For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലില്‍ ചന്ദനമരച്ചു മുഖത്തിടൂ, 1 മാസം അടുപ്പിച്ച്

പാലില്‍ ചന്ദനമരച്ചു മുഖത്തിടൂ, 1 മാസം അടുപ്പിച്ച്

|

സൗന്ദര്യത്തിന് ഏറെ സഹായിക്കുന്നവ പല പ്രകൃതി ദത്ത ചേരുവകളുമുണ്ട്. ഇവയെ വിശ്വസിയ്ക്കുന്നതാണു കൂടുതല്‍ നല്ലതെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം പാര്‍ശ്വ ഫലങ്ങള്‍ യാതൊന്നും തന്നെയുണ്ടാക്കില്ലെന്ന ഉറപ്പു തന്നെ.

വരണ്ട ചര്‍മത്തിന്, നിറം വര്‍ദ്ധിയ്ക്കാന്‍, മുഖക്കുരു, ചുളിവുകള്‍ തുടങ്ങിയ ഒരു പിടി പ്രശ്‌നങ്ങള്‍ ചര്‍മത്തെ ബാധിയ്ക്കുന്നവയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരങ്ങളും ഏറെയാണ്.

സൗന്ദര്യ സംരക്ഷണത്തിന് പണ്ടുകാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന ഒന്നാണ് ചന്ദനം. നല്ല ശുദ്ധമായ ചന്ദനം ചര്‍മത്തിനു നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല.

ചന്ദനം പല തരത്തിലും സൗന്ദര്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇതു പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതാണ് പൊതുവേയുള്ള ഒരു മാര്‍ഗം. ഇതല്ലാതെയും ഒരു പിടി സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ചന്ദനം കൊണ്ടുണ്ട്.

ചര്‍മത്തിലെ ടാന്‍

ചര്‍മത്തിലെ ടാന്‍

പച്ചപ്പാലില്‍ ചന്ദനം അരച്ചു പുരട്ടുന്നത് ചര്‍മത്തിലെ ടാന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. പ്രത്യേകിച്ചും വെയിലിലോ സ്വിമ്മിംഗ് പൂളിലോ ഒക്കെ പോയി വന്നാല്‍ ചര്‍മത്തില്‍ ടാന്‍ ഉണ്ടാകുന്നതു സാധാരണയാണ്. കടുത്ത വെയിലില്‍ ഇതു സാധാരണയാണ്. സ്വിമ്മിംഗ് പൂളില്‍ ക്ലോറിന്‍ പോലുളളവയുണ്ടെങ്കിലും ഇതിനു സാധ്യത കൂടുതലാണ്. പാലില്‍ ചന്ദനം അരച്ചു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി മുഖത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് പാലില്‍ ചന്ദനം അരച്ചു പുരട്ടുന്നത്. പാലും ചന്ദനവും ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കുന്ന ഒന്നാണ്.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പാല്‍, ചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന്റെ വരണ്ട സ്വാഭവാം നീക്കുന്നു. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ ചുളിവുകള്‍ക്കു കാരണമാകുന്നത്.

ചര്‍മത്തിന് മൃദുത്വം

ചര്‍മത്തിന് മൃദുത്വം

ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു കൂട്ടാണ് പാല്‍, ചന്ദനക്കൂട്ട്. ഇത് മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. ഇത് ഏതെങ്കിലും എണ്ണയില്‍ കലര്‍ത്തി പുരട്ടുന്നതും ഗുണം നല്‍കുന്ന ഒന്നാണ്.

മുഖത്തിന് കുളിര്‍മ

മുഖത്തിന് കുളിര്‍മ

മുഖത്തിന് കുളിര്‍മ നല്‍കാന്‍ മികച്ച ഒന്നാണ് പാലും ചന്ദനവും. ഇവ രണ്ടും ചര്‍മം തണുപ്പിയ്ക്കുന്ന ഒന്നാണ്. വെയിലില്‍ നിന്നോ ചൂടില്‍ നിന്നോ കയറി വരുമ്പോള്‍ ചര്‍മത്തിന് കത്തുന്ന തോന്നലുണ്ടാകാം. ഇതില്‍ നിന്നും രക്ഷ നേടാന്‍ ഈ മാര്‍ഗം പരീക്ഷിച്ചാല്‍ മതിയാകും. ഇതുപോലെ മുഖത്തെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളോ ചുവപ്പോ തിണര്‍പ്പോ ഉണ്ടെങ്കിലും ഇതില്‍ നിന്നും പരിഹാരം നേടാനുള്ള നല്ലൊരു വഴിയാണ് പച്ചപ്പാലില്‍ ചന്ദനം കലക്കി മുഖത്തു പുരട്ടുന്നത്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പാല്‍, ചന്ദനക്കൂട്ട്. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മുഖക്കുരു പ്രശ്‌നങ്ങില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാനുളള നല്ലൊരു വഴിയാണിത്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഇത് ഏറെ നല്ലതാണ്.

കരുവാളിപ്പും

കരുവാളിപ്പും

ചര്‍മത്തിലെ കറുത്ത പാടുകളും മറ്റും മാറാനുള്ള നല്ലൊരു വഴിയാണ് ഇത്. കരിമാംഗല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ചന്ദനവും പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ഇത് അടുപ്പിച്ചു ചെയ്യുന്നതു മുഖത്തെ പാടുകളും കരുവാളിപ്പും കുത്തുകളുമല്ലൊം മങ്ങാന്‍ സഹായിക്കുന്നു.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം നല്‍കുന്ന നല്ലൊരു വഴിയാണ് ചന്ദനം പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ഇതെന്നു വേണം, പറയാന്‍. ഇതില്‍ നാരങ്ങാനീരോ തേനോ കലര്‍ത്തുന്നതും ഏറെ നല്ലതാണ്.

തക്കാളി

തക്കാളി

പാലില്‍ അല്ലാതെ മറ്റു പല രീതിയിലും ചന്ദനം ചര്‍മസംരക്ഷണത്തിനായി ഉപയോഗിയ്ക്കാം. ചന്ദനത്തില്‍ അല്‍പം തക്കാളി നീരു കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുഖത്ത് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. തക്കാളിയിലെ ആസിഡ് ഗുണം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്.

ചന്ദനം ഒലീവ് ഓയിലില്‍

ചന്ദനം ഒലീവ് ഓയിലില്‍

ഇതു പോലെ ചന്ദനം ഒലീവ് ഓയിലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒലീവ് ഒായിലിലെ നല്ല കൊഴുപ്പാണ് ഇതിനു സഹായിക്കുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിനു തിളക്കം നല്‍കാനുമെല്ലാം മികച്ച ഒന്നാണിത്.

English summary

Beauty Benefits Of Applying Sandalwood and Milk On Face

Beauty Benefits Of Applying Sandalwood and Milk On Face, Read more to know about,
Story first published: Wednesday, September 26, 2018, 14:48 [IST]
X
Desktop Bottom Promotion