ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ 3ദിവസം പഴം ഫേസ്പാക്ക്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. പ്രായമാകുന്നത് പലവിധത്തിലും നമ്മുടെ മനസമാധാനം കളയുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. മാത്രമല്ല വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം.

വെളുപ്പ് നിറം ഉറപ്പ് നല്‍കും മുത്തശ്ശിവിദ്യ

നേന്ത്രപ്പഴം പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഇത് സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചുളിവകറ്റാനും സഹായിക്കുന്നു നേന്ത്രപ്പഴം. വീട്ടില്‍ നിന്ന് തന്നെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. ചര്‍മ്മത്തിലെ ചുളിവകറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് നേന്ത്രപ്പഴം കൊണ്ട് സൗന്ദര്യസംരക്ഷണം സാധ്യമാകുന്നത് എന്ന് നോക്കാം.

തേനും നേന്ത്രപ്പഴവും

തേനും നേന്ത്രപ്പഴവും

നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.

വെണ്ണയും നേന്ത്രപ്പഴവും

വെണ്ണയും നേന്ത്രപ്പഴവും

നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും. മാത്രമല്ല മുഖത്തെ ചുളിവകറ്റുകയും ചെയ്യുന്നു.

വൈറ്റമിന്‍ ഇ ഗുളികയും നേന്ത്രപ്പഴവും

വൈറ്റമിന്‍ ഇ ഗുളികയും നേന്ത്രപ്പഴവും

നേന്ത്രപ്പഴത്തിന്റെ പേസ്റ്റില്‍ വൈറ്റമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തെ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

നേന്ത്രപ്പഴവും തൈരും

നേന്ത്രപ്പഴവും തൈരും

നേന്ത്രപ്പഴത്തിന്റെ കൂടെ തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. വെയിലേറ്റ് കരുവാളിച്ച ചര്‍മം മാറ്റി തരും. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം.

ചെറുനാരങ്ങ നീരും നേന്ത്രപ്പഴവും

ചെറുനാരങ്ങ നീരും നേന്ത്രപ്പഴവും

നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഈ ഫേസ് പാക്ക് ചര്‍മത്തിലെ എല്ലാ കേടുപാടുകളും മാറ്റി തരും. ഇത് ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കി സൗന്ദര്യം നല്‍കുന്നു.

തേനും നേന്ത്രപ്പഴവും

തേനും നേന്ത്രപ്പഴവും

തേനും നേന്ത്രപ്പഴവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 വെളിച്ചെണ്ണയും നേന്ത്രപ്പഴവും

വെളിച്ചെണ്ണയും നേന്ത്രപ്പഴവും

വെളിച്ചെണ്ണയും നേന്ത്രപ്പഴവും മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു.

 ഓറഞ്ച് ജ്യൂസും നേന്ത്രപ്പഴവും

ഓറഞ്ച് ജ്യൂസും നേന്ത്രപ്പഴവും

ഓറഞ്ച് ജ്യൂസില്‍ അല്‍പം നേന്ത്രപ്പഴവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തെ ക്ഷീണത്തില്‍ നിന്നും അകറ്റുന്നു.

 ബേക്കിംഗ് സോഡയും നേന്ത്രപ്പഴവും

ബേക്കിംഗ് സോഡയും നേന്ത്രപ്പഴവും

ബേക്കിംഗ് സോഡയും നേന്ത്രപ്പഴവും ആണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ ക്ഷീണത്തെ അകറ്റുന്നു.

റോസ് വാട്ടറും നേന്ത്രപ്പഴവും

റോസ് വാട്ടറും നേന്ത്രപ്പഴവും

റോസ് വാട്ടറും നേന്ത്രപ്പഴവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ശീലമാക്കുക. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കുന്നു.

English summary

banana face pack to get rid of pimples and wrinkles

Here are some banana face packs to try at home. This face pack get rid of pimples, wrinkles and acne
Story first published: Saturday, February 17, 2018, 12:30 [IST]