പ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ഇല്ലാതാക്കാന്‍ ആര്യവേപ്പിന്റെ ഇല സഹായിക്കും.ആര്യവേപ്പില കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.

ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

വെള്ളം ചേര്‍ത്ത് വീട്ടില്‍ തന്നെ അരച്ചുണ്ടാക്കാവുന്ന ചില മിശ്രിതങ്ങളാണ് ഇവിടെ പറയുന്നത്. ആര്യവേപ്പിലകടയില്‍ നിന്നും ലഭിക്കുന്നതാണ്. വീട്ടില്‍ ആര്യവേപ്പില ചെടിയില്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിലയ്ക്ക് രോഗാണുക്കളെയും ഫംഗസുകളെയും നശിപ്പിക്കാന്‍ കഴിവുണ്ട്. മാത്രമല്ല ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

പ്രായക്കൂടുതല്‍ തോന്നിക്കുന്നുവെന്ന പരാതിക്കും വേപ്പില പരിഹാരം നല്‍കും. ആര്യവേപ്പിലയും ചന്ദനവും ചേര്‍ത്തരച്ച് പുരട്ടാം. ഇത് അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനെ എല്ലാ വിധത്തിലും സംരക്ഷിക്കുകയും ചെയ്യുന്നു,

ചര്‍മ്മത്തിലെ വിഷാംശങ്ങള്‍

ചര്‍മ്മത്തിലെ വിഷാംശങ്ങള്‍

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതില്‍ തന്നെ ചര്‍മ്മത്തിലെ പല അലര്‍ജി മൂലമുണ്ടാകുന്ന വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുആര്യവേപ്പ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു

മുഖക്കുരു മാറ്റാന്‍

മുഖക്കുരു മാറ്റാന്‍

മുഖക്കുരു ഉള്ളവര്‍ വേപ്പിലയും തുളസിയിലയും പനിനീരും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക. ഇത് മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഫംഗസ് ബാധ

ഫംഗസ് ബാധ

ചര്‍മ്മത്തിലുണ്ടാവുന്ന ഫംഗസ് ബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ഇത് പല തരത്തില്‍ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. മുഖക്കുരു മൂലമുള്ള പാടുകളും, പൊള്ളല്‍ എന്നിവ അകറ്റാന്‍ വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം പുരട്ടിയാല്‍ മതി.

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

അല്‍പം കടലപ്പൊടിയും വേപ്പില പേസ്റ്റും ചെറുനാരങ്ങാനീലും ചേര്‍ത്ത് പുരട്ടുന്നത് നല്ല നിറം ലഭിക്കും. മുഖത്തിന് നിറം കുറവെന്ന് തോ്ന്നുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇത്.

 എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മത്തിനും ആര്യവേപ്പില നല്ലതാണ്. തൈരും ചെറുനാരങ്ങയും വേപ്പിലയും ചേര്‍ത്തരച്ച മിശ്രിതം മുഖത്ത് പുരട്ടാം. ഇത് എണ്ണമയത്തെ പൂര്‍ണമായും ചര്‍മ്മത്തില്‍ നിന്ന് ഇല്ലാതാക്കുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഉപകാരിയാണ് വേപ്പില. തേനില്‍ വേപ്പില ചേര്‍ത്തരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ അഴുക്കിനേയും നീക്കാന്‍ സഹായിക്കുന്നു.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

ശരീരത്തിലെ മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ ഓറഞ്ച് പൊടിയും വേപ്പില അരച്ചതും അല്‍പം ഒലീവ് ഓയിലില്‍ ചേര്‍ത്ത് പുരട്ടാം. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് എന്നിവക്കുള്ള പരിഹാരമാണ് ഇത്. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ബ്ലാക്ക്‌ഹെഡ്‌സ് സഹായിക്കുന്നു.

 മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

വേപ്പിലയും റോസ് ഇതളും പനിനീരില്‍ അരച്ച് പുരട്ടുന്നത് നല്ല തിളക്കം ലഭിക്കും. ഇത് മുഖത്തിന് തിളക്കം എന്നതിലുപരി പല വിധത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണിക്കുന്നു.

English summary

Amazing beauty Benefits Of Neem Paste and oil

Try these homemade neem face packs for acne and pimples free skin. read on to know more about it.
Story first published: Friday, February 9, 2018, 10:09 [IST]
Subscribe Newsletter