മുഖത്തെ ചുളിവുകള്‍ മാറ്റും ആയുര്‍വേദ മരുന്ന്

Posted By:
Subscribe to Boldsky

ആയുര്‍വേദം പൊതുവെ നാം വിശ്വസിയ്ക്കുന്ന ശാസ്ത്ര ശാഖയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഫലം അല്‍പം വൈകിയാണ് വരുന്നതെങ്കിലും പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ ഇത് വേണ്ട വിധത്തില്‍ ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആയുര്‍വേദത്തില്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം മരുന്നുകളുണ്ട്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ആയുര്‍വേദം.

സൗന്ദര്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തെ ചുളിവുകള്‍. പ്രായമേറുമ്പോള്‍ മുഖത്തു ചുളിവുകള്‍ വരുന്നതു സാധാരണം. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കും ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. ചര്‍മം വരളുന്നതാണ് പ്രധാന കാരണം. ഇതുകൂടാതെ മേയ്ക്കപ്പ്, കൃത്രിമ വസ്തുക്കളുടെ ഉപയോഗം, സ്‌ട്രെസ് തുടങ്ങിയ വളരേയേറെ പ്രശ്‌നങ്ങള്‍ ഇതിനു കാരണമാകാറുണ്ട്.

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കൃത്രിമവഴികള്‍ ഗുണം ചെയ്തുവെന്നു വരില്ല. തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏററവും നല്ലത്.

ആയുര്‍വേദത്തില്‍ മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി മുഖത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചു പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഫലം തരും, ദോഷം വരില്ല, തീര്‍ച്ച.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ ഗുണകരമാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് പുരട്ടി മസാജ് ചെയ്ത് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ കരിമ്പിന്റെ ജ്യൂസില്‍ കലര്‍ത്തി പുരട്ടുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

നെല്ലിക്കയുടെ നീര്

നെല്ലിക്കയുടെ നീര്

നെല്ലിക്കയുടെ നീര് മുഖത്തെ ചുളിവുകളറ്റാന്‍ ഏറെ നല്ലതാണ്. ഇതെടുത്തു മുഖത്തു മസാജ് ചെയ്യാം.

വെളിച്ചെണ്ണയും ബദാം ഓയിലും

വെളിച്ചെണ്ണയും ബദാം ഓയിലും

വെളിച്ചെണ്ണയും ബദാം ഓയിലും കലര്‍ന്ന മിശ്രിതവും മുഖത്തു മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പറിന്റെ ജ്യൂസ്

കുക്കുമ്പറിന്റെ ജ്യൂസ്

കുക്കുമ്പറിന്റെ ജ്യൂസ് എടുത്ത് ചുളിവുകളുള്ളിടത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ മാത്രമല്ല, മുഖത്തിന് മൃദുത്വവും നിറവും നല്‍കുകയും ചെയ്യും.

തുളസിയില

തുളസിയില

തുളസിയില ദിവസവും മൂന്നുനാലെണ്ണം ചവച്ചരച്ചു കഴിയ്ക്കുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിയ്ക്കാനും സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

റോസ്‌മേരി ഇലകള്‍

റോസ്‌മേരി ഇലകള്‍

റോസ്‌മേരി ഇലകള്‍ രണ്ടു കപ്പ് വെള്ളത്തില്‍ തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതുവരെ തിളയ്ക്കണം. പിന്നീട് ഇത് വാങ്ങി ഇതില്‍ പകുതി കപ്പ് ബ്രാണ്ടി ഒഴിച്ചിളക്കുക. ഇത് ഊററിയെടുത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും.

ഉലുവ

ഉലുവ

ഉലുവയരയ്ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി പുരട്ടാം. ഇത് ചുളിവുകളില്‍ നിന്നും മോചനം നല്‍കുന്ന ഒരു വഴിയാണ്.

പപ്പായ

പപ്പായ

നല്ലപോലെ പഴുത്ത പപ്പായയും പഴവും ഉടച്ചിളക്കി ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

ബദാം പാലില്‍

ബദാം പാലില്‍

ബദാം പാലില്‍ കുതിര്‍ത്ത് അരച്ചു പുരട്ടി മുഖത്തു തേയ്ക്കുന്നതും ഏറെ നല്ലതാണ്.

English summary

Ayurvedic Remedies To Treat Wrinkles On Face

Ayurvedic Remedies To Treat Wrinkles On Face, Read more to know about,
Story first published: Tuesday, February 6, 2018, 15:32 [IST]