തൈരില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടൂ, 1 മാസം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് കൃത്രിമ വഴികളേക്കാള്‍ എപ്പോഴും നല്ലത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. ഇത് പാര്‍ശ്വഫലമുണ്ടാക്കില്ലെന്നു മാത്രമല്ല, ഗുണം നല്‍കുകയും ചെയ്യും. ചെലവും പലപ്പോഴും തീരെക്കുറവും.

സൗന്ദര്യ, മുടിസംരക്ഷണ ഉപാധികള്‍ പലതും നമ്മുടെ അടുക്കളയില്‍ നിന്നുതന്നെ സംഘടിപ്പിയ്ക്കാവുന്നതേയുള്ളൂ. ഇതിനായി പ്രത്യേകിച്ചൊരു ചെലവും ഒരുക്കങ്ങളും വേണ്ടെന്നു ചുരുക്കും.

ചര്‍മസൗന്ദര്യത്തിനായി ഉപയോഗിയ്ക്കുന്ന വസ്തുക്കളില്‍ പ്രധാനപ്പെട്ട രണ്ടു വസ്തുക്കളാണ് തൈരും മഞ്ഞളും. മഞ്ഞള്‍ പുരാതന കാലം മുതല്‍ തന്നെ സൗന്ദര്യവര്‍ദ്ധക വഴികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞള്‍. ഇതിന് ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരവടക്കമുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത ഉത്തമ ഉപാധിയുമാണ്.

തൈരും ചര്‍മസംരക്ഷണത്തിന് നല്ലൊരു ഉപാധിയാണ്. ലാക്ടിക് ആസിഡ് അടങ്ങിയ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് തൈരും. മുഖത്തിന് ഈര്‍പ്പം നല്‍കാനും വരണ്ട സ്വഭാവം മാറ്റാനും കരുവാളിപ്പു മാറ്റാനുമെല്ലാം തൈര് ഏറെ നല്ലതാണ്.

തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു മുഖത്തു പുരട്ടുന്നത് പല തരത്തിലും സൗന്ദര്യവര്‍ദ്ധനവിന് കാരണമാകും. ഇതെക്കുറിച്ചറിയൂ,

തൈരും ചര്‍മസംരക്ഷണത്തിന് നല്ലൊരു ഉപാധിയാണ്. ലാക്ടിക് ആസിഡ് അടങ്ങിയ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് തൈരും. മുഖത്തിന് ഈര്‍പ്പം നല്‍കാനും വരണ്ട സ്വഭാവം മാറ്റാനും കരുവാളിപ്പു മാറ്റാനുമെല്ലാം തൈര് ഏറെ നല്ലതാണ്.

തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു മുഖത്തു പുരട്ടുന്നത് പല തരത്തിലും സൗന്ദര്യവര്‍ദ്ധനവിന് കാരണമാകും. ഇതെക്കുറിച്ചറിയൂ,

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുളള പ്രകൃതിദത്ത ബ്ലീച്ചാണ് തൈരും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം. മഞ്ഞളും തൈരും രണ്ടും ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇത് അടുപ്പിച്ച് അല്‍പനാള്‍ ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കും.

മുഖത്തെ കരുവാളിപ്പ്

മുഖത്തെ കരുവാളിപ്പ്

മുഖത്തെ കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകാം. ഇതിനെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് തൈരും മഞ്ഞളും. ഇവ രണ്ടും ചേരുന്നത് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കും.

സണ്‍ടാന്‍, സണ്‍ബേണ്‍

സണ്‍ടാന്‍, സണ്‍ബേണ്‍

സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഉപാധിയാണ് തൈരും മഞ്ഞള്‍പ്പൊടിയും കലരുന്ന മിശ്രിതം. വെയിലേറ്റു കരുവാളിച്ചാല്‍ മുഖത്തിതു പുരട്ടിയാല്‍ മതിയാകും. മുഖത്തിന് നിറം തിരിച്ചു കിട്ടും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ് മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്തു പുരട്ടുന്നത്. മഞ്ഞളിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതാണ് മുഖക്കുരു അകറ്റാന്‍ സഹായിക്കുന്നത്. മുഖക്കുരു പാടുകള്‍ കളയാനും ഈ കൂട്ട് ഏറെ നല്ലതാണ്

ചര്‍മത്തിന് മൃദുത്വവും തിളക്കവും

ചര്‍മത്തിന് മൃദുത്വവും തിളക്കവും

ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ തൈര്, മഞ്ഞള്‍ക്കൂട്ട് മിശ്രിതം ഏറെ നല്ലതാണ.് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ കൂട്ട്. ഇത് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കും. തൈരിന് ഇതിനുള്ള സ്വാഭാവിക കഴിവുണ്ട്.

കറുത്ത കുത്തുകളും

കറുത്ത കുത്തുകളും

പലരുടേയും മുഖത്തുള്ള പ്രശ്‌നമാണ് കറുത്ത കുത്തുകളും പാടുകളുമെല്ലാം. ഇതിനുള്ള സ്വാഭാവിക പരിഹാരമാണ് തൈരും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം. ഇത് അടുപ്പിച്ചുപയോഗിച്ചാല്‍ ഇവ മാറുകയോ ഇവയുടെ നിറം തീരെ മങ്ങുകയോ ചെയ്യും.

ഫ്രക്കിള്‍സ്

ഫ്രക്കിള്‍സ്

മുഖത്തെ ഫ്രക്കിള്‍സ് സൂര്യപ്രകാശത്തില്‍ കൂടുതല്‍ വര്‍ദ്ധിയ്ക്കുന്നവയാണ്. മെലാനിന്റെ അധിക ഉല്‍പാദമാണ് കാരണം ഇതിനുള്ള പരിഹാരം കൂടിയാണ് തൈരും മഞ്ഞള്‍പ്പെടിയും കലര്‍ന്ന മിശ്രിതം. ഇത് അടുപ്പിച്ചുപയോഗിയ്ക്കുന്നത് ഫ്രക്കിള്‍സിന്റെ നിറം മങ്ങാന്‍ സഹായകമാണ്.

ചര്‍മത്തിന് ദൃഢത നല്‍കാനും

ചര്‍മത്തിന് ദൃഢത നല്‍കാനും

ചര്‍മത്തിന് ദൃഢത നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും മഞ്ഞളും തൈരും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഇത് ചര്‍മകോശങ്ങള്‍ക്കുള്ളിലേയ്ക്ക് ഈര്‍പ്പം നല്‍കി വരണ്ട സ്വഭാവം മാറ്റി ചര്‍മത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.

English summary

Beauty Benefits Of Curd And Turmeric Mixture On Face

Beauty Benefits Of Curd And Turmeric Mixture On Face, read more to know about
Story first published: Monday, January 29, 2018, 19:00 [IST]
Subscribe Newsletter