10 വയസു കുറയാന്‍ തേങ്ങാപ്പാല്‍ വിദ്യ

Posted By:
Subscribe to Boldsky

സൗന്ദ്യസംരക്ഷണത്തിന് ഏറ്റവും നല്ലത് പ്രകൃതിദത്ത ഘടകങ്ങള്‍ തന്നെയാണ്. കൃത്രിമമായ പലതിന്റേയും പരസ്യങ്ങള്‍ നമ്മള്‍ കാണാറുണ്ടെങ്കിലും ഇവയൊന്നും വേണ്ട ഗുണം തരില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗുണം തരില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ സൗന്ദര്യസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

സൗന്ദര്യസംരക്ഷണത്തിന് മികച്ച പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് തേങ്ങാപ്പാല്‍. ഏറ്റവും ശുദ്ധമായ തേങ്ങാപ്പാല്‍ പല സൗന്ദര്യഗുണങ്ങളും ചര്‍മത്തിന് നല്‍കുന്നുണ്ട്.

കടുത്ത മലബന്ധം, തൈരും ഓട്‌സും പരിഹാരം

തേങ്ങാപ്പാല്‍ അടുപ്പിച്ച് അല്‍പകാലം മുഖത്തു പുരട്ടിയാല്‍ ഗുണങ്ങളേറെയാണ്. ഇതെക്കുറിച്ചറിയൂ,

ചര്‍മത്തിന് ഈര്‍പ്പം

ചര്‍മത്തിന് ഈര്‍പ്പം

ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. അതായത് തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തില്‍ നിന്നും മോചനം നല്‍കും. മുഖത്തിന് മിനുസവും മൃദുത്വവും നല്‍കും.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത്. ഇതിലെ പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന്

ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന്

വരണ്ട സ്വഭാവം മാറ്റുന്നതിലൂടെ ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, കോപ്പര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ബദാം പൊടിച്ചതില്‍ തേങ്ങാപ്പാല്‍ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.

മുഖത്തിന് നിറം നല്‍കാന്‍

മുഖത്തിന് നിറം നല്‍കാന്‍

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി പുരട്ടുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുകയും ചെയ്യും.

സണ്‍ബേണ്‍

സണ്‍ബേണ്‍

സണ്‍ബേണ്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നാളികേരപ്പാല്‍. ഇതിന് പൊള്ളലും മുറിവുമെല്ലാം സുഖപ്പെടുത്താനുള്ള നല്ല കഴിവുണ്ട്. സണ്‍ബേണ്‍ കാരണമുണ്ടാകുന്ന പൊള്ളലും വേദനയുമെല്ലാം അകറ്റാന്‍ ഇത് സഹായിക്കും.

മൃതകോശങ്ങളകറ്റാനുളള നല്ലൊരു വഴിയാണ്

മൃതകോശങ്ങളകറ്റാനുളള നല്ലൊരു വഴിയാണ്

മുഖത്തെ മൃതകോശങ്ങളകറ്റാനുളള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇതും ഓട്‌സ് പൊടിച്ചതും ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു ദിവസം ഇതു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

ഫംഗല്‍, ബാക്ടീരിയല്‍ അണുബാധ

ഫംഗല്‍, ബാക്ടീരിയല്‍ അണുബാധ

ചര്‍മത്തിലുണ്ടാകുന്ന ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാല്‍. ഇത് അണുബാധകളെ ചെറുത്ത് ചര്‍മത്തിലുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്.

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത് സണ്‍ടാന്‍ മാറ്റുന്നതിനും ചൂടുകുരു അകറ്റുന്നതിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് തേങ്ങാപ്പാല്‍.

മുഖക്കുരു

മുഖക്കുരു

തേങ്ങാപ്പാലിന് എണ്ണമയമാണെങ്കിലും മുഖത്തു പുരട്ടിയാല്‍ മുഖക്കുരു വരുന്നതു തടയും. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണമുള്ളതാണ് കാരണം. ഇതിലെ ലോറിക് ആസിഡാണ് ഗുണം നല്‍കുന്നത്.

കറുത്ത കുത്തുകള്‍, പാട്

കറുത്ത കുത്തുകള്‍, പാട്

ഇതിലെ വൈറ്റമിന്‍ സി, ഇ എ്ന്നിവ ചര്‍മത്തിലെ കറുത്ത കുത്തുകള്‍, പാട് എന്നിവയെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും.

English summary

Beauty Benefits Of Applying Coconut Milk And Lemon On Face

Beauty Benefits Of Applying Coconut Milk And Lemon On Face, read more to know about
Story first published: Monday, February 5, 2018, 16:40 [IST]