For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ സൂക്ഷിച്ച്, വെളുക്കാന്‍ തേച്ചത് പാണ്ടാവും

നാരങ്ങ നീരിന്റെ ഉപയോഗം ചര്‍മ്മത്തിലുണ്ടാക്കുന്ന ചില ദോഷങ്ങളുണ്ട്.

|

സൗന്ദര്യസംരക്ഷണത്തിന് പലരും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. മഞ്ഞളും നാരങ്ങ നീരും ഉപയോഗിച്ച് പലരും മുഖത്തെ പല പ്രശ്‌നങ്ങളും മാറ്റാന്‍ ശ്രമിക്കാറുണ്ട്. മികച്ച ഗുണം ലഭിയ്ക്കുമെങ്കിലും പലപ്പോഴും നാരങ്ങ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. 10 ദിവസം കൊണ്ട് ഈ എണ്ണ മാറ്റും മുടിയുടെ കോലം

പലര്‍ക്കും നാരങ്ങ നീരുകൊണ്ടുള്ള സൗന്ദര്യസംരക്ഷണം സമ്മാനിയ്ക്കുന്നത് ഇറിറ്റേഷനും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ആയിരിക്കും.

എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അറിയാതെ പലരും നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കും. എന്നാല്‍ നാരങ്ങ നീര് ഉപയോഗിക്കുന്നതിനു മുന്‍പ് അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഈ ചൊറിച്ചിലിന് രണ്ട് ദിവസം കൊണ്ട് പരിഹാരം

 നാരങ്ങയിലെ അസിഡിക് ഫലം

നാരങ്ങയിലെ അസിഡിക് ഫലം

ചര്‍മ്മത്തിലെ ഇരുണ്ട നിറം വെളുപ്പിക്കാന്‍ നാരങ്ങ ഉത്തമമാണ്. എന്നാല്‍ അതേ അളവില്‍ തന്നെ ഇതിലെ പി എച്ച് ലെവല്‍ കുറവുമാണ്. അതായത് അസിഡിക് ആയതു കൊണ്ട് തന്നെ പലപ്പോഴും ചര്‍മത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

ചിലര്‍ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ചുവന്ന തിണര്‍ത്ത പാടുകള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്.

ചര്‍മ്മം ചൊറിയുന്നു

ചര്‍മ്മം ചൊറിയുന്നു

ചിലര്‍ക്കാകട്ടെ ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ കഴിവതും ചര്‍മ്മത്തിന് പുറത്ത് നാരങ്ങ നീര് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

കുമിളകള്‍ ഉണ്ടാവാന്‍

കുമിളകള്‍ ഉണ്ടാവാന്‍

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ നാരങ്ങ നീര് ഉപയോഗിക്കുമ്പോള് ചര്‍മ്മത്തില്‍ കുമിളകള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്. എണ്ണമയമുള്ള ചര്‍മ്മം പലപ്പോഴും ഇത്തരം വസ്തുക്കളോട് പെട്ടെന്ന് തന്നെ പ്രതികരിയ്ക്കുന്നു.

 അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

നാരങ്ങ നീര് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യാന്‍ കാരണമാകുന്നുണ്ട്. ചര്‍മ്മത്തിന് പലപ്പോഴും ഇത് മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

 വെള്ളത്തില്‍ ഉപയോഗിക്കാം

വെള്ളത്തില്‍ ഉപയോഗിക്കാം

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാരങ്ങ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കും.

 ചര്‍മ്മത്തില്‍ ഇരുണ്ട പാടുകള്‍

ചര്‍മ്മത്തില്‍ ഇരുണ്ട പാടുകള്‍

സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ നാരങ്ങ നീര് കഴിവതും ഒഴിവാക്കണം. കാരണം ഇത് ചര്‍മ്മത്തില്‍ അവിടവിടെയായി കുത്തുകളും മറ്റും ഉണ്ടാവാന്‍ കാരണമാകും.

English summary

Read this before you use lemon in your DIY beauty treatments

Read this before you use lemon in your DIY beauty treatments read on...
X
Desktop Bottom Promotion