പെട്ടെന്നു വെളുക്കാന്‍ ഈ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ വളരെ ചുരുക്കമായിരിയ്ക്കും ഇതാണ് വെളുപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന ക്രീമുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു കാരണം.

വെളുപ്പുനിറത്തിന് അടിസ്ഥാനമായ പല കാരണങ്ങളുമുണ്ട്. പാരമ്പര്യം മുതല്‍ ചര്‍മസംരക്ഷണം വരെ. ഒരു പരിധി വരെ ചര്‍മം വെളുക്കാന്‍ ചില വഴികളുമുണ്ട്. ചര്‍മസംരക്ഷണത്തിന്റെ ചില അടിസ്ഥാന കാര്യങ്ങള്‍.

ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഇത്തരം ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ,

മുഖം കഴുകുന്നത്

മുഖം കഴുകുന്നത്

മുഖം കഴുകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് വഴി ചര്‍മ്മത്തിന്‍റെ ശോഭ കെടുത്തുന്ന അഴുക്കും പൊടിയും നീക്കം ചെയ്യാനാവും. നിങ്ങള്‍ക്ക് മുഖക്കുരുവിന്‍റെ പ്രശ്നമുണ്ടെങ്കില്‍ ഇടക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

നാരങ്ങ

നാരങ്ങ

ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്‍റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. എല്ലാ ദിവസവും നാരങ്ങ മുഖത്ത് ഉരയ്ക്കുക.

പാലില്‍

പാലില്‍

ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും.

സ്‌ക്രബ്, മോയിസ്ചറൈസര്‍

സ്‌ക്രബ്, മോയിസ്ചറൈസര്‍

സ്‌ക്രബ്, മോയിസ്ചറൈസര്‍ എന്നിവ ഉപയോഗിയ്ക്കുന്നതു ശീലമാക്കുക. സ്‌ക്രബ് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു ദിവസം ഇതു ശീലമാക്കുക. മോയിച്‌സചറൈസര്‍ വരണ്ട ചര്‍മത്തില്‍ നിന്നും മോചനം നല്‍കും. ഇതെല്ലാം ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യം. വെള്ളം ചര്‍മത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും. ചര്‍മപ്രശ്‌നങ്ങളും കരുവാളിപ്പുമെല്ലാം അകറ്റുകയും ചെയ്യും. ചര്‍മസംരക്ഷണത്തില്‍ ഇത് ഏറെ പ്രധാനമാണ്.

യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ്

യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ്

യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കുകയും തകരാറുകളുണ്ടാക്കുകയും ചെയ്യും. നിറമുള്ള, ഇരുളാത്ത ചര്‍മ്മം ലഭിക്കാന്‍ കഴിയുന്നിടത്തോളം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ നോക്കുക.പുറത്ത് പോകുമ്പോള്‍ ഒരു തൊപ്പി ധരിക്കുക.സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുക.

വാഴപ്പഴം, പപ്പായ, അവൊക്കാഡോ

വാഴപ്പഴം, പപ്പായ, അവൊക്കാഡോ

വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ സ്ഥിരമായി മുഖത്തുപയോഗിയ്ക്കുന്നത് വെളുക്കാന്‍ ഏറെ നല്ലതാണ്. ഇത് പാലിലോ തൈരിലോ വെള്ളത്തിലോ ഉപയോഗിയ്ക്കാം. കസ്തൂരി മഞ്ഞളാണ് കൂടുതല്‍ നല്ലത്.

English summary

Basic Skin Whitening Tips

Basic Skin Whitening Tips, Read more to know about,
Subscribe Newsletter