മുഖത്തെ എല്ലാ പാടുകളും മാറ്റും ഈ എണ്ണക്കൂട്ട്

Posted By:
Subscribe to Boldsky

മുഖത്തിന് നിറവും സൗന്ദര്യവുമുണ്ടായാല്‍ പോലും മുഖത്തുണ്ടാകുന്ന പാടുകള്‍ പലരുടേയും സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

മുഖത്തു കറുത്ത കുത്തുകളും പാടുകളുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിനു കാരണവും പലതുണ്ടാകും.

മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന പലതരം മരുന്നുകളുണ്ട്. ചില വീട്ടുവൈദ്യങ്ങളും. ഇതില്‍ ഒന്നാണ് നാം പാചകത്തിനും മറ്റും ഉപയോഗിയ്ക്കുന്ന നല്ലെണ്ണ അഥവാ എള്ളെണ്ണ.

എള്ളെണ്ണ പല വിധത്തില്‍ ഉപയോഗിയ്ക്കുന്നതു മുഖത്തെ പാടുകള്‍ പോകാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതില്‍ നിന്നും എണ്ണയെടുത്ത് ഇതില്‍ എള്ളെണ്ണയും കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു പുരട്ടുക.

ബദാം ഓയില്‍, എള്ളെണ്ണ

ബദാം ഓയില്‍, എള്ളെണ്ണ

ബദാം ഓയില്‍, എള്ളെണ്ണ എന്നിവ മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും നല്ലതാണ്.

റോസ്‌മേരി എസന്‍ഷ്യല്‍ ഓയില്‍

റോസ്‌മേരി എസന്‍ഷ്യല്‍ ഓയില്‍

റോസ്‌മേരി എസന്‍ഷ്യല്‍ ഓയില്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും

കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും

എള്ളെണ്ണയില്‍ അല്‍പം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇതും മുഖത്തെ പാടുകള്‍ അകലാന്‍ സഹായിക്കും.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണ തനിയെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖത്തിന് ഈര്‍പ്പം നല്‍കാനും പാടുകള്‍ നീങ്ങാനുമെല്ലാം ഈ വഴികള്‍ അടുപ്പി്ച്ച് അല്‍പനാളുകള്‍ ചെയ്യാം. മുഖത്തെ എണ്ണമയം നീക്കാന്‍ കടലമാവോ പയറുപൊടിയോ ഉപയോഗിയ്ക്കാം.

എള്ളെണ്ണ, ഒലീവ് ഓയില്‍

എള്ളെണ്ണ, ഒലീവ് ഓയില്‍

എള്ളെണ്ണ, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇതില്‍ ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകാം. ഇത മുഖത്തെ പാടുകള്‍ അകലാന്‍ സഹായിക്കും.

English summary

A Secret Oil For Spotless Skin

A Secret Oil For Spotless Skin, read more to know about
Story first published: Wednesday, February 7, 2018, 16:49 [IST]