നു

സെല്ലുലൈറ്റ് കുറയ്ക്കുന്നു

ചർമ്മസംരക്ഷണ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന കഫീൻ ഫാറ്റി കോശങ്ങളെ നിർജ്ജലിനീകരണം ചെയ്യുന്നു.അങ്ങനെ ചർമ്മത്തിൽ നിന്നും വെള്ളം അപ്രത്യക്ഷമാകുന്നു.ഇത് സെല്ലുലൈറ്റിനെ ലഖുവാക്കുകയും മൃദുവായ ചർമ്മം ലഭിക്കാൻ കാരണമാകുകയും ചെയ്യുന്നു.

സാവോ പോളോ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിൽ പറയുന്നത് ചർമ്മസംരക്ഷണ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന കഫീൻ സെല്ലുലൈറ്റ് ഫാറ്റ് കോശങ്ങളെ 17 % കുറയ്ക്കുന്നു. സെല്ലുലൈറ്റിനെ കുറയ്ക്കുന്ന ധാരാളം ആന്റി സെല്ലുലൈറ്റ് ക്രീമുകൾ ലഭ്യമാണ്.പതിവായി ഇൻസ്റ്റന്റ് കോഫിയിൽ ഇട്ട് സ്‌ക്രബ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

 റോസാക്കിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു

റോസാക്കിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു

കഫീൻ രക്തനാളികളിൽ പ്രവർത്തിക്കുകയും ചുവപ്പ് കുറയ്ക്കുകയും ചെയ്യുന്നു.ഇത് മുഖത്ത് പല ചികിത്സയ്ക്കും ഫലപ്രദമാണ്.കഫീൻ ഡൈ യൂറേറ്റിക് ആയി പ്രവർത്തിക്കുകയും രക്തപ്രവാഹം കൂട്ടുകയും ശക്തമായ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.ഇത് ചർമ്മത്തിലെ ചുവപ്പും അസ്വസ്ഥതയും അകറ്റുകയും ചെയ്യുന്നു.സൂര്യപ്രകാശത്തിനാൽ ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും ഇത് അകറ്റുന്നു.

 അൾട്രാവയലറ്റ് പ്രശനങ്ങൾ പരിഹരിക്കുന്നു

അൾട്രാവയലറ്റ് പ്രശനങ്ങൾ പരിഹരിക്കുന്നു

പഠനങ്ങൾ പറയുന്നത് കഫീൻ സൂര്യപ്രകാശം കൊണ്ടുള്ള ചർമ്മപ്രശനങ്ങൾ അകറ്റുന്നു എന്നാണ്.ഇത് ഗ്രീൻ ടീയിലെ പോളിഫിനോളിനെക്കാളും ശക്തമായ ആന്റി ഓക്സിഡന്റ് ആണ്.അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന പ്രശനങ്ങൾ പരിഹരിക്കാൻ ഇത് മികച്ചതാണ്.

 ചർമ്മത്തെ ദൃഡപ്പെടുത്തുന്നു

ചർമ്മത്തെ ദൃഡപ്പെടുത്തുന്നു

കഫീൻ നല്ല സ്മൂത്ത് ആയ പഫി സ്കിൻ നമുക്ക് നൽകുന്നു.കഫീൻ അടങ്ങിയ ക്രീമുകൾ ചർമ്മത്തെ മൃദുവും ദൃഢമുള്ളതുമാക്കുന്നു .ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.കഫീൻ അടങ്ങിയ സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഇത് നൽകുന്നു.

English summary

benefits of caffeine for skin

Here are some benefits of caffeine for skin and hair
Story first published: Monday, August 20, 2018, 9:08 [IST]
X
Desktop Bottom Promotion