വേനല്‍ക്കാലത്ത് വെളിച്ചെണ്ണ കാണിയ്ക്കും അത്ഭുതം

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം എന്ന കാര്യത്തില്‍ സംശയമില്ല. കാരണം ചര്‍മ്മം ഏറ്റവുമധികം വരണ്ട് പോകുന്ന ഒരു കാലമാണ് വേനല്‍ക്കാലം. അതിലുപരി ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും വേനല്‍ക്കാലത്ത് പലരും അനുഭവിക്കേണ്ടി വരിക.

കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌

എന്നാല്‍ വേനല്‍ക്കാലത്ത് നമ്മുടെ കൈയ്യെത്തും ദൂരത്ത് ഇതിനെല്ലാം പരിഹാരമുണ്ട്. പലപ്പോഴും ഇതിനെ അവഗണിച്ച് നമ്മളെല്ലാം കൃത്രിമമായ ക്രീമിന്റേയും ലോഷന്റേയും പുറകേ പോകുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണയാണ് വേനല്‍ക്കാല സൗന്ദര്യ സംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നാരങ്ങ സൂക്ഷിച്ച്, വെളുക്കാന്‍ തേച്ചത് പാണ്ടാവും

പ്രൈമറായി ഉപയോഗിക്കാം

പ്രൈമറായി ഉപയോഗിക്കാം

വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോള്‍ ഇതെല്ലാം വിയര്‍ത്ത് ഒലിച്ച് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മേക്കപ് ഇടുന്നതിനു മുന്‍പ് പ്രൈമറായി വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് മേക്കപ്പ് കൂടുതല്‍ ഭംഗിയാക്കാനും കൂടുതല്‍ സമയം നില്‍ക്കാനും സഹായിക്കും.

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന്

ഏത് കാലത്തും മുടിസംരക്ഷണത്തിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്. മുടിയ്ക്കാവശ്യമായ എല്ലാ വിധത്തിലുള്ള പ്രോട്ടീനും വെളിച്ചെണ്ണയില്‍ ഉണ്ട്. ഇത് വേനല്‍ക്കാലത്ത് പോലും മുടിയെ തിളക്കവും മൃദുവായകുമായി സൂക്ഷിക്കും.

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ്

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് വെളിച്ചെണ്ണ. ഇത് ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല പരിസര മലിനീകരണത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

 ചര്‍മ്മത്തിലെ പ്രതിരോധ ശേഷി

ചര്‍മ്മത്തിലെ പ്രതിരോധ ശേഷി

ചര്‍മ്മത്തിലെ പ്രതിരോധ ശേഷി നിലനിര്‍ത്താനും വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

 ഷേവിംഗിനു ശേഷം

ഷേവിംഗിനു ശേഷം

ഷേവിംഗിനു ശേഷം വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഷേവിംഗിനു ശേഷം ലോഷന്‍ ആണ് ഉപയോഗിക്കുന്നതും.

വെളിച്ചെണ്ണയും പഞ്ചസാരയും

വെളിച്ചെണ്ണയും പഞ്ചസാരയും

മുഖത്ത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നത് വേനല്‍ക്കാലത്താണ്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് പഞ്ചസാരയും വെളിച്ചെണ്ണയും കൂടിയുള്ള സ്‌ക്രബ്ബര്‍. ഇത് ഒരു പ്രത്യേക തിളക്കം തന്നെ നിങ്ങള്‍ക്ക് സമ്മാനിയ്ക്കും.

കൈകള്‍ മനോഹരമാക്കാം

കൈകള്‍ മനോഹരമാക്കാം

കൈകള്‍ മനോഹരമാക്കുന്നതിനും വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയെടുത്ത് രണ്ട് നേരം കൈകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് കൈകള്‍ മനോഹരവും മൃദുവായതും ആക്കാന്‍ സഹായിക്കുന്നു.

English summary

Ways Coconut Oil Can Protect Your skin and Hair This Summer

Summer is here and the sun tends to dry your skin up. Therefore this gives you one reason to use coconut oil for better looking skin in summer.
Story first published: Tuesday, April 11, 2017, 17:43 [IST]
Please Wait while comments are loading...
Subscribe Newsletter