മുഖം വെളുപ്പിയ്ക്കും ആയുര്‍വേദ കൂട്ടുകള്‍

Posted By:
Subscribe to Boldsky

നല്ല നിറത്തിന് അഥവാ വെളുപ്പു നിറത്തിനു താല്‍പര്യമില്ലാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴകെ്ന്നു കവി വാഴ്ത്തിപ്പാടുമെങ്കിലും വെളുപ്പു നിറത്തോടാണ് ഇപ്പോഴും എല്ലാവര്‍ക്കും ചായ്പ്.

വെളുക്കാനായി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതില്‍ വീട്ടുവൈദ്യങ്ങള്‍ മുതല്‍ കൃത്രിമ വഴികള്‍ വരെ പെടും.

കൃത്രിമ വഴികളുപയോഗിച്ചു വെളുപ്പു നേടാന്‍ ശ്രമിയ്ക്കുന്നത് ഗുണത്തേക്കാളേറെ പല ദോഷങ്ങളും വരുത്തി വയ്ക്കും. ഇതിനുള്ള പരിഹാരമാണ് സ്വാഭാവിക വഴികളിലൂടെ വെളുക്കാന്‍ ശ്രമിയ്്ക്കുന്നത്.

പെട്ടെന്നു വെളുക്കാനുള്ള വഴി കടലമാവില്‍

ആയുര്‍വേദം പൊതുവേ എല്ലാവര്‍ക്കു വിശ്വാസമുള്ള ശാസ്ത്രമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖ. ആയുര്‍വേദത്തില്‍ വെളുക്കാനുള്ള പല കൂട്ടുകളെക്കുറിച്ചും പറയുന്നുണ്ട്. ഇത്തരം ചില പ്രധാന കൂട്ടുകളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെളുപ്പു നല്‍കും.

മഞ്ഞള്‍, അരിപ്പൊടി

മഞ്ഞള്‍, അരിപ്പൊടി

മഞ്ഞള്‍, അരിപ്പൊടി, തക്കാളിനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മു്ഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇത് ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയണം. ഇത് ഒന്നരാടം ദിവസം വീതം ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണെന്ന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ, ഒലീവ് ഓയില്‍, തിളപ്പിയ്ക്കാത്ത പാല്‍, വെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ആയുര്‍വേദ പ്രകാരം വെളുക്കാന്‍ നിര്‍ദേശിയ്ക്കുന്ന വഴിയാണ്. കുങ്കുമപ്പൂ നാരുകള്‍ 2, 3 എണ്ണമെടുത്ത് 1 ടീസ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ത്തുക. ഈ വെള്ളം മഞ്ഞനിറമാകുമ്പോള്‍ 2, 3 തുള്ളി ഒലീവ് ഓയില്‍, 1ടീസ്പൂണ്‍ പച്ചപ്പാല്‍ എന്നിവ കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകാം.

കുങ്കുമാദി ഓയില്‍

കുങ്കുമാദി ഓയില്‍

കുങ്കുമാദി ഓയില്‍ ചര്‍മത്തിന നിറം നല്‍കാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയാണ്. കുങ്കുമപ്പൂവടക്കം പല ചേരുവകള്‍ കലര്‍ന്ന ഒന്ന്. ഇതു വാങ്ങി രണ്ടു മൂന്നു തുള്ളി രാത്രി മുഖത്തു പുരട്ടാം.ഒന്നു രണ്ടു മണിക്കൂറെങ്കിലും ഇതിങ്ങനെ തന്നെ വയ്ക്കണം. പുരട്ടി കിടന്നുറങ്ങിയാലും കുഴപ്പമില്ല. മുഖത്തെ പാടുകള്‍ മാറ്റാനും നിറം നല്‍കാനുമുള്ള ആയുര്‍വേദ വഴിയാണിത്.

 ചെറുപയര്‍ പൊടി, മഞ്ഞള്‍

ചെറുപയര്‍ പൊടി, മഞ്ഞള്‍

2 ടേബിള്‍ സ്‌പൂണ്‍ ചെറുപയര്‍പൊടി

, അര ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്‌പൂണ്‍ അരിപ്പൊടി എന്നിവ എടുക്കുക. തേന്‍, തൈര്‌, അല്ലെങ്കില്‍ പാല്‌ ഏതെങ്കിലും ഒന്നുപയോഗിച്ച് മിശ്രിതമാക്കിഈ മിശ്രിതം കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി 20 മിനുട്ട്‌ നേരം കഴിഞ്ഞ്‌ കഴുകി കളയുക തിളങ്ങുന്ന മൃദുല ചര്‍മ്മം ലഭിക്കും.

തുളസി

തുളസി

രണ്ട്‌ ടീസ്‌പൂണ്‍ തുളസിപ്പൊടി, 2 ടീസ്‌പൂണ്‍ ആര്യവേപ്പു പൊടി, ഒരു ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി , ഏതാനം തുള്ളി നാരങ്ങ നീര്‌ ,ഏതാനം തുള്ളി റോസ്‌ വാട്ടര്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യുക.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില അരച്ചതില്‍ തേനും മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകലാനും സഹായിക്കും.

പുതിനയില

പുതിനയില

പുതിനയില അരച്ചതും മുള്‍ത്താണി മിട്ടിയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും.

English summary

Ayurvedic Face packs For Fair Skin

ആയുര്‍വേദം പൊതുവേ എല്ലാവര്‍ക്കു വിശ്വാസമുള്ള ശാസ്ത്രമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖ. ആയുര്‍വേദത്തില്‍ വെളുക്കാനുള്ള പല കൂട്ടുകളെക്കുറിച്ചും പറയുന്നുണ്ട്. ഇത്തരം ചില പ്രധാന കൂട്ടുകളെക്കുറിച്ചറിയൂ,